ഇന്ന് ഒരു ചേച്ചി ഒരു സംശയം ചോദിച്ചു, ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ എന്തെങ്കിലും സംഭവിക്കുമോ, സ്ത്രീകളു ചൊല്ലരുത് എന്നത് എത്രമാത്രം സത്യമാണ്, ദീക്ഷ എടുക്കാതെ ഇത് ചൊല്ലാനാകുമോ.
ചോദ്യം സരളമായതുപോലെ തന്നെ ഉത്തരം ഏറ്റവും സരളമാണ് . ദേവിയുടെ തന്നെ ആജ്ഞയാൽ വാഗ്ദേവികളാൽ ഉണ്ടാക്കപ്പെട്ടതാണ് ലളിതാസഹസ്രനാമം..ആദ്യമായി സ്തുതിച്ചത് വാഗ്ദേവികളാൽ യക്ഷകിന്നരഅപ്സരസുകളുൾപ്പടെ സകലദേവന്മാരും നാരദാദി മഹര്ഷിശ്രേഷ്ഠന്മാരും ഒരുമിച്ചാണ്. അവിടെ സ്ത്രീപുരുഷഭേദം പറഞ്ഞിട്ടില്ല. വാഗ്ദേവതാ ഋഷയഃ എന്നാണ് പറയുന്നത് അവിടെ പുരുഷനായ ഋഷി പ്രയോഗമല്ല. ഉത്പത്തി നോക്കിയാലും ദേവിയുടെ തന്നെ ഭാവമായ വാഗ്ദേവികളാണ് ആദ്യം സ്തുതിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് സ്തുതിക്കുന്നതിൽ യാതൊരു ഭയവും വേണ്ട.
സ്വന്തം അമ്മയിൽ നിന്ന് അമ്മയെന്ന ദീക്ഷാമന്ത്രം സ്വീകരിക്കാത്ത ഒരു കുട്ടിയും ഉണ്ടാകില്ല എന്നതാണ് സത്യം. അമ്മയെ വിളിക്കുന്നതിന് സമയമോ കാലമോ നോക്കേണ്ട ഒരു ആവശ്യവുമില്ല, ആകെ വേണ്ടത് സങ്കല്പത്തിൽ മാതൃരൂപം ആയി സ്വീകരിക്കുക എന്നുമാത്രമാണ്. ശ്രീമാതാ എന്ന നാമം തന്നെ അമ്മയെന്ന ഭാവത്തോടു കൂടിയാണ്. അതുകൊണ്ട് തന്നെ അമ്മയെന്ന ഭാവത്തോടെ ലളിതാ സഹസ്രനാമം ചൊല്ലുന്നതിന് യാതൊരു ദീക്ഷാ മന്ത്രത്തിന്റേയും ആവശ്യമില്ല.
സഹസ്രനാമം ചൊല്ലുമ്പോൾ അക്ഷരവ്യത്യാസം ഉണ്ടായാൽ ദോഷം സംഭവിക്കുമോ എന്നതിന് രണ്ടുതരത്തിലുത്തരം പറയണം, ഭക്തിഭാവം കൊണ്ട് മാത്രം മരപ്രഭുവിനേയും അമരപ്രഭുവിനേയും ഒന്നാണെന്ന് പറഞ്ഞ സാക്ഷാൽ ഗുരുവായുർ പുരേശന്റെ വാക്കുകളെ ഖണ്ഡിക്കാനാകില്ല. അതുകൊണ്ട് ഭക്തിയോടെ ജപിക്കുമ്പോൾ തെറ്റു വന്നാലും ജഗത് സ്വരൂപിണിയായ ദേവി അതും സ്വീകരിച്ചുകൊള്ളും. അതോടൊപ്പം തന്നെ ശാസ്ത്രവിദ്യാര്ഥി എന്ന നിലയിൽ പറയുന്നു, ശിക്ഷാശാസ്ത്രമനുസരിച്ച് വൃത്തമനുസരിച്ച് ഉണ്ടാക്കിയതാണ് ലളിതാസഹസ്രനാമം, അതിന്റെ കൃത്യമായ ലയത്തിൽ ഛന്ദസ്സിൽ ചൊല്ലുമ്പോൾ നാം ചെയ്യുന്നത് ഒരു തരത്തിലുള്ള പ്രാണായാമം ആണ്.. അത് അതിന്റേതായ ഗുണം പ്രധാനം ചെയ്യും. അതുകൊണ്ട് ആദ്യമാദ്യം തെറ്റിയാൽ പോലും ഭക്തിക്കൊപ്പം തന്നെ ശാസ്ത്രത്തേയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുക. ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ മനസ്സും ശരീരവും ശുദ്ധമാകാൻ അതു സഹായിക്കും. ആപദി കിം കരണീയം, സ്മരണീയം ചരണയുഗളമംബായാഃ... ഹരി ഓം.

No comments:
Post a Comment