ഭാരതീയ വിജ്ഞാനധാരകൾ...
പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കാണാറുണ്ട്.. അതുപോലെ തന്നെ ഇന്ന് ബൌദ്ധദര്ശനത്തെ ആധാരമാക്കിയാണ് ഏറ്റവും കൂടുതൽ വിഷയത്തെ ഫെയ്സ് ബുക്കിൽ പറയുന്നത്. അത് സ്വീകാര്യമല്ലായെന്നല്ല.. ഈ രീതിയിലാണെങ്കിലും ആരു ചെയ്യുന്ന നല്ല കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ വിജ്ഞാനധാരകളെ ഇന്നത്തെ വിദ്യാര്ഥികള്ക്ക് ചൂണ്ടികാണിക്കേണ്ടത് ആവശ്യമല്ലെ.. ഹിസ്റ്ററിയെന്ന് പറഞ്ഞ് വായിക്കുന്ന ഒരു ഗ്രന്ഥത്തിൽ പോലും ഭാരതീയവിജ്ഞാനധാരയെന്തെന്ന് മനസ്സിലാകുന്ന ഒരു വിഷയത്തെ പോലും പഠിച്ചതായി എനിക്കോര്മയില്ല. ആകെ നമുക്ക് അറിയാവുന്നത് ഭാരതത്തിലെ വിഷയങ്ങളെന്നു പറഞ്ഞാൽ വേദവും വേദാന്തവും മാത്രമാണെന്നതാണ്. അല്ലെങ്കിൽ ഒരു പക്ഷെ പരസ്പരം ഇടിപിടിക്കുന്നതിനു ആചാരസംഹിതകളെയും നോക്കാറുണ്ട്. ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള മറ്റു കൃതികളേയും കുറിച്ച് ആരും പറയാത്തത് കൊണ്ടാകാം ഇന്നും ഇതിന് വാല്യൂ ഇല്ലാതെ പോകുന്നത്. അതിലൂടെ ഒന്നു കണ്ണോടിച്ചാല് മാത്രം മതിയാകും ഭാരതീയവിജ്ഞാനധാര എന്നത് എന്താണെന്ന്..
വേദങ്ങളും , വേദങ്ങളെ തന്നെ അടിസ്ഥാനമാക്കി പറയുന്ന ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, പ്രാതിശാഖ്യങ്ങൾ, കല്പസൂത്രാന്തര്ഗതമായ ശ്രൌതസൂത്രങ്ങൾ, ഗൃഹ്യസൂത്രങ്ങൾ, ധര്മസൂത്രങ്ങൾ, ശുൽബസൂത്രങ്ങൾ എന്നിവയും ദര്ശനങ്ങളിൽ പെടുന്നതായ ഗൌതമന്റെ ന്യായം, കപിലന്റെ സാംഖ്യം, ജൈമിനിയുടെ പൂർവമീമാംസാ, ശ്രീശങ്കരന്റെ അദ്വൈതവേദാന്തം, മാധ്വാചാര്യരുടെ ദ്വൈതം, വല്ലഭന്റെ ശുദ്ധാദ്വൈതം, മഹാവീരന്റെ ജൈനദര്ശനം, കണാദന്റെ വൈശേഷികം, പതഞ്ജലിയുടെ യോഗദര്ശനം, രാമാനുജന്റെ വിശിഷ്ടാദ്വൈതം, നിംബാര്ക്കന്റെ ദ്വൈതാദ്വൈതം, ശ്രീബുദ്ധന്റെ ബൌദ്ധദര്ശനം, ബൃഹസ്പതിയുടെ ലോകായതം തുടങ്ങിയവയും ഇതിനെ അടിസ്ഥാനമാക്കി എഴുതിയ അനേകം ഗ്രന്ഥങ്ങളും.
ഭാരതത്തിലെ കോശങ്ങളേയും നിഘണ്ടുക്കളേയും മാത്രം നോക്കിയാൽ, ഭിഷഗാര്യവിരചിത അഭിധാനമഞ്ജരീ, അഭിധാനരത്നമാല (ഷഡ്രസനിഘണ്ടു), അമരസിംഹവിരചിത അമരകോശ, വാഗ്ഭടാചാര്യവിരചിത അഷ്ടാംഗനിഘണ്ടു , ശ്രീവൈദ്യ കൈയദേവ വിരചിത കൈയദേവ നിഘണ്ടു, ശ്രീരാഘവാചാര്യ വിരചിത ചമത്കാര നിഘണ്ടു, ശ്രീചക്രപാണിദത്ത വിരചിത ദ്രവ്യഗുണസംഗ്രഹ ധന്വന്തരീ നിഘണ്ടു, ഹേമചന്ദ്രസൂരിവിരചിത നിഘണ്ടുശേഷഃ, ശ്രീമൻ മാധവകര വിരചിത പര്യായരത്നമാലാ, ഭാവമിശ്ര വിരചിത ഭാവപ്രകാശനിഘണ്ടു, നൃപമദനപാല വിരചിത മദനപാലനിഘണ്ടു, ശ്രീചന്ദ്രനന്ദന വിരചിത മദനാദിനിഘണ്ടു, മാധവവിരചിത മാധവദ്രവ്യഗുണ, ശ്രീനരഹരി പണ്ഡിത വിരചിത രാജനിഘണ്ടു (അഭിധാനചൂഢാമണി), രാജവല്ലഭ വിരചിത രാജവല്ലഭനിഘണ്ടു, ശ്രീവ്യാസകേശവരാമ വിരചിത ലഘുനിഘണ്ടു, ശ്രീചക്രപാണിദത്ത വിരചിത ശബ്ദചന്ദ്രികാ, ശ്രീശിവദത്ത വിരചിത ശിവകോശ, സരസ്വതീ നിഘണ്ടു, ശ്രീകേശവ വിരചിത സിദ്ധമന്ത്രനിഘണ്ടു, രവിഗുപ്ത വിരചിത സിദ്ധസാരനിഘണ്ടു, സോഢലവിരചിത സോഢലനിഘണ്ടു, അമരസിംഹ വിരചിത സൌശ്രുതനിഘണ്ടു, ബോപദേവ വിരചിത ഹൃദയദീപികാ നിഘണ്ടു, ശബ്ദകല്പദ്രുമം, വാചസ്പത്യം, ഭരതകോശഃ, ധര്മകോശ, ധാതുകോശ, മന്ത്രകോശ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തവയാണ്.
ശിക്ഷാഗ്രന്ഥങ്ങളെ നോക്കിയാൽ പാണനീയശിക്ഷ, യാജ്ഞവല്ക്യശിക്ഷ, വാസിഷ്ഠശിക്ഷ, മാണ്ഡവ്യശിക്ഷ, ഭാരദ്വാജശിക്ഷ, മാദ്ധ്യന്ദിനിശിക്ഷ, നാരദീയശിക്ഷ, മാണ്ഡൂക്യശിക്ഷ തുടങ്ങിയവ.
കല്പം ആണെങ്കിൽ, ആപസ്തംബ, ബോധായനൻ, വൈഖാനസൻ, ഭരദ്വാജൻ, അഗ്നിവേശൻ,കാത്യായനൻ, ദ്രാഹ്യായനൻ തുടങ്ങിയവരുടെ കല്പസൂത്രങ്ങൾ.
സ്മൃതിഗ്രന്ഥങ്ങളു നാം മനുവിനെ മാത്രം പറയുമ്പോൾ അത്രി, യാജ്ഞവല്ക്യൻ, അത്രി, വിഷ്ണു, ഹാരീതൻ, ഉശനസ്, ആംഗിരസ്, യമ, ആപസ്തംബ, സംവര്ത്തൻ, കാത്യായനൻ, ബൃഹസ്പതി, പരാശരൻ, വ്യാസൻ, ശംഖൻ, ദേവലൻ, ദക്ഷൻ, ഗൌതന്മാരുടെ അഷ്ടാദശസ്മൃതികൾ.
വ്യാകരണഗ്രന്ഥങ്ങളെ നോക്കിയാൽ അഷ്ടാധ്യായി, മഹാഭാഷ്യം, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, വാക്യപദീയം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവയും കാതന്ത്രം, ചാന്ദ്രം, ജൈനേന്ദ്രം തുടങ്ങിയ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്..
യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് നിര്മിച്ചിട്ടുള്ളത്..
ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ..
ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.
ജ്യോതിഷഗ്രന്ഥങ്ങളാകട്ടെ, സൂര്യസിദ്ധാന്തം, സിദ്ധാന്തശിരോമണീ, പഞ്ചസിദ്ധാന്തിക, ബൃഹത് സംഹിത, ബൃഹജ്ജാതകം, സിദ്ധാന്തകൌസ്തുഭം, ലഘുഭാസ്കരീയം, മഹാഭാസ്കരീയം, ബ്രഹ്മസ്ഫുടസിദ്ധാന്തം, ദൃഗ്ഗണിതം, സൂര്യസിദ്ധാന്തം തുടങ്ങിയ എണ്ണമറ്റ കൃതികൾ.
കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ..
ധനുർവേദത്തിൽ ധനുർവേദസംഹിത, കോദണ്ഡമണ്ഡനം, വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയ കൃതികൾ.
ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, കോഹലമതം, ബൃഹദ്ദേശി, സംഗീതരത്നാകരം, അഭിനവതാളമഞ്ജരീ, ചതുര്ദണ്ഡിപ്രകാശികാ, ഹൃദയകൌതുകം, പഞ്ചമസാരസംഹിതാ, രസകൌമുദീ, രസമഞ്ജരി, സംഗീതസയമസാരം, രാഗതരംഗിണീ, സ്വരമേളകലാനിധി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം, മാനസോല്ലാസം, തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.
സ്ഥാപത്യം അഥവാ ശില്പശാസ്ത്രത്തിൻ മയമതം, വിശ്വകര്മവാസ്തുശാസ്ത്രം, സമരാങ്കണസൂത്രധാരം, മാനസാരം, മാനസോല്ലാസം, അപരാജിതപൃച്ഛ, തന്ത്രസമുച്ചയം, മനുഷ്യാലയചന്ദ്രികാ, ശില്പരത്നം തുടങ്ങിനയ നിബന്ധങ്ങൾ.
അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം, വിദുരനീതി തുടങ്ങിയവ.
കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ.
തന്ത്രത്തിലാകട്ടെ തന്ത്രകൌമുദീ, ശക്തിസംഗമതന്ത്രം, രുദ്രയാമളം, ബ്രഹ്മയാമളം, കാളികാതന്ത്രം, കുളാര്ണവന്ത്രം, മഹാനിർവാണതന്ത്രം, തന്ത്രതത്ത്വം, പ്രയോഗമഞ്ചരീ,ക്രിയാസാരം, തന്ത്രസമുച്ചയം, വിഷ്ണുസംഹിതാ, പ്രയോഗസാരം തുടങ്ങിയ
ആഗമങ്ങളാകട്ടെ, കാമികം, യോഗജം, ചിന്ത്യം, കാരണം, അജിതം, ദീപ്തം, സൂക്ഷ്മം, സാഹസ്രം, അംശുമത്, സുപ്രഭേദം, വിജയം, നിശ്വാസം, സ്വായംഭുവം, അനിലം, വീരം, രൌരവം, മകുടം, വിമലം, ചന്ദ്രഹാസം, മുഖബിംബം, പ്രോദ്ഗീതം, ലളിതം, സിദ്ധം, സന്താനം, നാരസിംഹം, പാരമേശ്വരം, കിരണം, വാതുളം മുതലായവ.
ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ ആയി ഋതുസംഹാരം, ഗാഥാസപ്തശതി, ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം, അമരുകശതകം, ചൌരപഞ്ചാശിക തുടങ്ങിയവ
സ്തോത്രകാവ്യങ്ങളായി മൂകപഞ്ചശതി, ചണ്ഡീശതകം, സൂര്യശതകം, ദക്ഷിണാമൂര്ത്തിസ്തോത്രം, സൌന്ദര്യലഹരീ, ശിവാനന്ദലഹരീ, നാരായണീയം, ശ്യാമളാദണ്ഡകം, ഗീതഗോവിന്ദം തുടങ്ങിയവ.
കഥാസാഹിത്യം നോക്കുകയാണെങ്കിൽ ബൃഹത്കഥാ, ബൃഹത്കഥാമഞ്ജരീ, കഥാസരിത്സാഗരം, വേതാളപഞ്ചവിംശതിക, സിംഹാസനദ്വാത്രിംശതിക, ശുകസപ്തതി, പഞ്ചതന്ത്രം, ഹിതോപദേശം മുതലായവ
സംസ്കൃതരൂപകങ്ങളാകട്ടെ ശാകുന്തളം, വിക്രമോർവശീയം, മാളവികാഗ്നിമിത്രം, ഭാസനാടകങ്ങൾ, മാലതീമാധവം, മഹാവീരചരിതം, ഉത്തരരാമചരിതം, മൃച്ഛകടികം, മുദ്രാരാക്ഷസം, മത്തവിലാസം, ഭഗവദജ്ജുകം, പ്രിയദര്ശിക, നാഗാനന്ദം, രത്നാവലീ, വേണീസംഹാരം തുടങ്ങിയവ
കേരളീയരൂപകങ്ങളാണെങ്കിൽ ആശ്ചര്യചൂഢാമണീ, തപതീസംവരണം, സുഭദ്രാധനഞ്ജയം മുതലായവ
നാട്യശാസ്ത്രം ആണെങ്കിൽ ഭരതനാട്യശാസ്ത്രം, ദശരൂപകം, അഭിനവഭാരതീ, ഭാവപ്രകാശം, നാടകലക്ഷണരത്നകോശം, നാടകദര്പണം, രസാര്ണവസുധാകരം, മുതലായവ
അലങ്കാരം ആണെങ്കിൽ കാവ്യാലങ്കാരം, കാവ്യാദര്ശം, രുദ്രടാലങ്കാരം, ധ്വന്യാലോകം, വക്തോക്തിജീവിതം, സാഹിത്യദര്പണംസ രസഗംഗാധരം മുതലായവ
ചമ്പൂ കാവ്യങ്ങളാകട്ടെ, നളചമ്പൂ, യശസ്തിലകചമ്പൂ, രാമായണ ചമ്പൂ എന്നിവ.
രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ, 18 പുരാണങ്ങൾ, 18 ഉപപുരാണങ്ങൾ.
കുമാരസംഭവം, രഘുവംശം, കിരാതാര്ജ്ജുനീയം, ശിശുപാലവധം, നൈഷധീയചരിതം, ഹരവിജയം, ശ്രീകണ്ഠചരിതം, നളോദയം, തുടങ്ങിയ മഹാകാവ്യങ്ങൾ
രാവണവധം, രാവണാര്ജ്ജുനീയം, കവിരഹസ്യം, കുമാരപാലചരിതം, സുഭദ്രാഹരണം, വാസുദേവവിജയം, ധാതുകാവ്യം തുടങ്ങിയ ശാസ്ത്രകാവ്യങ്ങൾ.
ചരിത്രകാവ്യങ്ങൾ ആയി സേതുബന്ധം, ഹര്ഷചരിതം, ഗൌഢവധം, ഭുവനാഭ്യുദയം, നവസാഹസാങ്കചരിതം, വിക്രമാങ്കദേവചരിതം, രാജതരംഗിണീ എന്നിവ
സന്ദേസകാവ്യങ്ങളായി മേഘദൂതം, പവനദൂതം, ശുകസന്ദേശം, ഹംസസന്ദേശം, കോകിലസന്ദേശം, മയൂരസന്ദേശം, ചകോരസന്ദേസം തുടങ്ങിയവ
ഗദ്യകാവ്യങ്ങളായി ദശകുമാരചരിതം, വാസവദത്ത, കാദംബരീ മുതലായവ
യമകകാവ്യങ്ങളായി ഘടകര്പരകാവ്യം, കീചകവധം, യുധിഷ്ഠിരവിജയം, ത്രിപുരദഹനം, ശൌരികഥോദയം, നളോദയം മുതലായവ
ഖണ്ഡകാവ്യം പറയുകയാണെങ്കിൻ ഋതുസംഹാരം, ഗാഥാസപ്തശതി, ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം, അമരുകശതകം എന്നിവ.
ഞാനിവിടെ എഴുതിയിരിക്കുന്നത് ഭാരതത്തിലെ ഗ്രന്ഥശേഖരങ്ങളിൽ ഒരു ശതമാനം പോലുമാകില്ലായെന്നതാണ് സത്യം. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. ഒരു പക്ഷെ ഒരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത വിധം അത്രമാത്രം വ്യാപ്തമാണ് നമ്മുടെ വിജ്ഞാനസമ്പത്ത്. ഇത്രയും ഉണ്ടായിട്ടും അതിന്റെ മഹത്ത്വത്തെ മനസ്സിലാക്കാനാകുന്നില്ലായെന്നതാണ് നമ്മുടെ ഏറ്റവും വലിയ വിരോധാഭാസവും. ഹരി ഓം.
No comments:
Post a Comment