അമ്മെ
നാരായണ എപ്പോഴും പറയുമ്പോഴും അതിന്റെ യഥാര്ഥ അര്ഥം വാക്കുകളിലൂടെ
പറയാനാകില്ല എന്നാണ് കേട്ടിരുന്നത്. ലളിതാസഹസ്രനാമം ഓരോ നാമങ്ങളുടെ അര്ഥം
ലഭിക്കുമ്പോഴും അറിയണമെന്ന് തോന്നിയിരുന്ന വാക്കാണ് അമ്മ എന്നതിന്റെ
റൂട്ടെന്താകാനാണ് സാധ്യത എന്നത്. അപ്പോഴാണ് അറിഞ്ഞോ അറിയാതേയോ അമമഃ എന്ന
വാക്കിന്റെ അര്ഥം നോക്കിയത്. നാസ്തി മമേത്യഭിമാനോ ഗൃഹാദിഷു യസ്യ.
തീര്ച്ചയായും അമ്മ എന്നത് മലയാളപദം ആണ്. സംസ്കൃതപദവുമായി യാതൊരു
ബന്ധവുമില്ലായിരിക്കാം. പക്ഷെ ഗൃഹത്തിൽ എന്റെ എന്ന അഭിമാനമില്ലാത്ത ആരാണോ
അതാണ് അമമ എന്നര്ഥം കിട്ടിയപ്പോ തോന്നി ശരിക്കും ഇതുതന്നെയാകില്ലെ അമ്മ
എന്നതിന്റെ അര്ഥവും. സ്വന്തം എന്നോ തന്റെ എന്നോ നോക്കാതെ എല്ലാം
മറ്റുള്ളവര്ക്കു വേണ്ടി കൊടുത്ത് ജീവിക്കുന്ന അമ്മ എന്നതിനു ചേരുന്ന
വാക്കു തന്നെയല്ലെ അമമ എന്ന സംസ്കൃതപദം. അമ്മ എന്ന പദത്തിന്റെ
അര്ഥത്തേക്കാളും അതിന്റെ ഭാവം എന്തുകൊണ്ടാണ് ഇത്ര വലിയതായത് എന്ന്
മനസ്സിലാകുക അതിന്റെ അര്ഥവ്യാപ്തി അറിയുമ്പോഴാണ്. അതു തന്നെയാകണം
ലോകത്തെവിടെ പോയാലും ആ രണ്ടക്ഷരത്തിനു മുന്പിൽ എത്ര വലിയ വ്യക്തിയും
തലകുനിക്കുന്നത്.. അമ്മേ നാരായണ.. ഹരി ഓം..
നവരാത്രി വൃതം
ReplyDeleteനവരാത്രി വൃതം പോലെയുള്ള ഏതൊരു ആചാരവും ധര്‍മ്മത്തിനുവേണ്ടി അല്ലെങ്കില്‍ കാര്യ സാധ്യത്തിനു വേണ്ടി തുടരുവാന്‍ ഉള്ളതാണ്. ഇതില്‍ ധര്‍മ്മത്തിനുവേണ്ടി ഉള്ള ആചരണത്തില്‍ ശ്രദ്ധയോടുകൂടി ചടങ്ങുകള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ മാത്രം മതി. എന്നാല്‍ കാര്യസാദ്ധ്യത്തിനു വേണ്ടിയുള്ള ആചരണം അതിന്‍റെ വിധി നിഷേധങ്ങള്‍ നോക്കി തന്നെ ചെയ്യണം. അതിനുവേണ്ടി ഗുരുവിന്‍റെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും വേണം.ബ്രഹ്മചര്യനിഷ്ഠയോടുകൂടി മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച്, അരി ആഹാരം ഒരു നേരം മാത്രം ഉണ്ട് നവരാത്രി വ്രതം അനുഷ്ഠിക്കണം. ദിവസവും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്ക്കണം. എന്നിട്ട് ദേഹശുദ്ധി വരുത്തി ശ്രീ ദേവിയെ ദര്‍ശനം ചെയ്യണം. അങ്ങനെ ആചരിക്കുന്നവര്‍ക്ക് വിദ്യാലാഭം, ദാരിദ്ര്യദുഃഖ മോചനം,രോഗശമനം, മംഗല്യഭാഗ്യം, ഇഷ്ടസന്താന ലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഒക്കെ കൈവരും. എല്ലാദിവസവും നവരാത്രി പൂജ ചെയ്യാന്‍ കഴിയാത്തവര്‍ സപ്തമി,അഷ്ടമി, നവമി ദിവസങ്ങളില്‍ ഉപവസിച്ച് പൂജ ചെയ്യണം. ഈ കാലയളവില്‍ ദേവീമാഹാത്മ്യം,ലളിതാസഹസ്രനാമം, സൌന്ദര്യലഹരി, ദേവീപുരാണം, ദേവീഭാഗവതം, തൃപുരാശക്തിപൂജാ ഇവയുടെ പാരായണം ചെയ്യുന്നത് കാര്യ സാധ്യത്തിനു ഏറ്റവും ഉത്തമം ആണു. കന്യകാപൂജ, സുമംഗലീപൂജ, സരസ്വതീ പൂജ തുടങ്ങിയവ നവരാത്രികാലങ്ങളില്‍ വരുന്ന പ്രധാന പൂജകളാണ്. കുമാരി, ത്രിമൂര്‍ത്തി, കല്ല്യാണി, രോഹിണി, കാളിക, ചണ്ഡിക,ശാംഭവി, ദുര്‍ഗ്ഗ,സുഭദ്രാ എന്നീ സ്വരൂപത്തില്‍ വിരാജിക്കുന്ന ദേവീ ചൈതന്യത്തെ ഈ ദിനങ്ങളില്‍ പ്രത്യേകം പൂജിക്കണം. ഈ പൂജാ 9 കന്യകമാരില്‍ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. നവരാത്രി കഴിഞ്ഞു വരുന്ന വിജയദശമിയില്‍ വിദ്യാവിജയത്തിനും,ബുദ്ധിവികാസത്തിനും സാരസ്വതഘൃതം സേവിക്കുവാന്‍ ആരംഭിക്കുവാന്‍ ഉത്തമമാണു. മൂന്നു വയസ്സ് മുതലുള്ള കുട്ടികളെ എഴുത്തിനിരുത്തുന്നതിനും ഈ ദിനം ഉത്തമം തന്നെ. അമ്പലങ്ങള്‍,ആശ്രമങ്ങള്‍,ഭക്തജന ഭവനങ്ങള്‍ മുതലായ ഇടങ്ങളില്‍ ഒക്കെ വെച്ച് ഈ ചടങ്ങുകള്‍ കഴിവനുസരിച്ച് ചെയ്യാവുന്നതാണ്.
എല്ലാവരേയും പ്രത്യേകിച്ച് നവരാത്രി വ്രതം ആചരിക്കുന്നവരേയും അനുഗ്രഹിച്ചുകൊണ്ട് ഓം സ്വാമി നിജാനന്ദസരസ്വതി ഓം.
ഓം ശ്രീ നാരായണ്യൈ നമഃ.
എങ്ങനെ ആണ് സുമംഗലീപൂജ ചെയ്യേണ്ട
ReplyDelete