Monday, December 11, 2023

അദ്ധ്യാപക ദിനം...

 ഇന്ന് അദ്ധ്യാപക ദിനമാണ്...

വ്യക്തിഗതമായി എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് പാഠനം... ഏത് വിഷയമായാലും നാം അറിഞ്ഞതിനെ എല്ലാം അതേ പോലെ പറയുന്നതല്ല അദ്ധ്യാപനം... കുട്ടികൾക്ക്‌ വേണ്ടത് വേണ്ട പോലെ ബോധിപ്പിക്കുന്നതാണ് അദ്ധ്യാപനം.. നാം എന്ത് എന്നത് അവരെ കാണിക്കുകയല്ല എന്നാശയം..
അധി ധാതുവിൻ്റെ പ്രയോഗത്തിൽ സ്വയം അറിഞ്ഞ് അനുഭവിച്ച്, ആ വെളിച്ചത്തിൽ വിദ്യയെ ദ്യോതിപ്പിക്കുന്നവൻ ആണ് അദ്ധ്യാപകൻ .. ശ്രദ്ധിക്കുക ദ്യോതിപ്പിക്കുകയാണ്... അവരിൽ അത് ദ്യോതിപ്പിക്കാൻ നമുക്ക് ആകണം.....
ഓരോ വിദ്യാർത്ഥിയും വേറെയാണ്... അവരുടെ ധർമ്മം വേറെയാണ്... ലക്ഷ്യം വേറെയാണ്.. ആ ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടിയാണ് നാം അവരുടെ കൂടെയുള്ളത് .. ഇന്ന് പലപ്പോഴും അവരെ തങ്ങളെ പോലെയാക്കാൻ ആണ് നാം ശ്രമിക്കുന്നത് ...ഒരേ പോലെയുള്ള അച്ചുകൾ അല്ല ആക്കേണ്ടത്.... അത് സാധ്യവുമല്ല ... പഞ്ചപാണ്ഡവർക്ക് ഓരോരുത്തർക്കും ഓരോ ആയുധമാണ് ദ്രോണൻ കൊടുത്തത്..കാരണം ഓരോരുത്തർക്കും ഓരോ കഴിവാണ്...
എൻ്റെ ഗുരുനാഥൻ പറഞ്ഞ പോലെ, എൻ്റെ പുറകെ വരരുത്... നിൻ്റെ ലോകധർമ്മം വേറെ... എൻ്റെ ധർമ്മം വേറെ ... നടക്കൂ... ആവശ്യം വരുമ്പോൾ വരൂ ... ആദ്യം ഒറ്റക്ക് നടക്കാൻ പഠിക്കൂ... എന്നാലെ നയിക്കാൻ സാധിക്കൂ......
ലോകത്തിന് തണലേകാൻ ഓരോരുത്തരേയും ഓരോ അശ്വത്ഥമാക്കൂ... ... നമ്മളേക്കാൾ ഉയരട്ടെ നമ്മുടെ കുട്ടികൾ... ശിഷ്യരാണ് ഉത്തമ ഗുരുവിനെ സൃഷ്ടിക്കുന്നത് ... ഒരു അരണിയേ പോലെ പരസ്പര പൂരകമാണത്... അവരില്ലായെങ്കിൽ നമ്മളില്ല നമ്മളുടെ അസ്തിത്വവും ..അവരാണ് നമ്മൾ.. അവരിലൂടെയാണ് ലോകം നമ്മെ ഓർക്കുക...
സ്കൂളിൽ പഠിപ്പിച്ച ടീച്ചറുടെ വാക്കുകൾ,
ഉയരങ്ങൾ കീഴടക്കൽ അല്ല എൻ്റെ ധർമ്മം ... കീഴടക്കാൻ ഉള്ളവരെ ഉണ്ടാക്കൽ ആണ്... നിന്നെ പോലെ...
ഇന്നും അതേ ക്ലാസിൽ ആണ് അവർ നിൽക്കുന്നത് ... നമ്മളെ നമ്മളാക്കി ഉയരത്തിൽ സ്വയം പറന്നുയരുന്നതിനേക്കാൾ നമ്മളെ ഉയർത്തിയവർ...
ഇന്നും വാക്കുകൾക്കപ്പുറമാണ്.. അദ്ധ്യാപനത്തിൻ്റെ മഹത്ത്വം...
ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ ,
ഓംകാര മർമ്മ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരു പാദുകാഭ്യാം .
നമ്മളെ നമ്മളാക്കിയ എല്ലാ ഗുരുക്കന്മാരെയും നമസ്കരിച്ചു കൊണ്ട്, അതേ പത്ഥാവിൽ സഞ്ചരിക്കുന്ന എല്ലാ അദ്ധാപകർക്കും ഹൃദയം നിറഞ്ഞ അദ്ധ്യാപകദിന ആശംസകൾ
ശ്രീഗുരുഭ്യോ നമഃ
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment