സകലം ദേവീമയം...
എന്റെ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ വീട്ടിലിരിക്കുമ്പോൾ സുഹൃത്തു ഒരു സംശയം ചോദിച്ചു.. എല്ലാവരേയും ദേവി ആയി കാണുന്നത് എങ്ങിനെ, ദേവിയായി എല്ലാവരേയും കാണാനാകുമോ..ഞാൽ പറഞ്ഞു കാണാനാകും. അപ്പോൾ എന്നേക്കാൾ വയസ്സിനു താഴെ ആയ സുഹൃത്തിന്റെ പത്നി ചോദിച്ചു ദേവി അമ്മയെല്ലെ, അപ്പോൾ എന്നേയും അമ്മയെന്നു വിളിക്കാമോ എന്ന്. ഒരു കുട്ടിയുടെ അമ്മയും മാതൃസ്വരൂപം കാണിക്കുന്നതുമായ ഒരു കുട്ടിയെ അമ്മയായിവിളിക്കാൻ എന്താ കുഴപ്പം. അവിടെ വയസ്സല്ലല്ലോ.. നമ്മുടെ ഏട്ടന്റെ പത്നിയ്ക് അമ്മയുടെ സ്ഥാനമല്ലെ അവിടെ വയസ്സല്ലല്ലോ ഭാവമല്ലെ നോക്കുക. അപ്പോൾ അടുത്ത ചോദ്യം വന്നു, എന്റെ 3 വയസ്സുള്ള കുട്ടിയെ അമ്മയെന്ന് എങ്ങിനെ വിളിക്കും..ബാലഭാവത്തിൽ ലീലയാടുന്ന ബാലത്രിപുരയാകുന്ന അമ്മയ്ക് എന്റെ കോടി പ്രണാമം. വീണ്ടും സുഹൃത്തിന്റെ പത്നി ചോദിച്ചു, അങ്ങിനെയാണെ എന്റെ അമ്മയേയോ..വരുമ്പോഴെല്ലാം അന്നം ഊട്ടി തരുന്ന അന്നപൂര്ണേശ്വരിയായ ഭഗവതിയ്ക് നമസ്കാരം. അപ്പോൾ അച്ഛനോ.. ശിവശക്തിസ്വരൂപമായി അര്ദ്ധനാരീശ്വരസ്വരൂപമായി ശിവരൂപത്തിൽ വര്ത്തിക്കുന്ന ദേവിയ്ക് എന്റെ പ്രണാമം..അപ്പോൾ അനിയത്തിയേയോ..പദ്മനാഭസഹോദരിയായ ി സകലജഗത്തിനേയും സംരക്ഷിക്കുന്ന ശക്തിരൂപിണിയായ ദേവിയ്ക് എന്റെ സാഷ്ടാംഗനമസ്കാരം.. അപ്പോൾ നാം സ്വയം അമ്മയാണോ... അമ്മയും മകനും എങ്ങിനെ രണ്ടല്ലയോ, മകന്റെ ഭാവത്തിൽ സ്വാംശസ്വരൂപിണിയായി സാക്ഷാൽ രാജരാജശ്വേരിയായി മാതൃരൂപിണിയായി വിരാജിക്കുന്ന ആ അമ്മയെ നമസ്കരിക്കുന്നു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, കാണാനുള്ള കണ്ണുണ്ടെങ്കിൽ എല്ലാത്തിലും നമുക്ക് ദേവിയെ കാണാം.. എല്ലാ ജഗത്തിലും ദേവീഭാവമുണ്ട്.. അതുകൊണ്ടാണ് പറയുന്നത് കാണുന്നവനും കാണപ്പെടുന്നതും ദേവി തന്നെ.. അത് മനസ്സിലാക്കിയാൽ സകലത്തിന്റേയും ആധാരം ദേവിയായി നമുക്ക് മനസ്സിലാക്കാനാകും.. ഹരി ഓം..
എന്റെ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ വീട്ടിലിരിക്കുമ്പോൾ സുഹൃത്തു ഒരു സംശയം ചോദിച്ചു.. എല്ലാവരേയും ദേവി ആയി കാണുന്നത് എങ്ങിനെ, ദേവിയായി എല്ലാവരേയും കാണാനാകുമോ..ഞാൽ പറഞ്ഞു കാണാനാകും. അപ്പോൾ എന്നേക്കാൾ വയസ്സിനു താഴെ ആയ സുഹൃത്തിന്റെ പത്നി ചോദിച്ചു ദേവി അമ്മയെല്ലെ, അപ്പോൾ എന്നേയും അമ്മയെന്നു വിളിക്കാമോ എന്ന്. ഒരു കുട്ടിയുടെ അമ്മയും മാതൃസ്വരൂപം കാണിക്കുന്നതുമായ ഒരു കുട്ടിയെ അമ്മയായിവിളിക്കാൻ എന്താ കുഴപ്പം. അവിടെ വയസ്സല്ലല്ലോ.. നമ്മുടെ ഏട്ടന്റെ പത്നിയ്ക് അമ്മയുടെ സ്ഥാനമല്ലെ അവിടെ വയസ്സല്ലല്ലോ ഭാവമല്ലെ നോക്കുക. അപ്പോൾ അടുത്ത ചോദ്യം വന്നു, എന്റെ 3 വയസ്സുള്ള കുട്ടിയെ അമ്മയെന്ന് എങ്ങിനെ വിളിക്കും..ബാലഭാവത്തിൽ ലീലയാടുന്ന ബാലത്രിപുരയാകുന്ന അമ്മയ്ക് എന്റെ കോടി പ്രണാമം. വീണ്ടും സുഹൃത്തിന്റെ പത്നി ചോദിച്ചു, അങ്ങിനെയാണെ എന്റെ അമ്മയേയോ..വരുമ്പോഴെല്ലാം അന്നം ഊട്ടി തരുന്ന അന്നപൂര്ണേശ്വരിയായ ഭഗവതിയ്ക് നമസ്കാരം. അപ്പോൾ അച്ഛനോ.. ശിവശക്തിസ്വരൂപമായി അര്ദ്ധനാരീശ്വരസ്വരൂപമായി ശിവരൂപത്തിൽ വര്ത്തിക്കുന്ന ദേവിയ്ക് എന്റെ പ്രണാമം..അപ്പോൾ അനിയത്തിയേയോ..പദ്മനാഭസഹോദരിയായ
No comments:
Post a Comment