എന്താണ് അര്ചന...
ഒരു പ്രധാനക്ഷേത്രത്തിൽ ചെന്ന് നാം അര്ചനയ്കായുള്ള ഒരു ചീട്ടെടുക്കുമ്പോൾ, അതുകൊണ്ടുപോയി നടയ്കൽ കൊടുക്കുവാൻ പറയും. നടയ്കൽ ചെന്നാൽ ചിലപ്പോൾ അവിടെനിന്ന് പൂവും ചന്ദനവും ഒരു മിനിറ്റിനുള്ളിൽ തരും..അല്ല എങ്കിൽ പ്രസാദം മേടിക്കുന്ന സ്ഥലത്തു കൊടുക്കുവാൻ പറയും.. അവിടെ കൊടുത്താലും അവിടെ വച്ചിരിക്കുന്ന പൂവും ചന്ദനവും അല്ലെ തുളസിയിലയോ ഒരു വാഴയിലയിൽ പ്രസാദമായി കൈയിലേക്ക് തരും.
ശരി ഇനി നിങ്ങൾ സ്വയം ചോദിക്കു എന്തിനാണ് നിങ്ങൾ ചീട്ടെടുത്തത്..അര്ചനക്കോ, പുഷ്പാഞ്ജലിയ്കോ, സൂക്തമോ.. എന്തിനായാലും പ്രസാദം ഇതു തന്നെയാണ് തരുന്നത്.... അങ്ങിനെ ആണെ എന്താണ് അര്ചനയുടെ അര്ഥം..എന്താണ് നമ്മൾ പ്രത്യേകം അര്ചനക്കുള്ള ചീട്ടെടുക്കണത്.. എല്ലാം ഒന്നാണെങ്കിൽ എന്തിനാണ് പ്രത്യേകം പ്രത്യേകം പേരിൽ ചീട്ടെടുക്കുന്നത്..
അര്ചന എന്നതിന്റെ അര്ഥം ഇതാണ്.. അകാരം ജലപുഷ്പം ച ചകാരം ധൂപധീപകം നകാരം സ്നാനനൈവേദ്യം അര്ചനാ ശംപദുച്യതേ. എന്നുവച്ചാൽ ഭഗവാനെ ജലം പുഷ്പം ധൂപം ദീപം സ്നാനം നൈവേദ്യം ഇവ കൊണ്ട് പൂജിക്കുന്നതുകൊണ്ടാണ് അര്ചനയെ മംഗളമായി കരുതുന്നത് എന്നര്ഥം... നാം അര്ചനക്ക് ചീട്ടെടുക്കുമ്പോൾ ഭഗവാനെ ഇങ്ങിനെ 6 തരത്തിൽ അര്ചന ചെയ്ത് ആ പ്രസാദം തരുവാനാണ് നാം യഥാര്ഥത്തിൽ പറയുന്നത്.. എത്ര പേര് ഇത് അറിഞ്ഞ് ഇത് ചെയ്യുന്നുണ്ട്..
എന്തിനാണ് പുഷ്പാഞ്ചലി, നീരാഞ്ജനം, നൂറും പാലും, ഗുരുതിപുഷ്പാഞ്ജലി, ശത്രുസംഹാരപുഷ്പാഞ്ജലി ഇവ കഴിക്കുന്നത്.. ഇവ ഒക്കെ തമ്മിലുള്ള വ്യത്യാസം എന്താണ്..അതിന്റെ ഫലസിദ്ധി എന്താണ്... ചെയ്യുന്നവരേക്കാൾ ചെയ്യുന്ന കര്മത്തെ കുറിച്ച് അറിയണ്ടവർ ചെയ്യിപ്പിക്കുന്നവരാണ്.. നാം ചെയ്യുന്ന വഴിപാടുകൾ എന്തുമാകട്ടെ അത് എന്താണ് എന്തിനാണ് എന്ന് നാം അറിയുക തന്നെ വേണം.. നമ്മുടെ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ക്ഷേത്രവും ക്ഷേത്രാചാരങ്ങളും... അതുകൊണ്ട് ഇനി ക്ഷേത്രങ്ങളിൽ പൂജാദികാര്യങ്ങൾക്ക് ചീട്ടെടുക്കുമ്പോൾ തീര്ച്ചയായും എന്തിനാണ് ആ പൂജ എന്ന് തിരുമേനിയോടു തീര്ച്ചയായും ചോദിക്കാൻ ശ്രമിക്കു..ഹരി ഓം
No comments:
Post a Comment