Monday, December 11, 2023

ശൈവ - ശാക്ത സിദ്ധാന്തങ്ങളും ദേവതകളും.

 ശൈവ - ശാക്ത സിദ്ധാന്തങ്ങളും ദേവതകളും.

മംഗള വാചിയായി പറയുന്ന ശിവ ശബ്ദത്തെയും നാദസ്വരൂപിണിയായി പറയപ്പെടുന്ന ശക്തിയേയും ഓരോ പദ്ധതികളിലും വ്യാഖ്യാനിക്കുക ഓരോ തരത്തിലാണ്. ആരോട്, ഏത് തലത്തിൽ പറയുന്നു എന്നത് അനുസരിച്ച് അത് മാറി മറിയും.
പക്ഷെ ദേവതാ സ്വരൂപത്തിന് ശൈവപദ്ധതിയിലായാലും ശാക്ത പദ്ധതിയിലായാലും തന്ത്ര ശാസ്ത്രത്തെ ആധാരമാക്കി പറയുമ്പോൾ ശരീരത്തിൽ ആണ് നാം സ്ഥാനം കൽപിക്കുക. അതിന് സ്വരൂപമുണ്ട്. മന്ത്രമുണ്ട്.
തലത്തിൽ ദേവത നമ്മളുടെ പ്രാണനാണ്. അപ്പോൾ ദേവതകൾ ശരീരത്തിൽ തന്നെയാണ്.
ഇനിയാണ് ചോദ്യം വരുന്നത്...
ഈ ദേവതകൾ എങ്ങിനെ നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു?
എന്ത് കൊണ്ട് ഓരോ ദേവതകൾക്ക് ഓരോ രൂപങ്ങൾ?
ആ രൂപവും നമ്മളുമായുള്ള ബന്ധം എന്ത്?
ഓരോരുത്തർക്കും ഓരോ ആയുധങ്ങൾ എന്തിന് ?
ആയുധവും നമ്മളും തമ്മിലുള്ള ബന്ധം?
ഓരോരുത്തർക്കും ഓരോ വാഹനമെന്തിന്?
നമ്മളുടെ പ്രാണനാണ് ദേവതയെങ്കിൽ വാഹനം നമ്മളിൽ എന്തായി വരും?
ചിലർ ഇരിക്കുന്നവർ...
ചിലർ നിൽക്കുന്നവർ ...
ചിലർ ഒരു കാൽ നിലത്ത് വച്ചവർ ...
പ്രത്യേകമായ യോഗാസനങ്ങളെ സ്വീകരിച്ചവർ ...
എന്ത് കൊണ്ട് ആകും ഇങ്ങിനെ ഒരോരുത്തർക്ക് പ്രത്യേകമായ സ്ഥിതി? അങ്ങിനെ വന്നാൽ ശരീരത്തിൽ എന്ത് വ്യത്യാസമാണ് വരുന്നത്?
ചിലർ ദേവതകൾ...
ചിലർ ഭഗവതിമാർ ...
ചിലർ ഈശ്വരിമാർ...
ചിലർ പരമേശ്വരിമാർ ...
ശരീരവുമായി ചേർത്ത് ചിന്തിച്ചാൽ എന്ത് വ്യത്യാസമാണ് ഇവർക്ക് ഉള്ളത്?
നാം വ്യത്യസ്ത പേരുകളിൽ പറയുന്ന ദേവിമാർ, ഉദാഹരണത്തിന്,
കൂളിവാകയും കുട്ടിച്ചാത്തന്മാരും.
ഇവർ നമ്മുടെ ശരീരത്തിൽ എന്തായിട്ട് വരും?
നീലിയെ എടുത്താൽ നീലി ആരാണ്? പത്ത് കുറെ നാനൂറ് ചാത്തന്മാരും ദേവിയുടെ മൂർത്തികളും കിങ്കരന്മാരും നമ്മളിൽ എന്ത് രൂപത്തിലും ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്നത്?
കോഴി, പട്ടി, ഹംസം, ഗരുഡൻ, കാക്ക, തത്ത, മുതല ഇവ നമ്മളുടെ ശരീരത്തിൽ എന്തിനെ പ്രതിനിധീകരിക്കുന്നതാണ്?
ഈ ചോദ്യങ്ങളാണ് ദേവതാവിചാരങ്ങളുടെയെല്ലാം പ്രാഥമികമായ ചുവട്. ദൗർഭാഗ്യവശാൽ ഈ വശത്തെ പാടെ അവഗണിച്ചാണ് നമ്മുടെ പ്രഭാഷണങ്ങളും പഠനങ്ങളും ചർച്ചകളും എല്ലാം. അതിനാൽ ഇനിയുള്ള വേദികളിലെങ്കിലും ഈ ചോദ്യങ്ങൾക്ക് ശാസ്ത്രോക്തവും യുക്തിസഹവുമായ ഉത്തരങ്ങളിലേക്ക് അന്വേഷകരെ നയിക്കലാകട്ടെ ആചാര്യന്മാരുടെ ദൗത്യം.
ശ്രീ ഗുരുഭ്യോ നമ:
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
(ഈ ചോദ്യങ്ങൾ തന്ത്രത്തെ ആധാരമാക്കിയാണ് അത് കൊണ്ട് വേദാന്തത്തെ കൂട്ടി യോജിപ്പിക്കരുത് എന്ന് അപേക്ഷ )

No comments:

Post a Comment