ഭാരതീയ വിജ്ഞാനധാര...
ഗുരു സങ്കല്‍പം ഭാരതത്തിന്റെ മാത്രം പ്രത്യേകത ആണ് ...പ്രപഞ്ചം മുഴുവനും സര്‍വ്വ ചരാചരങ്ങളിലും വ്യാപിച്ചു നില്‍ക്കുന്ന ചൈതന്യം ആണ് ഗുരു . . പൂര്‍ണ്ണൻ ആയി തീരാൻ വേണ്ടിയിട്ട് ആരാണോ നമ്മളെ സഹായിക്കുന്നത് അത് ആണ് ഗുരുനാഥൻ .. ഭാരതത്തില്‍ ഗുരുനാഥന്‍ ഒരു ശിഷ്യനെ വികസിപ്പിക്കുന്നതിനു പരിമിതികൾ ഇല്ല.
ആ ഗുരുനാഥന്‍ സത്യത്തില്‍ എവിടെ ആണു ഉള്ളത് ??
സത്യത്തിൽ നമ്മുടെ ഉള്ളിൽ തന്നെ ആണ് ഗുരുനാഥൻ. എല്ലാവരിലും ബ്രഹ്മ ബോധം ഉണ്ട് , ആ പരമാത്മ ചൈതന്യം തന്നെ ആണ് നമ്മുടെ ഉള്ളിൽ ഉള്ളത് .അപ്പൊ ഗുരുനാഥൻ നമ്മുടെ ഉള്ളിൽ തന്നെ ആണ് ഉള്ളത് പുറത്തൊന്നും അല്ല. പക്ഷെ അത് തുറക്കാൻ വേണ്ടിയിട്ട്, ആ ഗുരു ചൈതന്യം പ്രവര്‍ത്തിച്ചു തുടങ്ങാൻ വേണ്ടിയിട്ട് വേറെ ഒരാളുടെ സഹായം വേണം. അതിനു വേണ്ടിയിട്ട് ഒരാൾ നമ്മുടെ മുന്‍പിൽ വരും സത്യത്തിൽ തന്റെ മുന്‍പിൽ വരുന്ന ആളല്ല ഗുരു നാഥൻ . ഭാരതം ഒരു ഗുരുവിൽ അല്ല ഗുരു പരമ്പരയിൽ ആണ് വിശ്വാസിക്കുന്നത്..
സാധാരണ ഒരു മൈക് വര്ക്ക് ചെയ്യണം എങ്കിൽ പ്ലഗ് പോയന്റിൽ നിന്നും കറന്റ് വരണം .. കറന്റ് എവിടെ നിന്നാ വരുന്നത് ? അതിന്‍റെ പിന്നിൽ ട്രാന്‍സ്ഫോര്‍മർ ഉണ്ട് , അതിന്റെ പിന്നിൽ സബ് സ്റ്റേഷൻ ഉണ്ട് അതിന്റെ പിന്നിൽ പവർ ഹൌസ് ഉണ്ട് , പവർ ഹൌസിൽ നിന്നും വരുന്ന കറന്റ് അല്ലെ നാം ഉപയോഗിക്കുന്നത് .
ഗുരു നമ്മുടെ തൊട്ടു മുന്‍പിൽ ഉള്ള ആള് ,അയാളുടെ പിന്നിൽ ഉള്ള ഗുരുനാഥൻ, അതിന്റെ പിന്നിൽ ഒരാള് അങ്ങിനെ പോയാല്‍ എവിടെ എത്തും അത് ? അപ്പൊ നമ്മള് ഒരു മന്ത്ര ഉപദേശം സ്വീകരിക്കുന്നു ഒരു വിദ്യ സ്വീകരിക്കുന്നു എന്നൊക്കെ പറയുമ്പോൾ ആ പരമ്പരയിലേക്ക് ചേരുന്നു.. നമ്മള് ആ ഗുരു പരമ്പരയിലേക്ക് ചേരുന്നു എന്നാണ് അര്‍ഥം .
ഈ ഗുരു പരമ്പരയില്‍ ഉള്ള ആളുകള്‍ മരിച്ചു പോയി എങ്കിലും അവരുടെ തപഃ ശക്തി നില നില്‍ക്കുന്നു പരമ്പരയിലൂടെ.. അപ്പൊ നമ്മൾ ഒന്ന് അങ്ങോട്ട് അനുകൂലം ആയിട്ടു ഒന്ന് പ്രതികരിച്ചാൽ അതി ശക്തം ആയ ഈശ്വരീയത നമ്മളെ രക്ഷിക്കാൻ വേണ്ടിയിട്ട് ഒഴുകി വരുന്നു ഗുരു പരമ്പരയിലൂടെ . നമ്മുടെ പൂര്‍വികന്മാരയിട്ടുള്ള ആളുകൾ , സ്വന്തം ഗുരു നാഥന്‍ വരെ ഉള്ള ആളുകൾ ചെയ്ത തപഃ ശക്തി മുഴുവൻ ഈ പ്രപഞ്ചത്തിൽ നില്‍ക്കുന്നു അത് സ്വീകരിക്കാൻ ഉള്ള ,ഭാവാത്മകം ആയ ഒരു രീതിയിൽ നമ്മൾ ചെന്ന് നില്‍ക്കുകയെ വേണ്ടു . അപ്പൊ ഗുരു മന്ത്ര ഉപദേശം എന്നോ അലെങ്കിൽ ഗുരുവിനെ സ്വീകരിക്കുന്നു എന്ന് പറയുമ്പോഴു സത്യത്തില്‍ ഒരാളെ അല്ല സ്വീകരിക്കുനത് ആ പരമ്പരയെ സ്വീകരിക്കുക ആണ് ചെയ്യുനത്..
എല്ലാവര്‍ക്കും നിങ്ങളുടെ പൂര്‍വികന്‍ മാർ സ്ഥാപിച്ച ഒരു കുല ദേവത ഉണ്ടാകും . ആ കുല ദേവതയുടെ അവിടെ തന്നെ ഒരു ഗുരുവിന്റെ സങ്കല്‍പം ഉണ്ടാകും. ഈ ഗുരു ആരാണ് ,ആദ്യം ആയിട്ടു ആ ദേവതയെ ആരാധിച്ചു തപസു ചെയ്തു കൊണ്ട് വന്ന് അവിടെ പ്രത്യക്ഷം ആക്കി അവിടെ പ്രതിഷ്ഠിച്ച ആളാണ് .
അപ്പൊ നമ്മുക്ക് , ഭാരതത്തില്‍ എല്ലാവര്‍ക്കും ഗുരു പാരമ്പര്യം ഉണ്ട് , അത് പ്രത്യക്ഷത്തിൽ അനുഭവിക്കാൻ നമുക്ക് കഴിയും . സ്വീകരിക്കുന്ന ഗുരു പരമ്പരയിലെ ചൈതന്യവും നമ്മുടെ ഉള്ളിൽ പ്രവര്‍ത്തിക്കാൻ തുടങ്ങും. ഏതു കാര്യം തുടങ്ങുമ്പോഴും ഗുരുവിനെ സ്മരിക്കണം , രാവിലെ എഴുനേറ്റു ആദ്യം സ്മരിക്കേണ്ടത് ആ ഗുരു പരമ്പരയെ ആണ്. അത് കേവലം ഒരു വ്യക്തി അല്ല ഒരു പാരമ്പര്യം ആണ് , ഒരു ധാര ആണ് , ഒരു ചൈതന്യത്തിന്‍റെ ഒഴുക്കാണ് . ഇത് നമുക്ക് അനുഭവിക്കാന്‍ കഴിയണം ....സ്വാനുഭവനം കൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്ന്..
അതുതന്നെയാണ് ഭാരതത്തിന്റെ വിജ്ഞാനധാര..
അതുതന്നെയാണ് ഭാരതത്തിന്റെ വിജ്ഞാനധാര..
Taken from a discourse by - ശ്രീ വിശ്വനാഥൻ
No comments:
Post a Comment