Monday, December 11, 2023

ഭക്തിയും വിഭക്തിയും...

 ഭക്തിയും വിഭക്തിയും...

ഭക്തിയേയും വിഭക്തിയേയും ഒരെ സമയം ഓർമ്മിപ്പിക്കുന്ന ദിവസം ആണിന്ന്.
മേല്പുത്തൂരിന്റെ വിഭക്തിയാണോ പൂന്താനത്തിന്റെ ഭക്തിയാണോ ദേവന് ഇഷ്ടം..
ഇത് എന്നോട് ചോദിച്ചാൽ ഞാൻ പറയുക, ലീലാവിനോദിനിയായ ദേവിയെ അറിയാത്തതുകൊണ്ടാണ് ഈ ചോദ്യം വരുന്നത് എന്നാകും.. കാരണം ഭക്തിയും അവളാണ് വിഭക്തിയും അവളാണ്.. നിങ്ങളു ഭക്തിയേയും വിഭക്തിയേയും കുറിച്ച് വാദം നടത്തുമ്പോൾ അപ്പുറത്ത് കൈ കൊട്ടി പൊട്ടിച്ചിരിക്കുന്ന ഒരാളുണ്ടാകും.. അതാണ് പരമേശ്വരിയായ ദേവി... ജ്ഞാനരൂപിണിയായ അവളു തന്നെയാണ് രണ്ടും... അവളെ അറിഞ്ഞാലെ ഭക്തിയായാലും വിഭക്തിയായാലും വരൂ.. നിലനിൽക്കു... രണ്ടിനും ആധാരം അവളാണ്.. കൃഷ്ണായ നമഃ എന്നു പറയുന്ന വിഭക്തിക്കായാലും എന്റെ കൃഷ്ണാ എന്നു വിളിക്കുന്ന ഭക്തിക്കായാലും ആശ്രയിക്കുന്നത് അക്ഷരരൂപിണിയായ ജ്ഞാനരൂപിണിയായ ആ പരമേശ്വരിയെയാണ്..
പ്രക്രിയാ സർവസ്വകാരനെന്ന, വൈയ്യാകരണനായ മേല്പുത്തൂരിന്റെ ഭക്തിയാണോ വിഭക്തിയാണോ നാരായണീയത്തിലെന്നു ചോദിച്ചാൽ ഞാൻ പറയുക നാരായണീയം കേൾക്കുകയല്ല അനുഭവിച്ചു നോക്കൂ എന്നാകും...
നാരായണീയവും ശ്യാമളാ ദണ്ഡകവും സൌന്ദര്യലഹരിയും തുടങ്ങി അനേകം കൃതികൾ....ആചാര്യന്മാരെങ്ങിനെയാണ് അക്ഷരകലകളെ ഇത്രയും ഭംഗിയായി യോജിപ്പിക്കുന്നത് എന്ന് ആലോചിച്ചാൽ..അത് മേല്പുത്തൂരിന്റെയായാലും പൂന്താനത്തിന്റെയായാലും ആചാര്യസ്വാമികളുടെയായാലും കാളിദാസന്റെയായാലും ഒരുത്തരമേയുള്ളു... ആ നിത്യാനന്ദസ്വരൂപിണിയായ വാഗ്ദേവിയായ ആ പരമേശ്വരിയുടെ ലീലാ വിലാസം.. വ്യക്തികളെല്ലാം തന്നെ നിമിത്തമാത്രമാണ്...
ശരീരം കൊണ്ടും വാക്കുകൊണ്ടും ബുദ്ധികൊണ്ടും സ്ഥിരമായ മനസ്സോടു കൂടി ആ ജ്ഞാനസ്വരൂപിണിയെ ആശ്രയിക്കാനാണ് ആചാര്യന്മാരുടെ ഉപദേശം... അത് പറയുന്ന രീതി മാറി മറിയും... കാരണം, ദേശം കാലം അവസ്ഥ അധികാരിത്വം... ബാക്കിയെല്ലാം തന്നെ ഒന്നാണ്... ചിലത് ഭക്തിമയമാകും.. മറ്റ് ചിലത് ശാസ്ത്രമയമാകും.. മറ്റു ചിലത് ക്രിയാരൂപമാകും... എല്ലാം പരമേശ്വരിയായ അവളിലേക്കുള്ള മാർഗ്ഗങ്ങളാണ്.. യോഗ്യമായ മാർഗ്ഗത്തെ സ്വീകരിച്ച് അറിഞ്ഞ് ആനന്ദിക്കുക... സൌന്ദര്യലഹരിയിൽ പറയുന്നതുപോലെ ശരീരവും വാക്കും മനസ്സും ദേവീമയമാകട്ടെ.. ജീവിതം തന്നെ ഉപാസന.. ഉപാസന തന്നെ ജീവിതം..
🔥 ഓം നമോ നാരായണായ🔥

No comments:

Post a Comment