ഭാരതീയ വിഷയങ്ങൾ - വിദേശങ്ങളിൽ
ഭാരതീയമായ ഏതൊരു വിഷയവും കുട്ടികളെ പഠിപ്പിക്കുവാൻ ശ്രമിച്ചാൽ കുട്ടികളെ പഴയതിലേക്ക് കൊണ്ടു പോകുവാൻ ശ്രമിക്കുകയാണെന്നാകും നാം പഴി കേൾക്കുക.
ശരി, അത് സ്വീകരിക്കാമെന്നു വിചാരിക്കൂ,
അങ്ങിനെയാണെങ്കിൽ ഭാരതീയമായ വിഷയങ്ങൾ വിദേശ യൂണിവേഴ്സിറ്റികൾ പഠിപ്പിക്കുകയാണെങ്കിൽ അവർ അവരുടെ കുട്ടികളെ പഴയതിലേക്ക് കൊണ്ടു പോകുകയാണെന്ന് സ്വീകരിക്കുമോ? കാരണം വിദേശ വിദ്യാഭ്യാസം ആണല്ലോ നമുക്ക് മാനദണ്ഡം.
നമ്മളുടെ വിഷയങ്ങളെ ഏതൊക്കെ വിദേശ യൂണിഴ്സിറ്റികൾ പഠിപ്പിക്കുന്നുണ്ട്, റിസർച്ച് ചെയ്യുന്നുണ്ട് എന്ന് നോക്കിയാലോ.
ഏതൊക്കെ വിദേശ യൂണിവേഴ്സിറ്റികളാണ് അവിടെത്തെ കുട്ടികളെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നത് എന്നു അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണല്ലോ.
ആദ്യം ഓക്സ്ഫോർഡ് നോക്കാം. കാരണം അതാണല്ലോ വിദ്യാഭ്യാസത്തിന്റെ അവസാന വാക്കായി നാം പലപ്പോഴും സ്വീകരിക്കുന്നത്.
ഓക്സ്ഫോർഡ് ന് മാത്രം ഒരു സെന്റർ ഫോർ ഹിന്ദു സ്റ്റഡീസ് ഉണ്ട്. അതായത് നേരിട്ടും അല്ലാതേയും അവർ ഭാരതീയ വിഷയങ്ങളെ പഠിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമായി പഠിപ്പിക്കുന്നത് ഹിന്ദു കൾചർ, ഹിന്ദു ട്രഡീഷന്സ്, ഹിസ്റ്ററി ഓഫ് ഹിന്ദു ടെക്സ്റ്റ്, സംസ്കൃതം എന്നിവയാണ്. ഏറ്റവും കുറഞ്ഞത് അവരുടെ ലെക്ചർ സീരീസ് നോക്കിയാൽ, ഈ ലിങ്ക് നോക്കൂ.
https://ochsonline.org/lecture-series/
Bhagavadgita : India’s philosophical Masterpiece
Mahabharata Lecture series
New Directions in Yoga Studies: Lecture Series
Many Faces of the Hindu Goddess: Lecture Series
Understanding Tantra Series.
നമുക്ക് ഭഗവത് ഗീത ആളുകളെ കൊല്ലാൻ നിർദേശിച്ച ഗ്രന്ഥമാണ്. എങ്ങിനെയാണ് കൊല്ലേണ്ടത് എന്നു ഓക്സ്ഫോർഡ് ഗീത വച്ചു നമുക്ക് പറഞ്ഞു തരുമ്പോൾ 95 പൌണ്ട് ആണ് നമ്മൾ അവർക്ക് കൊടുക്കേണ്ടത്.
നമുക്ക് യോഗ എന്നത് ഏതോ ഒരു സന്യാസിയുടെ മണ്ടത്തരമാണ്. അതിനും ഇവിടെ ഫീസ് നൂറിനടുത്താണ്.
തന്ത്രയെന്നാൽ മന്ത്രവാദവും മാജിക്കൊക്കെ പറയുന്ന ഏതൊ വിഷയങ്ങളാണ് നമുക്ക്. പക്ഷെ ഏകദേശം 100-110 പൌണ്ട് ആണ് അതു പഠിക്കുവാൻ ഉള്ള ഫീസ്. ഓക്സ്ഫോർഡിൽ ഭാരതീയമായ ഗീതയും യോഗയും മഹാഭാരതവും പഠിപ്പിച്ചാൽ അത് ആധുനികത. ഭാരതത്തിൽ പഠിപ്പിച്ചാൽ അത് കുട്ടികളെ പുറകോട്ടു വലിക്കുന്നത്. പ്രത്യേകിച്ച് ഓക്സ്ഫോർഡിലെ കുട്ടികളെയെല്ലാം പുറകിലേക്ക് വലിച്ച് വലിച്ച് ഭാരതത്തെ മുൻപിലേക്കെത്തിക്കാനാകും ഓക്സ്ഫോർഡിലെല്ലാം ഇന്ത്യൻ സ്റ്റഡീസ് ഉൾപ്പെടുത്തിയിരിക്കുന്നത്
അടുത്തത് നമുക്ക് ആസ്ട്രിയ വിയന്ന ഗ്രൂപ്പിനെ നോക്കാം.
ഭാരതത്തിലെ ആയുർവേദത്തിന്റെ നെടും തൂണായി പറയുന്ന ചരകസംഹിതയുടെ ക്രിറ്റിക്കൽ എഡിഷന്സ് നടത്തുന്നത് ഭാരതത്തിലല്ല. ഇവിടെത്തെ ആയുർവേദ വിശാരദന്മാരുടെ സപ്പോർട്ടോടു കൂടി വിയന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അത് ചെയ്യുന്നത്. നമുക്ക് ചരകമെല്ലാം ഏതൊ കാലത്ത് ഏതോ മണ്ടന്മാരു എഴുതി കൂട്ടിയ മണ്ടത്തരങ്ങളുടെ കൂടാരമാണ്. പക്ഷെ അവിടെ മാത്രം പ്രിന്റ് ചെയ്ത ചരകത്തെ കുറിച്ചു മാത്രമുള്ള പേപ്പറുകൾ നോക്കൂ
https://www.istb.univie.ac.at/caraka/Results/118.html
ഈ റിസർച്ച് ലീഡ് ചെയ്യുന്നത് പ്രൊ. കാരിൻ ആണ്. വ്യക്തിഗതമായി ഞാൻ നേരിട്ട് കോയമ്പത്തൂരിൽ ഉൾപ്പെടെയുള്ള ആയുർവേദ മീറ്റിങ്ങുകളിൽ അവരെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് വിഷയങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. ചോദ്യം ഞാൻ അവിടെ ചോദിച്ചത്, എന്തുകൊണ്ട് ഇതേ സ്റ്റഡി ഭാരതത്തിൽ നടത്താനാകുന്നില്ല. ഇവിടെയുള്ള കുട്ടികൾക്ക് കഴിവോ യോഗ്യതയോ ഇല്ലാഞ്ഞിട്ടല്ല. ഇവിടെ നമ്മളുടെ വിഷയത്തോട് അവജ്ഞ മാത്രമേയുള്ളു.
പ്രോ. കാരിന്റെ തന്നെ വാക്കുകളു കടമെടുത്താൽ, The project leader, Prof. Karin Preisendanz, Director of the Institute for South Asian, Tibetan and Buddhist Studies at the University of Vienna, explains the role of the chapters being studied: "These sections in particular actually deal with fundamental topics in Ayurvedic thinking. Knowledge about human anatomy, embryology, pathology and the natural healthy state was written down in them, as well as thoughts about and ways of realizing a full lifespan."
ഭാരതത്തിലെ ചരക സംഹിതയെന്ന ഗ്രന്ഥം ഏകദേശം എട്ടു വിദേശ യൂണിവേഴ്സിറ്റികളിലെ സ്കോളേഴ്സ് ചേർന്നു റിസർച്ച് ചെയ്യുന്നു, അവരു ചേർന്ന് പാർട്ട് പാർട്ട് ആയി പുസ്തകം ഇറക്കുന്നു. അതു നാം കാശു കൊടുത്തു മേടിക്കും. ശരിക്കും നമ്മളാണ് ബുദ്ധിമാന്മാർ. ബുദ്ധിമുട്ടില്ലാതെ കാര്യം നടക്കണില്ലെ..
പ്രത്യേകിച്ച് കേരളത്തിന് അഭിമാനിക്കാം കേരളത്തിൽ എഴുതപ്പെട്ട അഷ്ടാംഗ സംഗ്രഹം എന്ന ഗ്രന്ഥം കേരളത്തിൽ അല്ല ക്രിറ്റിസിസം ചെയ്യുന്നത് ജപ്പാനിലാണ്. അവരെങ്കിലും നമ്മളുടെ ഗ്രന്ഥത്തെ സ്വീകരിക്കണുണ്ടല്ലോ. മിനിമം അത്രയും ഭാഗ്യം ഉണ്ടല്ലോ ആ ഗ്രന്ഥം എഴുതിയ ആചാര്യന്.
ഇനി നമുക്ക് ഭാരതത്തിലെ പതിനെട്ടു വിദ്യകളിൽ ഉൾപ്പെടുന്ന ന്യായമെന്ന വിഷയത്തെ നോക്കാം. ന്യായം അഥവാ തർക്കമെന്നു കേട്ടാൽ നമുക്ക് അപ്പുറത്തേയും ഇപ്പുറത്തേയും ആളുകളു തർക്കിക്കുന്നത് ആണെന്നാണ് വിചാരിച്ചു വച്ചിരിക്കുന്നത്.
ഗൌതമീയ ന്യായസംഗ്രഹത്തിന്റെ ക്രിറ്റിക്കൽ എഡിഷന് ചെയ്യുന്നത് ആരാണെന്നു നോക്കാൻ അവരുടെ പ്രൊജക്റ്റ് സ്റ്റാഫിന്റെ ലിങ്ക് തരാം
https://www.istb.univie.ac.at/nyaya/About/11.html
ഇവരെല്ലാം മണ്ടന്മാരായതുകൊണ്ടാണോ ഭാരതത്തിലെ ഏറ്റവും പ്രധാന ആചാര്യനായ ഗൌതമന്റെ ന്യായ സംഗ്രഹം പഠിക്കാനിരിക്കുന്നത്. എത്ര നാളുകൾ അവർ ഭാരതത്തിൽ വന്ന് ഓരോ സ്റ്റേറ്റിലും കയറി ഇറങ്ങി അതിന്റെ മാനുസ്ക്രിപ്റ്റ് ശേഖരിച്ച് ഡിജിറ്റൽ കോപിയാക്കി ഇപ്രകാരം റിസർച്ച് ചെയ്യുന്നു. നാം ഇതു ചെയ്യാൻ ശ്രമിച്ചാൽ കോപി തരിക പോയിട്ട് നിങ്ങൾക്ക് വേറെ പണിയില്ലെയെന്നാകും. അതിനും ഉപരി പൂച്ചക്ക് ആരു മണികെട്ടും എന്നതുപോലെ ഇതിനൊക്കെ ആരാണ് ഫണ്ട് തരുക.
ഇതിന്റെ പഠനത്തിന് വേണ്ടി ഒരിക്കൽ റിക്വസ്റ്റ് ചെയ്തപ്പോൾ കിട്ടിയ മറുപടി ഇതൊക്കെ ചവറ്റു കൊട്ടയിൽ ഇടണ്ട സമയം കഴിഞ്ഞു. ഇതൊക്കെ സംരക്ഷിക്കുന്ന കാശുണ്ടായിരുന്നെ എന്തൊക്കെ ചെയ്യായിരുന്നു. സത്യം നമ്മളു ചവറ്റു കുട്ടയിൽ ഇടുമ്പോൾ ജർമ്മനി, അമേരിക്കാ, യു.കെ എല്ലാം അതിൽ റിസർച്ച് ചെയ്ത് നമുക്ക് അത് തിരിച്ചു തരും. നമുക്ക് വെയിറ്റ് ചെയ്യാം.. വേറെ വഴിയില്ലാല്ലോ..
ഇനി നമുക്ക് ഹാർവാർഡിലേക്ക് പോകാം.
അവിടേയും ഇന്ത്യൻ ഫിലോസഫി ഡിപ്പാര്ട്ട് മെന്റുകളുണ്ട്. സൌത്ത് ഏഷ്യൻ സ്റ്റഡീസ്, ഡിപ്പാർട്ട് മെന്റ് ഓഫ് ഫിലോസഫി ഇതെല്ലാം യോജിപ്പിച്ചു തന്നെയാണ് അവിടെ പഠനം.
https://philosophy.fas.harvard.edu/phd-indian-philosophy
ഇവരെല്ലാം എന്തുകൊണ്ടാണ് ഇത്തരത്തിൽ പഠനം നടത്തുന്നത്. അവരുടെ രാജ്യത്തെ കുട്ടികളെ പുറകോട്ട് വലിക്കുന്നതിനാണോ ?
എന്തുകൊണ്ടാണ് യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ഒക്കെ ഇന്ത്യൻ മാനുസ്ക്രിപ്റ്റിൽ, പ്രത്യേകിച്ച് ഇവിടെത്തെ ശ്രൌത ഗൃഹ്യ ശുൽ ബ സൂത്രങ്ങളിൽ 1990 മുതൽ റിസർച്ച് ചെയ്യാൻ തുടങ്ങിയത്. എല്ലാ താളിയോല ഗ്രന്ഥങ്ങളുടേയും കോപി ആ കാലം മുതൽ ശേഖരിച്ച് വൈദികമായ ഗൃഹ്യ ശുല്ബ ശ്രൌത വിഷയങ്ങളിൽ റിസർച്ച് ചെയ്യുന്നത്. എത്ര പേർക്ക് അറിയുമെന്ന് അറിയില്ല, ശുല്ബ സൂത്രം മാത്രം മതിയാകും ഗണിതമെന്ന വിഷയം കേരളത്തിലെ ആളുകൾക്ക് എത്ര ആഴത്തിൽ അറിയാമായിരുന്നു എന്ന് മനസ്സിലാക്കാൻ.
വിഷയങ്ങളിൽ ഒരു ദിവസം പോലും പഠിക്കാത്തവർ, റിസർച്ച് എന്തൊക്കെ നടക്കുന്നു എന്നു മനസ്സിലാകാത്തവർ ആധികാരികമായി ഇതെല്ലാം പൊട്ടത്തരമാണെന്ന് വിളിച്ചു പറയണത് കേൾക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. ആർക്കും പഠിക്കാതെ തന്നെ അഭിപ്രായം പറയാൻ പറ്റുന്ന വിഷയങ്ങളിലൊന്നാണ് ഭാരതീയ വിദ്യാഭ്യാസ പദ്ധതി. ആകെ നാല് പ്രഭാഷണവും ഗൂഗിളിലെ നോട്ടും ധാരാളമാണല്ലോ ആധികാരിതക്ക് ..
മിനിമം വിസ്കോണ്സണ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ വിവരണം ഒന്നു അന്വേഷിച്ചു നോക്കൂ അപ്പോൾ അറിയാം നമ്മളെവിടെ നിൽക്കുന്നു അവരെവിടെ നിൽക്കുന്നു എന്ന്.
ലോകത്ത് ആധികാരികമായി ആന ചികിത്സയെ കുറിച്ച് പറയുന്ന ഒരെ ഒരു ഗ്രന്ഥം പാലകാപ്യം മാത്രമാണ്. അതു വായിച്ചു നോക്കിയാൽ മതി, ഭാരതീയ ചികിത്സാ പദ്ധതിയെന്തെന്ന് മനസ്സിലാക്കാൻ.
നാം ഏറ്റവും കൂടുതൽ കളിയാക്കുന്ന ഭാരതത്തിലെ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് എത്ര റിസർച്ച് പേപ്പറുകളാണ് ഇന്റർനാഷണൽ ലെവലിൽ പല യൂണിവേഴ്സിറ്റികൾ പുറത്തിറക്കിയിരിക്കുന്നത് എന്ന് സെർച്ച് ചെയ്തു നോക്കൂ. തന്ത്രം ആയാലും, വൈദികമായാലും, ദർശനമായാലും, ആയുർവേദമായാലും, എന്തിന് ഇപ്പോൾ അഥർവ വേദത്തിൽ റിസർച്ച് നടക്കുന്നത് പോലും ഭാരതത്തിലല്ല.
ഞാൻ പറഞ്ഞു വന്നത്, ഭാരതത്തിലെ സകല ഗ്രന്ഥങ്ങളിലും പറഞ്ഞിരിക്കുന്നത് പൂർണമാണെന്ന് ഒന്നുമല്ല. കാലം ദേശം അവസ്ഥയെല്ലാം എല്ലാത്തിനും ബാധകമാണ്. കുറവുകളുണ്ടാകാം. ഭാരതത്തിലെ ആചാര്യന്മാരുടെ പേരു പറഞ്ഞാൽ ആദിവാസികളെ പോലെ കണക്കാക്കുന്ന, പുച്ഛിക്കുന്ന ആളുകളോട് പറയാനുള്ളത്. ഇതെ ആദിവാസികളുടെ പുസ്തകങ്ങളും അവരുടെ ഫിലോസഫിയും പഠിക്കുന്നതും, പഠിപ്പിക്കുന്നതും ഭാരതത്തേക്കാൾ കുടുതൽ വിദേശ യൂണിവേഴ്സിറ്റികളാണ്. അവരു ചെയ്യുന്നത് കൊണ്ട് പറയുന്നത് കൊണ്ട് ഭാരതത്തെ കുറിച്ച് അഭിമാനിക്കണമെന്നോ ഇവിടെയുള്ളവരെ വന്ദിക്കണമെന്ന് ഞാൻ പറയുന്നില്ല. ഏറ്റവും കുറഞ്ഞത് നിന്ദിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിച്ചാൽ അത്രയും സന്തോഷം.🙏
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം 🔥🔥🔥
No comments:
Post a Comment