നാദരൂപിണിയായ ജഗദീശ്വരിയുടെ അപദാനങ്ങള്‍ കര്‍ണാടക സംഗീതകൃതികളിലൂടെ വാഗൈകാരന്മാര്‍ പാടിയിട്ടുണ്ട്. ഇതില്‍ രാഗാലാപന മഹിമ കൊണ്ടും സാഹിത്യം കൊണ്ടും സൂക്ഷ്മാര്‍ത്ഥങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ടും ശ്രദ്ധേയമായത് ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളാണ്. പ്രത്യേകിച്ചും ശാക്തതന്ത്രത്തിലെ നിഗൂഡതത്വങ്ങള്‍ തന്റെ കൃതികളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ദേവിയെക്കുറിച്ചുള്ള കൃതികള്‍ അതിനാല്‍ ഇവിടെ ഇടാം എന്ന് കരുതുന്നു.
ശാരദാംബയെക്കുറിച്ചുള്ള ദീക്ഷിതരുടെ കലാവതീ കമലാസന യുവതീ എന്ന കൃതിയുണ്ട്. കലാവതീ എന്ന രാഗത്തില്‍ ആദി താളത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ കൃതിയില്‍ കാശ്മീരവിഹാരയായ ശാരദാംബയെ സ്തുതിക്കുന്നു. കലാവതി എന്ന നാമം ലളിതാസഹസ്രനാമത്തിലും ലളിതാത്രിശതിയിലും ഉണ്ട് എന്നതും ശ്രദ്ധേയമാണ് . എല്ലാ കലകളുടെയും ആധാരം ദേവി തന്നെ. വാഗധീശ്വരിയും ഹൃദയരഞ്ജിനിയും ആയ ശാരദാംബയെ സ്തുതിക്കാന്‍ കലാവതി എന്നാ രാഗം ദീക്ഷിതര്‍ തെരഞ്ഞെടുത്തു എന്നതില്‍ അത്ഭുതമില്ല.
കലാവതീ കമലാസന യുവതീ - രാഗം കലാവതി - താളം ആദി
പല്ലവി
കലാവതീ കമലാസന യുവതീ
കല്യാണം കലയതു സരസ്വതീ
അനുപല്ലവി
ബലാബലാ മന്ത്രാര്ണ രൂപിണീ
ഭാരതീ മാതൃകാ ശരീരിണീ
(മധ്യമ കാല സാഹിത്യമ്)
മലാലി വിദാരിണീ വാഗ്വാണീ
മധു-കര വേണീ വീണാ പാണീ
ചരണമ്
ശരദ്ജ്യോത്സ്നാ ശുഭ്രാകാരാ
ശശി വദനാ കാശ്മീര വിഹാരാ
വരാ ശാരദാ പരാऽങ്കുശ ധരാ
വരദാഭയ പാശ പുസ്തക കരാ
(മധ്യമ കാല സാഹിത്യമ്)
സുരാര്ചിത പദാമ്ബുജാ ശോഭനാ
ശ്വേത പങ്കജാസനാ സു-രദനാ
പുരാരി ഗുരു ഗുഹ ഹൃദയ രഞ്ജനീ
മുരാരി സ്നുഷാ നിരഞ്ജനീ
https://www.youtube.com/watch?v=g0TSuq0YVSM
No comments:
Post a Comment