കുടുംബം.. ദശസംഖ്യാ
സാധാരണ നാം പറഞ്ഞു കേക്കാറുള്ളതാണ്, ആദ്യം താൻ നന്നാവുക, പിന്നെ തന്റെ കുടുംബം നന്നാക്കുക. അപ്പോൾ നാടു നന്നാകും എന്ന്.. ഇന്നത്തെ കാലത്തെ കുടുംബം എന്ന് നാം പറയുന്നത് ഭാര്യയും ഭര്ത്താവും ഒരു കുട്ടിയും ചേര്ന്നതാണ്. പക്ഷെ പഴയ കാലത്തെ കുടുംബം എന്നതിന്റെ അര്ഥം വളരെ വ്യാപകമായ ഒന്നാണ്. माता पिता स्नुषे पुत्रौ पुत्री पत्न्यतिथिः स्वयम्। दशसंख्या कुटुम्बीति ।। അതായത് അമ്മ, അച്ഛൻ, രണ്ട് പുത്രന്മാർ, അവരുതെ പത്നിമാർ, പുത്രി, പത്നി, അതിഥി, പിന്നെ സ്വയവും ചേര്ന്ന പത്ത് അംഗങ്ങൾ ചേര്ന്നാലാണ് പഴയ കാലത്തെ കുടുംബം എന്ന വാക്കു പൂര്ത്തിയാകു എന്നര്ഥം. ഇവിടെ ഒരു വ്യക്തി കൃത്യമാകുമ്പോൾ സ്വാഭാവികമായി മറ്റൊരു കുടുംബത്തിൽ കൂടി അതിന്റെ പ്രഭാവം വരുന്നുണ്ട് കാരണം അതിഥി. ഇവിടെ അതിഥിക്കുമുണ്ട് വിശേഷത. ഇന്ന് നാം ഫോണിൽ വിളിച്ച് പറഞ്ഞ് ചെല്ലുകയാണ് പതിവ് അതിഥി സത്കാരം ലഭിക്കുന്നതിന് വേണ്ടി. യഥാര്ഥത്തിൽ അവിടെ നാം അതിഥി ആകില്ല. अभ्यागतोज्ञातपूर्वः पूर्वस्वत्ज्ञातोऽतिथिरुच्यते। ആകസ്മികമായി വന്നതും അതായത് പറയാതെ വരുന്നതും മുന്പ് അറിയാത്ത വ്യക്തിയുമായിരിക്കണം അതിഥി. അതിഥിയുടെ ലക്ഷണം പറയുന്നു, യസ്യ ന ജ്ഞായതേ നാമ, ന ച ഗോത്രം ന ച സ്ഥിതി. അകസ്മാത് ഗൃഹമായാതി സോ അതിഥി പ്രോച്യതേ ബുധൈഃ. അതായത് യാതൊരു വ്യക്തിയുടെയാണോ പേര് അറിയാത്തത്, ഗോത്രം അറിയാത്തത്, സ്ഥിതി അറിയാത്തത്, ആകസ്മികമായി ഗൃഹത്തിലേക്ക് വരുന്നതായ ആ വ്യക്തിയാണ് അതിഥി. അറിയാത്ത വ്യക്തിയെ പോലും കുടുംബം ആയി കണക്കാക്കുന്ന ഒരു സംസ്കാരത്തെിൽ നിന്ന്, നമ്മുടെ സംസ്കാരം ശരിക്കും എന്താണ് എന്ന് ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കാനാകാത്ത അവസ്ഥയിലേക്ക് നാം പോകുന്നു എന്നാണ് പലപ്പോഴും തോന്നിപോകുന്നത്. ഹരി ഓം.

No comments:
Post a Comment