Wednesday, August 27, 2014

ശ്രീ സരസ്വതി നമോസ്തു തേ- രാഗം ആരഭി - താളം രൂപകംവിദ്യാസ്വരൂപിണിയായ ശ്രീ സരസ്വതിയെ സ്തുതിച്ചു കൊണ്ട് ആരഭി രാഗത്തില്‍ രൂപക താളത്തില്‍ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കൃതിയാണ് ശ്രീ സരസ്വതി നമോസ്തുതേ. വരദയും പരദേവതയുമായ ദേവിയെ  ബ്രഹ്മവിഷ്ണുമഹേശ്വരന്മാരും ഗുഹനും സ്തുതിക്കുന്നു. സകല വാസനകളെയും ക്ഷയിപ്പിച്ചു സംസാരഭീതിയില്‍ നിന്നും മുക്തി നല്‍കുന്നത് മുനിവന്ദിതയും സകല മന്ത്രാക്ഷരങ്ങളുടെയും സ്വരൂപം തന്നെയായ ദേവി തന്നെയാകുന്നു.

  ശ്രീ സരസ്വതി നമോസ്തു തേ- രാഗം ആരഭി - താളം രൂപകം

പല്ലവി
ശ്രീ സരസ്വതി നമോസ്തു തേ
വരദേ പര ദേവതേ
(മധ്യമ കാല സാഹിത്യമ്)
ശ്രീ പതി ഗൌരീ പതി ഗുരു ഗുഹ വിനുതേ
വിധി യുവതേ

സമഷ്ടി ചരണമ്
വാസനാ ത്രയ വിവര്ജിത -
വര മുനി ഭാവിത മൂര്തേ
വാസവാദ്യഖില നിര്ജര -
വര വിതരണ ബഹു കീര്തേ ദര -
(മധ്യമ കാല സാഹിത്യമ്)
ഹാസ യുത മുഖാമ്ബുരുഹേ
അദ്ഭുത ചരണാമ്ബുരുഹേ
സംസാര ഭീത്യാപഹേ
സകല മന്ത്രാക്ഷര ഗുഹേ

Saturday, August 23, 2014

നാഗ ഗാന്ധാരീ - രാഗം നാഗ ഗാന്ധാരി - താളം ആദിനാഗഗാന്ധാരി രാഗത്തില്‍ ദീക്ഷിതര്‍ രചിച്ച മനോഹരകൃതിയാണിത്. പല്ലവി തന്നെ രാഗമുദ്രയാല്‍ ആരംഭിക്കുന്നു. രാഗത്താല്‍ പര്‍വതനന്ദിനിയും നന്ദിതയുമായ ദേവിയെ ദീക്ഷിതര്‍ പൂജിക്കുന്നു.നാഗരാജനാല്‍ സ്തുതിക്കപ്പെട്ടവളും ബ്രഹ്മാവും ദേവകളും ഷണ്മുഖനും വന്ദിക്കുന്ന ദേവി തന്നെയാണ് പരമമായ ആത്മതത്വത്തെ ബോധിപ്പിക്കുന്നത്. പരമ ശാന്ത സ്വരൂപാകാരയാണ് ദേവി.നിരതിശയമായ ആത്മസുഖത്തെ പ്രദാനം ചെയ്യുന്ന ശരചാപപാശാങ്കുശധരയായ ദേവിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

നാഗ ഗാന്ധാരീ - രാഗം നാഗ ഗാന്ധാരി - താളം ആദി

പല്ലവി
നാഗ ഗാന്ധാരീ രാഗ നുതേ
നഗജാ നന്ദിതേ മാമവ

അനുപല്ലവി
നാഗ രാജ വിനുതേ സുര ഹിതേ
വാഗീശാദി ഗുരു ഗുഹ വന്ദിതേ
(മധ്യമ കാല സാഹിത്യമ്)
ഭാഗവതാദി നുത പര ദേവതേ
പരമ തത്വാര്ഥ ബോധിതേ ശിവേ

ചരണമ്
പരമ ശാന്ത സ്വരൂപാകാരേ
പാദ പങ്കജേ പദ്മ കരേ
(മധ്യമ കാല സാഹിത്യമ്)
നിരതിശയ സുഖ കരേ സുരുചിരേ
സശര ചാപ പാശാങ്കുശ ധരേ

Thursday, August 14, 2014

ഗൌരി ഗിരി രാജ കുമാരി - രാഗം ഗൌരി - താളം രൂപകം


കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
 http://gaana.com/song/gauri-giriraja-kumari-gana-vana-mayuriദേവിയുടെ പ്രസിദ്ധമായ  ഒരു നാമമാണ് ഗൌരി. ഗൌരീ ഗന്ധര്‍വസേവിതാ എന്ന് ലളിതാസഹസ്രനാമം പറയുന്നു. ഈ നാമത്തിന്റെ പ്രാധാന്യം കൊണ്ട് തന്നെ ഗൌരി എന്ന രാഗത്തില്‍ ഗൌരീ ഗിരി രാജകുമാരി എന്ന് തുടങ്ങുന്ന രൂപകതാള കൃതി ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ചിട്ടുണ്ട്. സകല ദുരിതങ്ങളെയും ദുരീകരിക്കുന്ന ദുര്‍ഗ്ഗാലക്ഷ്മീസരസ്വതീസഹിതയും ശാംഭവിയുമായ ദേവിയെ പരദേവതയായി ദീക്ഷിതര്‍ നമസ്കരിക്കുന്നു. നവചക്ര സ്വരൂപാവതാരയും നാദബ്രഹ്മവാചകയായി പ്രകാശിക്കുന്നവളും ദേവിയാകുന്നു. നവരസങ്ങള്‍ക്ക് ആധാരമായതും  ശിവ പരമാനന്ദാമൃത ധാരയായ ദേവി തന്നെ. ഭക്തിപ്രദയും വേദാഗമസാരയുമായ ദേവി തന്നെയാണ്ധാരണാധ്യാനാദികള്‍ അംഗമായ യോഗത്തിലും സ്ഫുരിക്കുന്നത്. സുധാ സിന്ധു മധ്യേ ചിന്താമണ്യാഗാരേ എന്ന വരികള്‍ സൌന്ദര്യലഹരിയിലെ ശ്ലോകമായ  സുധാസിന്ധോർമദ്ധ്യേ സുരവിടപിവാടീപരിവൃതേ. മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ. ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം. ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം എന്നതിനെ കുറിക്കുന്നു 
ഗൌരി ഗിരി രാജ കുമാരി - രാഗം ഗൌരി - താളം രൂപകം

പല്ലവി
ഗൌരി ഗിരി രാജ കുമാരി
ഗാന വന മയൂരി ഗംഭീര കൌമാരി

അനുപല്ലവി
ദൂരീ-കൃത ദുരിതേऽതി ലലിതേ
ദുര്ഗാ ലക്ഷ്മീ സരസ്വതീ സഹിതേ
ശൌരീശ വിരിഞ്ചാദി മഹിതേ
ശാമ്ഭവി നമസ്തേ പര ദേവതേ

ചരണമ്
നവ ചക്ര സ്വരൂപാവതാരേ
നാദ ബ്രഹ്മ വാചക താരേ
ശിവ പരമാനന്ദാമൃത ധാരേ
ശൃങ്ഗാരാദി നവ രസാധാരേ
ഭവ ഗുരു ഗുഹ ഗണ പതി സംസാരേ
ഭക്തി പ്രദ വേദാഗമ സാരേ
പവന ധാരണ യോഗ വിചാരേ
പാലിത ഭക്ത ജന മന്ദാരേ
(മധ്യമ കാല സാഹിത്യമ്)
തവ ചരണ പങ്കജോദ്ഭവ തത്വ സമഷ്ട്യാഗാരേ
സുവര്ണ മണി-മയാദി പഞ്ച വിംശതി പ്രാകാരേ
സുധാ സിന്ധു മധ്യേ ചിന്താമണ്യാഗാരേ
ശിവാകാര മഞ്ചേ പര ശിവ പര്യങ്ക വിഹാരേ

Sunday, August 3, 2014

ശ്രീ മാതാ ശിവ വാമാങ്കേ - രാഗം ബേഗഡ - താളം ആദിശ്രീ ലളിതാ സഹസ്രനാമം ആരംഭിക്കുന്നത് ശ്രീ മാതാ എന്ന നാമത്തോടു കൂടിയാണ്. ശ്രീ മാതാ എന്ന് തുടങ്ങുന്ന ഒരു ദീക്ഷിതര്‍ കൃതിയുണ്ട്. ബേഗഡ രാഗത്തിലുള്ള ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലളിതാ സഹസ്രനാമത്തിലെ പല നാമങ്ങളും ഈ കൃതിയില്‍ കാണാം. ശ്രീമാതാ ശ്രീ മഹാരാജ്ഞി, താടങ്ക,സകല,നിഷ്കള, സമാനാധിക രഹിത  എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധേയമാണ്. ചിത്പ്രതിബിംബമായി പ്രകടമാകുന്ന ജീവഭാവം വാസ്തവത്തില്‍ ദേവി തന്നെയാണ്  എന്ന് ചിത്-പ്രതി-ബിമ്ബേ  എന്ന പ്രയോഗത്തിലൂടെ കാണിച്ചിരിക്കുന്നു. പ്രപഞ്ചപ്രതീകമായ ശ്രീചക്രരൂപിണിയും ദേവി തന്നെയാണ്. അഖിലാണ്ഡനായികയായ ദേവി പ്രപഞ്ചത്തെ പ്രകാശിപ്പിച്ച് ഹൃദയകമലത്തില്‍ (യമാദ്യഷ്ടാങ്ഗ യോഗ നിരത -
സംയമി ധ്യേയ ഹൃത്കമലേ വിമലേ) യോഗസാധനയില്‍ വെളിപ്പെടുന്ന ആത്മബോധവും ആകുന്നു. യോഗവേദാന്തതന്ത്രാദി ശാസ്ത്രങ്ങളുടെ സമന്വയം സംഗീതത്തോടൊപ്പം  ഈ കൃതിയില്‍ കാണുവാന്‍ കഴിയും

ശ്രീ മാതഃ ശിവ വാമാങ്കേ - രാഗം ബേഗഡ - താളം ആദി

പല്ലവി
ശ്രീ മാതഃ ശിവ വാമാങ്കേ
ശ്രീ ചക്ര രൂപ താടങ്കേ മാമവ

അനുപല്ലവി
ശ്രീ മഹാ രാജ്ഞി വദന ശശാങ്കേ
ചിത്-പ്രതി-ബിമ്ബേ ഗള ജിത ശങ്ഖേ
(മധ്യമ കാല സാഹിത്യമ്)
മാമവ വര പ്രദായികേ
കുസുമ സായകേ അഖിലാണ്ഡ നായികേ

ചരണമ്
രമാ ഭാരതീ രതി ശചീശാരാധിത
പാദ യുഗളേ ബഗളേ
മമാഭീഷ്ട ഫല ദാന ചതുര -
കോമള ശ്യാമളേ സകല നിഷ്കളേ
പ്രമാതൃ പ്രമാണ പ്രമേയ
പ്രപഞ്ച പ്രകാശ-കര-തല വിരളേ
സമാനാധിക രഹിതേ സ്വ-പൂജിത -
സാധു ജനാനാം അതി സരളേ
(മധ്യമ കാല സാഹിത്യമ്)
യമാദ്യഷ്ടാങ്ഗ യോഗ നിരത -
സംയമി ധ്യേയ ഹൃത്കമലേ വിമലേ
ഹിമാദ്രി ജാമാതൃ ജമ്ബൂ പതി സഹിതേ
കുശലേ ഗുരു ഗുഹ വത്സലേ

Saturday, August 2, 2014

ശ്രീ രമാ സരസ്വതീ - രാഗം നാസാ മണി - താളം ആദി


അസമ്പൂര്‍ണ്ണ മേളകര്‍ത്താ പദ്ധതിയിലെ എഴുപതാം രാഗമാണ് നാസാമണി. നാസികാഭൂഷണി എന്ന രാഗമാണ്  മേളകര്‍ത്താസമ്പ്രദായത്തില്‍ ഇതിനു തത്തുല്യം. നാസാമണി രാഗത്തില്‍ മുത്തു സ്വാമി ദീക്ഷിതര്‍ രചിച്ച കൃതിയാണ് ശ്രീ രമാ സരസ്വതീ സേവിതാം എന്ന് തുടങ്ങുന്ന ആദി താള കൃതി. സരസ്വതിയാലും ലക്ഷ്മിയാലും സേവിക്കപെടുന്ന ലളിതാംബികയെ ഈ കൃതിയില്‍ നമസ്കരിക്കുന്നു.സമ്പത്കരിയാല്‍ സേവിക്കപെടുന്നവളും  മന്ത്രിണി മുതലായവരാല്‍ പരിവൃതയുമായ ദേവിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. നാസാമണി എന്ന രാഗമുദ്രയും പ്രയോഗിച്ചിട്ടുണ്ട്.

ശ്രീ രമാ സരസ്വതീ - രാഗം നാസാ മണി - താളം ആദി

പല്ലവി
ശ്രീ രമാ സരസ്വതീ സേവിതാം
ശ്രീ ലലിതാം ത്വാം ഭാവയേ

സമഷ്ടി ചരണമ്
താര സദൃശ നാസാ മണീ വിരാജിതാം
സമ്പത്കരീ സേവിതാം
(മധ്യമ കാല സാഹിത്യമ്)
താരാ മന്ത്രിണ്യാദി പരിവൃതാം
ധീര ഗുരു ഗുഹ വിനുതാം ശിവ യുതാ

Friday, August 1, 2014

വിദ്യാ ദദാതി വിനയം...

വിദ്യാ ദദാതി വിനയം...

വിദ്യ പകര്ന്നു തരുന്ന ആചാര്യൻ ഇന്ദ്രിയങ്ങളെ ഒതുക്കിയവനും വേദത്തിന്റെ അര്ഥം അറിഞ്ഞവനുമായിരിക്കണം.  കാരണം  ജ്ഞാനം അറിവാണ്.. ഏതെങ്കിലും വിഷയത്തിൽ പ്രാഗൽഭ്യം നേടിയാൽ ഒരാൾക്ക്  അതിന്റെ അറിവുമാത്രമേ ആകു. . ശുദ്ധമായ അറിവു ലഭിച്ചാൽ മാത്രമെ അഹങ്കാരമുണ്ടാകാതെ ഇരിക്കു.. അതുകൊണ്ട് തന്നെ  വിദ്യയോതുന്ന ആചാര്യന്റെ   അഹങ്കാരരഹിതമായ  വിദ്യാസ്വരൂപത്തെയാണ്  ആദ്യപാദമായി ശിഷ്യൻ സ്വീകരിക്കുന്നത്.. ആചാര്യാത് പാദമാദത്തെ എന്നതുകൊണ്ട്  ഗുരുക്കന്മാരു പറയുന്നതും ഇതു തന്നെ.. വിദ്യകൊണ്ട് നേടേണ്ടത് വിനയമാണ്. അഹങ്കാരവും ജ്ഞാനവും ഒരു വ്യക്തിയിൽ ഒരുമിച്ച് ഒരിക്കലും  ഇരിക്കില്ല. അല്പമാത്രം അറിയുന്ന വ്യക്തി താൻ അറിഞ്ഞു എന്ന് അഹങ്കരിച്ച് വാദപ്രതിവാദങ്ങളും  തര്ക്കങ്ങളും നടത്തും.. എന്നാൽ എല്ലാമറിയുന്ന വ്യക്തിയാകട്ടെ സദാ വിനയാന്വിതനായിരിക്കും.  വിദ്യാ ദദാതി വിനയം എന്ന ഹിതോപദേശം കൃത്യമായി പറയുന്നു, വിദ്യകൊണ്ട് അഹങ്കരിക്കരുത് എന്ന്.  വിദ്യകൊണ്ട് കൈവരിക്കേണ്ട മനോവികാരം ഇല്ലാതെ പോയാൽ വിദ്യ ഉണ്ടായിട്ടും  നാം അഹങ്കരിക്കും. അന്തർമുഖാ ശക്തിരേവ വിദ്യാ. മനുഷ്യനിലെ ശക്തി അന്തര്മുഖമാകുമ്പോൽ അതിൽ നിന്ന്  ഉണ്ടാകുന്നതാണ് വിദ്യ.  അത് ലഭിക്കുമ്പോഴാണ് വിനയം കിട്ടുക.  ആചാര്യന്മാരു പറയുന്നു, സമ്പത്തിനൊപ്പം വിവേകവും, വിദ്യയോടൊപ്പം വിനയവും, ശക്തിയോടൊപ്പം സൌമനസ്യവും അത്യാവശ്യമാണ്.  അതുണ്ടാകുമ്പോഴാണ് സജ്ജനസംസര്ഗം ലഭിക്കുക.  വിദ്യകൊണ്ട് ഉണ്ടാകുന്ന വിനയം തന്നെയാണ് വ്യക്തിയുടെ വാക്കുകൾ കേൾക്കുമ്പോൾ  സാക്ഷാൽ വാഗ്ദേവിയായ സരസ്വതിയുടെ ആണെന്ന് തോന്നിപ്പിക്കുന്നത്. കാമരൂപിണി എന്ന് ആണ് വിദ്യാദേവിയെ വിളിക്കുന്നത് കാരണം എല്ലാത്തിന്റേയും ആധാരാധികരണം നമ്മളിൽ തന്നെയുള്ള ജഗത് സ്വരൂപിണിയായ   വിദ്യാരൂപിണിയായ ദേവി തന്നെയാണ്.. ഹരി ഓം

നീരജാക്ഷി കാമാക്ഷി - രാഗം ഹിന്ദോളം - താളം രൂപകംനീരജാക്ഷി കാമാക്ഷി എന്ന് തുടങ്ങുന്ന ദീക്ഷിതര്‍ കൃതി ചിട്ടപെടുത്തിയിരിക്കുന്നത് ഹിന്ദോളരാഗത്തിലാണ്. ഈ രൂപക താള കൃതിയില്‍ നീരജാക്ഷിയായ കാഞ്ചി കാമാക്ഷി ദേവിയെ സ്തുതിക്കുന്നു. രമാവാണിമാര്‍ നയനങ്ങള്‍ ആയ ദേവിയുടെ മുഖം ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്.വരദായിനിയായ ദേവിയെ ഉപനിഷത്ത് മഹാവാക്യമായ തത്വമസിയിലെ തത്പദത്തോട് ഇവിടെ ലക്ഷ്യാര്‍ത്ഥമായി ഉപമിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിത്സ്വരൂപിണി തന്നെയാണ് തത്പദലക്ഷ്യാര്‍ത്ഥമായ് അറിയപ്പെടേണ്ടത്. ശ്രേഷ്ഠരാല്‍ പൂജിക്കപ്പെടുന്ന ദേവി   അന്തക്കരണത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മചൈതന്യം തന്നെയാണെന്നും ദീക്ഷിതര്‍ പറയുന്നു. ഹിന്ദോളം എന്നാ രാഗമുദ്രയും പ്രയോഗിച്ചിട്ടുണ്ട്.

നീരജാക്ഷി കാമാക്ഷി - രാഗം ഹിന്ദോളം - താളം രൂപകം

പല്ലവി
നീരജാക്ഷി കാമാക്ഷി നീരദ ചികുരേ ത്രിപുരേ

അനുപല്ലവി
ശാരദാ രമാ നയനേ സാരസ ചന്ദ്രാനനേ
(മധ്യമ കാല സാഹിത്യമ്)
വാരിജ പാദേ വരദേ താരയ മാം തത്വ പദേ

ചരണമ്
ഗൌരീ ഹിന്ദോള ദ്യുതി ഹീര മണി-മയാഭരണേ
ശൌരി വിരിഞ്ചി വിനുത ശിവ ശക്തി-മയ നവാവരണേ
(മധ്യമ കാല സാഹിത്യമ്)
നാരീമണ്യാദ്യര്ചിത നവ നാഥാന്തഃകരണേ
സൂരി ജന സംസേവിത സുന്ദര ഗുരു ഗുഹ കരണേ