Monday, December 11, 2023

ശ്യാമളാ ദണ്ഡകം---കാളിയും മാതംഗിയും.

 ശ്യാമളാ ദണ്ഡകം---കാളിയും മാതംഗിയും.

കാളിദാസന്റെ ഏറ്റവും പ്രസിദ്ധമായ കൃതികളിലൊന്നാണ് ശ്യാമളാ ദണ്ഡകം...
ഭാരത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതിയാണെങ്കിലും ഇതിനു മാത്രം പൂർണവ്യാഖ്യാനം ഇല്ല. ഇത്രയും പ്രസിദ്ധമായ ഗ്രന്ഥത്തിന് വ്യാഖ്യാനം ഇല്ലാതെ ഇരിക്കുക.. ആകെ സംശയം... എന്താകും കാരണം ? ചിന്തിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇതിനെ അന്വയിക്കുക അത്ര എളുപ്പമല്ല.. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാനും പറ്റില്ല. ചെയ്യാൻ ശ്രമിച്ചാൽ പെട്ടുപോകും..
അന്വയാർഥം യോജിപ്പിക്കണമെങ്കിലോ, സംസ്കൃത വ്യാകരണത്തെ ആധാരമാക്കി അർഥതലത്തെ ചിന്തിച്ച് പദങ്ങളെ വേർതിരിക്കണം..ശ്യാമളാ ദണ്ഡകത്തിൽ ഈ അർഥത്തെ യോജിപ്പിക്കൽ അത്ര എളുപ്പ പണിയല്ല.. അതുകൊണ്ട് ഇതുമാത്രം വ്യാഖ്യാനകർത്താക്കൾക്ക് ഒരു കീറാമുട്ടിയാണ്..
ശ്യാമളാ ആരാണ് ? എന്താണ് അതിന് അർഥം ? കുറെ പേരോട് ചോദിച്ചു.. രസകരമായ ഉത്തരങ്ങളാണ് കിട്ടിയത്.
ശ്യാമളാ ദണ്ഡകം എഴുതിയ കാളിദാസൻ കാളിഭക്തനായതുകൊണ്ട് ഉറപ്പായും കാളിയെ തന്നെയാകണം സ്തുതിച്ചിട്ടുണ്ടാകുക. അതുകൊണ്ട് ശ്യാമളാ ദണ്ഡകം കാളി സ്തുതി ആകാം. കാളി തന്നെയാണല്ലോ ശ്യാമളാ.. ശരിയാണ്.. പക്ഷെ സംശയം, കാളീ ദണ്ഡകം എന്നങ്ങോട്ട് കാളിദാസന് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ.. എന്തിനാ ശ്യാമളാ ദണ്ഡകമെന്നു പറയണത് ?
ചിലർക്ക് ശ്യാമള മാതംഗിയാണ് .. ആകാം. ആകാതെ ഇരിക്കാം.. ചോദ്യം അതല്ലല്ലോ.. ശ്യാമളയുടെ അർഥം മാതംഗിയെന്നാണോ ? അല്ല.. അപ്പൊ ?
ശരി അത് അങ്ങിനെ നിൽക്കട്ടെ, അപ്പോ മാതംഗീ ആരാണ് ?. മതംഗമഹർഷിയുടെ പുത്രി മാതംഗീ.. ശരി, മതംഗന്റെ അർഥം ? അത് ഒരു മുനി... ഓ... അപ്പോ തന്ത്രത്തിൽ മാതംഗീ എന്നതിന് അർഥമില്ല. ശരീരത്തിൽ വിനിയോഗം ചെയ്യുമ്പോൾ മതംഗസ്യാപത്യം സ്ത്രീ, മാതംഗീ എന്ന് അർഥം സ്വീകരിക്കണം. ഉം..
അപ്പോ ഇനി ശ്യാമളയുടെ അർഥം എന്താണ് ? ശ്യാമം ലാതീതി, ശ്യാമത്തെ കൊണ്ടുവരുന്നതാണ് ശ്യാമളാ. ശ്യാമം എന്നാൽ കൃഷ്ണവർണം, കറുപ്പ്...നമ്മുടെ ഏഴര കറുപ്പ്.. സംശയം അവിടെയാണ്, കറുപ്പിനെ കൊണ്ടുവരുന്നവളാണ് ശ്യാമളയെങ്കിൽ അവൾക്കെങ്ങിനെയാ കറുപ്പു നിറമാവുക ? ഇതിപ്പോ കുറത്ത നിറം മേടിച്ചു കൊണ്ടു വന്നു എന്നു കരുതി കൊണ്ടു വന്ന ആൾക്ക് കറുപ്പു നിറമാകുമോ ?
ദേവിയ്ക്ക് കറുപ്പ് മാത്രമല്ലല്ലൊ... ഒരു പച്ച നിറം പോലെ കാണുന്നത് .. അത് മരതക ശ്യാമമാണല്ലൊ... പച്ചയോടു കൂടിയ കറുപ്പ് ... ദേവി ശ്യാമവർണത്തെ കൊണ്ടുവന്നപ്പോ അതു കുടി ചേർത്തത് ആകണം...
ഇത്രയും ആയ സ്ഥതിക്ക് കാളിയെ കൂടി നോക്കാം..
കാലഃ കൃഷ്ണവർണോ അസ്ത്യസ്യാഃ. കറുത്ത നിറം ഉള്ളതുകൊണ്ട് കാളി.. അപ്പോ ശ്യാമളയോ.. കറുപ്പു നിറത്തെ കൊണ്ടു വരുന്നവളാണ് അതുള്ളവളല്ല.. ആ ദേവിയെങ്ങിനെ കറുത്ത നിറത്തിലുള്ളവളും പച്ച നിറത്തിലുമൊക്കെയായി ...
ഈ പേരിലൊക്കെ എന്തിരിക്കുന്നു... ദേവിയെല്ലാം ഒന്നാണല്ലോ..
സത്യം തന്നെ..ഇതെല്ലാം ഒന്നായിരിക്കുമ്പോഴും രാജശ്യാമളയുടെ മന്ത്രവും, കാളിയുടെ മന്ത്രവും എല്ലാം ഒന്നാണല്ലോ എന്നാണ് ആകെയൊരു ആശ്വാസം !
കാര്യം ഇതൊക്കെയാണെങ്കിലും....എന്റെ വ്യക്തിപരമായ അഭിപ്രായം,
ഇത്രയും സരളമായും പരസ്പരം വിഷയങ്ങളെ യോജിപ്പിച്ചും ദേവീ തത്ത്വത്തെ പറഞ്ഞിരിക്കുന്ന മറ്റൊരു ഗ്രന്ഥം ഉണ്ടാകുമോ എന്ന് സംശയം.. ശരിക്കും വീണയിൽ നിന്നു വരുന്ന സ്വരം പോലെ സുസ്വരവും ഭാസ്വരവും.. അത്ര മനോഹരം..🔥🔥🔥

No comments:

Post a Comment