രാഗമാലിക
കര്ണാടത സംഗീതക്കച്ചേരികളിൽ
സമുന്നതസ്ഥാനം നേടിയിട്ടുള്ള ഗാനരൂപമാണ് രാഗമാലിക. പേരുസൂചിപ്പിക്കുന്നതുപോലെ
രാഗങ്ങളുടെ ഒരു മാലിക അഥവാ രാഗഹാരം തന്നെയാണ് രാഗമാലിക, അനേകം
രാഗങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗാനരൂപം പണ്ഡിതപാമരഭേദമന്യേ
ഏവര്ക്കും ഒരു പോലെ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ജതിസ്വരം, സ്വരജതി, വര്ണം,
കീര്ത്തനം, പല്ലവി, തില്ലാന എന്നിങ്ങനെ പല ഗാനരൂപങ്ങളും രാഗമാലികകളായി
രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ
രാഗമാലികയായി പ്രചാരം നേടിയിട്ടുള്ളത് കീര്ത്തനങ്ങളുടെ മാതൃകയിൽ
രചിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവയ്ക് പല്ലവിയും അനുപല്ലവിയും ധാരാളം ചരണങ്ങളും
ഉണ്ടായിരിക്കും. ഓരോ അംഗവും വെവ്വേറേ രാഗങ്ങളിലോ അരോ വരിയും വിഭിന്നരാഗങ്ങളിലോ
ആയിരിക്കും. ചിലതിൽ
തുല്യ ആവര്ത്തനങ്ങളോടു കൂടിയ അനേകം ഖണ്ഡങ്ങളുണ്ടായിരിക്കും. ഓരോ ഖണ്ഡവും പ്രത്യേകം
രാഗത്തിലായിരിക്കും എന്ന് മാത്രമല്ല ഓരോ ഖണ്ഡത്തിനിടയ്കും രണ്ടു മൂന്നു
ആവര്ത്തനങ്ങളുള്ള ചിട്ടസ്വരവും ഉണ്ടായിരിക്കും. ചിട്ടസ്വരങ്ങൾക്ക്
ചേര്ക്കാറുള്ളവയ്കും പലതിലും ആദ്യത്തെ ഖണ്ഡത്തിന്റെ രാഗത്തിൽ
തന്നെ ആയിരിക്കും. ഇതേ തുടര്ന്ന് പല്ലവി ആവര്ത്തിച്ചു പാടിയശേഷമാണ് അടുത്ത
ഖണ്ഡത്തിലേക്ക് കടക്കുക. അവസാനത്തെ ഖണ്ഡത്തിൽ
രാഗങ്ങളിൽ
വിലോമക്രമത്തിൽ
ചിട്ടസ്വരം ഉണ്ടായിരിക്കും. പല്ലവിയുടെ രാഗത്തിൽ
അവസാനിക്കത്തക്ക രീതിയിൽ
വിലോമക്രമത്തിലാണ് രാഗങ്ങളുടെ ക്രമീകരണം. മകുടം പാടിയതിനുശേഷം പല്ലവി ആവര്ത്തിച്ചു
പാടിയാണ് രാഗമാലിക അവസാനിപ്പിക്കാറുള്ളത്.
ആദി, രൂപകം എന്നീ താളങ്ങളിലാണ്
പ്രധാനമായും രാഗമാലികകൾ
രചിച്ചിട്ടുള്ളത്. സ്വാതിതിരുനാൾ
രചിച്ചിട്ടുള്ള പഞ്ചരാഗസ്വരജതി (സാര സഭവ) മിശ്രചാപ്പു താളത്തിലുള്ളതാണ്.
നവരാഗമാലിക വര്ണം, ദിനരാഗ0മാലിക, ദശരാഗമാലി ഇവയെല്ലാം തന്നെ ചില രാഗമാലികാവര്ണങ്ങളാണ്.
രാഗമാലികയിൽ
വരുന്ന രാഗങ്ങളുടെ വര്ണം വിഭിന്നമായിരിക്കും. 8,12,16, 32, 72, 108 എന്നിങ്ങനെ.
അഷ്ടോത്തരരാഗമാലികയിൽ
108 രാഗങ്ങൾ
പ്രയോഗിച്ചിരിക്കുന്നു. ചില രാഗമാലികകളിൽ
രാഗനാമം സാഹിത്യരൂപത്തിൽ
തന്നെ ചേര്ത്തുകാണാം. ചിട്ടസ്വരത്തിന്റെ ക്രമീകരണം ഓരോ ഖണ്ഡത്തിനുശേഷം വിലോമക്രമത്തിലാണ്.
രാഗമാലികയിൽ
തിരഞ്ഞെടുക്കാറുള്ള രാഗങ്ങൾ
പരസ്പരം ചേര്ച്ചയുള്ളവയും സംവാദിസ്വഭാവമുള്ളവയുമായിരിക്കണം. കൂടാതേ
ഭാവസ്ഫുരണത്തിനും രസഭാവപ്രകടനത്തിനും അനുയോജ്യമായിട്ടുള്ളവയുമായിരിക്കണം രാഗങ്ങൾ.
ഒരു രാഗത്തിൽ
നിന്നും മറ്റു രാഗങ്ങളിലേക്കുള്ള സംക്രമണം സംഗീതാത്മകതയോടു കൂടിയായിരിക്കണം.
രാഗമാലികയിലെ സാഹിത്യത്തിലേ ഇതിവൃത്തം
മിക്കവാറും ഈശ്വരപ്രകീര്ത്തനമോ ശൃംഗാരഭക്തിയിലുള്ള നായികാനായകബന്ധത്തെ
ആധാരമാക്കിയുള്ളവയോ ആയിരിക്കും. നൃത്തത്തിനു ഉപയോഗിക്കുന്നവയിലെ സാഹിത്യം
അഭിനയത്തിന് അനുയോജ്യമായിട്ടുള്ള രീതിയിലായിരിക്കണം. രാഗമാലികാ ശ്ലോകങ്ങളിൽ
തിരഞ്ഞെടുക്കാറുള്ള രാഗങ്ങൾ
ശ്രോതാക്കളെ രഞ്ജിപ്പിക്കുന്നവയായിരിക്കണം. രാഗങ്ങൾ
സൂചിപ്പിച്ചിട്ടില്ലാത്ത രാഗമാലികാശ്ലോകങ്ങളിൽ
രാഗങ്ങളുടെ ക്രമീകരണം നാദാത്മകവും, ശ്രവണസുഖം ഉള്ളവയും ആയിരിക്കണം. കച്ചേരികളിൽ
സംഗീതശാസ്ത്രത്തെകുറിച്ച് അജ്ഞരായിട്ടുള്ള ശ്രോതാക്കൾക്കും
ഹൃദ്യമായിട്ടുള്ള ഗാനരൂപമാണ് രാഗമാലികകൾ.
സ്വാതിതിരുനാൾ രചിച്ചിട്ടുള്ള രണ്ടു രാഗമാലികൾ
പന്നഗേന്ദ്രശയന, കമലജാസ്യ വളരെ പ്രസിദ്ധങ്ങളാണ്. ഇദ്ദേഹത്തെ കൂടാതെ മുത്തുസ്വാമി
ദീക്ഷിതർ, തിരുവെറ്റിയൂർ ത്യാഗയ്യർ, സുബ്ബരാമദീക്ഷിതർ, തരംഗം പാടി പഞ്ചനാഥയ്യർ
തുടങ്ങി പല പ്രമുഖവാഗ്ഗേയകാരന്മാരും രാഗമാലികകൾ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാൾ
രചിച്ചിട്ടുള്ള രാമായണപദം ഭാവയാമി സാവേരി രാഗത്തിൽ ആണ് യഥാര്ഥത്തിൽ രചിച്ചത്.
എങ്കിലും ഇന്ന് രാഗമാലികയായിട്ടാണ് ഇത് പ്രചരിച്ചിട്ടുള്ളത്.
ഹരി ഓം
No comments:
Post a Comment