മന്ത്രങ്ങൾ ഗുണവും ദോഷവും..
ഒരു മന്ത്രം ചൊല്ലുമ്പോൾ ഗുണമോ ദോഷമോ എങ്ങിനെ വരുന്നു എന്ന് ഒരുപാടു ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ്.. പ്രത്യേകിച്ച് ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വന്ന ചോദ്യങ്ങളിൽ ഒന്നാണ് ഇത്..
നാം ഒരു മന്ത്രം തുടര്ച്ച ആയി പറയുമ്പോൾ എങ്ങിനെ ആണ് അതിന്റെ ഗുണം വരുന്നത്.. വളരെ ഗഹനമായ വിഷയം ആയാണ് ഇതിനെ കണക്കാക്കുന്നത്.. സാധാരണ രീതിയിൽ പറയുകയാണെ പഞ്ചീകരണത്തിന്റെ അതെ അടിസ്ഥാനം ആണ് ഇവിടേയും ...അതായത് പഞ്ചഭൂതത്തിന്റെ അതേ അടിസ്ഥാനം തന്നെയാണ്
സ്വീകരിച്ചിരിക്കുന്നത്..എങ്ങിനെ എന്നാൽ ശബ്ദത്തിന്റെ ഗുണമാണ് ആകാശം....നാദബ്രഹ്മം എന്നും ആകാശരൂപിണി എന്നൊക്കെ പറയാറില്ലെ.. .ഒരു ശബ്ദം കേൾക്കുമ്പോ അല്ലെ പറയുമ്പോൾ ആദ്യം അത് ശരീരാകാശവര്ത്തിയാണ് .. आकाशात् वायु: वायोरग्नि:, अग्नेराप:, अद्भ्य: प्रथिवी.. അതായത് ആകാശത്തിൽ നിന്ന് വായുവും വായുവിൽ നിന്ന് അഗ്നിയും അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് പൃഥിവിയും വരുന്നു എന്ന് സാമാന്യാര്ഥം നാം കേട്ടിട്ടുണ്ടല്ലോ..നാം ആകാശത്തിൽ ചെയ്യുന്ന എന്ത് പ്രവര്ത്തനവും സ്ഥൂലസൂഷ്മമായി പൃഥിവിയിൽ വരെ എത്തുമെന്നര്ഥം..അതായത് ശബ്ദത്തിന്റെ രൂപത്തിൽ നാം എന്ത് കേട്ടാലും പറഞ്ഞാലും അത് സൂഷ്മമായി രീതിയിൽ ശരീരത്തിൽ ബാധിക്കുമെന്ന് വ്യംഗ്യം.. അതുകൊണ്ടാണ് ശബ്ദം കേൾക്കുമ്പോൾ ഭയം ഭക്തി തുടങ്ങി കാമക്രോധാദിവികാരങ്ങൾ വരെ സംഭവിക്കുന്നത്..
ഇതേ പ്രവര്ത്തന രീതി തന്നെയാണ് മന്ത്രത്തിന്റേയും.. അതായത് ഒരു ഋഷിപ്രോക്തമായ മന്ത്രം പറയുമ്പോൾ മന്ത്രാക്ഷരങ്ങൾ ശബ്ദത്തിന്റെ ഗുണമായ ആകാശത്തിൽ ആണ് ആദ്യമായി പ്രഭാവം ഉണ്ടാക്കുന്നത്.. ആകാശത്തിൽ നിന്ന് വായുവിലും വായുവിൽ നിന്ന് അഗ്നിയിലും അഗ്നിയിൽ നിന്ന് ജലത്തിലും ജലത്തിൽ നിന്ന് പൃഥിവീരൂപത്തിലും അതിന്റെ പ്രഭാവം അനുഭവപ്പെടുന്നു.. മനുഷ്യശരീരത്തിൽ ജലവും പൃഥിവിയും ആണ് സ്ഥൂലമായി കാണുന്നത് അതുകൊണ്ട് തന്നെ അതിലാണ് ഫലം നാം അനുഭവിക്കുന്നതും കാണുന്നതും.. മന്ത്രങ്ങൾ ചൊല്ലുന്നത് തെറ്റുമ്പോൾ ഈശ്വരനല്ല യഥാര്ഥത്തിൽ കോപിക്കുന്നത് നിങ്ങളുടെ ശരീരം തന്നെയാണ്..ശബ്ദത്തിലുണ്ടാകുന്ന തെറ്റ് അതിന്റെ ഗുണമായ ആകാശത്തിൽ പ്രഭാവമുണ്ടാക്കുന്നു.. അത് സ്ഥൂലമായും സൂഷ്മമായും ശരീരത്തിൽ പ്രഭാവമുണ്ടാക്കുന്നു..മന്ത്രം തെറ്റിയതുകൊണ്ട് ഭ്രാന്തുവന്നതായും പാരലൈസിസ് വന്നതായും ഒക്കെ കേൾക്കാറില്ലെ..ഇതെല്ലാം തെറ്റായ മന്ത്രപ്രയോഗം ശരീരത്തിൽ പ്രഭാവമുണ്ടാക്കുന്നതാണ്..
സാധാരണ നാം അനുഭവിക്കാറില്ലെ ചില വ്യക്തികൾ സംസാരിക്കുമ്പോൾ മനസ്സിനു വളരെ ആശ്വാസം വരുന്നത്.. അതെ പോലെ ചിലരുടെ വാക്കുകൾ നമുക്ക് വളരെ അരോചകം സൃഷ്ടിക്കുന്നതും..ചിലർ വരുമ്പോൾ നമുക്ക് അവിടെ നിന്ന് ഓടി പോകാൻ തോന്നാറില്ലെ.. കാരണം അവരുടെ വാക്കുകൾ അവരുടെ ശരീരത്തിൽ സ്ഥൂലമായും, സൂഷ്മമായി പ്രകൃതിയിലും പ്രഭാവമുണ്ടാക്കുന്നതുകൊണ്ടാണ്.. കാരണം ആകാശം ഒന്നെ ഒള്ളു.. അതായത് നാം എന്ത് പറയുന്നുവോ അത് നമ്മിൽ മാത്രമല്ല പ്രകൃതിയിലും പ്രഭാവമുണ്ടാക്കുന്നു എന്നര്ഥം.. അതു പോലെ തന്നെയാണ് മന്ത്രവിഭാഗവും..മന്ത്രങ്ങൾ ശരീരത്തിന് അനുയോജ്യമായാണ് ഉണ്ടാക്കിയിരിക്കുന്നത്.. കൃത്യമായ രീതിയിലുള്ള മന്ത്രോച്ചാരണം ശരീരത്തിനു ഗുണം ചെയ്യുന്നു അതെ പോലെ തെറ്റായ മന്ത്രോച്ചാരണങ്ങൾ നമുക്കും പ്രകൃതിക്കും ദോഷവും ചെയ്യുന്നു..
ചിലമന്ത്രങ്ങൾ ചിലരു ചൊല്ലരുത് കേൾക്കരുത് എന്ന് പറയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.. കാരണം ആത്യന്തികമായി ഇതിന്റെ ഫലം അനുഭവിക്കുന്നത് ശരീരം തന്നെയാണ്..ചിലര്ക്ക് യോജിക്കാത്ത മന്ത്രങ്ങൾ ചൊല്ലുമ്പോൾ ഗുണഫലത്തിന് പകരം ദോഷമാകും സംഭവിക്ക.. അതുകൊണ്ടാണ് ആചാര്യന്മാരുടെ അടുത്ത് നിന്ന് മാത്രമേ മന്ത്രദീക്ഷ സ്വീകരിക്കാവു എന്ന് പറയുന്നത്.. അതായത് ഏത് മന്ത്രം ആണ് നമുക്ക് ചേരുന്നത് അല്ലെങ്കിൽ യോജിക്കുന്നത് എന്ന് സമയവും കാലവും ദേശവും നോക്കി പറഞ്ഞുതരാൻ കഴിവുള്ള ഒരാൾ വേണമെന്ന് അര്ഥം..ഹരി ഓം..
No comments:
Post a Comment