നമസ്കാരം എന്നാല്‍ എന്താണര്‍ത്ഥം..
താണുവണങ്ങല്, വന്ദനം, അഭിവാദ്യം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം ഉപയോഗിച്ചുവരുന്നത്. നമസ്കരിക്കുന്നയാള്‍ നമസ്തേ എന്നു പറയാറുണ്ട്. നമസ്തേ എന്നാല്‍ താങ്കളെ (തേ) ഞാന്‍ നമിക്കുന്നു (നമഃ) എന്നാണര്‍ഥം. രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് നല്കുന്ന അഭിവാദ്യനമസ്കാരവും കുനിഞ്ഞ് പാദങ്ങളില്‍ തൊട്ടുവന്ദിക്കുന്ന പാദനമസ്കാരവുമുണ്ട്. കൈകൂപ്പി ആചരിക്കുന്ന നമസ്കാരത്തിന് ഊര്‍ധ്വം, മധ്യം, ബാഹ്യം എന്നീ മൂന്നു സ്ഥാനങ്ങളുണ്ട്.
കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നായിച്ചേര്‍ത്ത് ശിരസിന് മുകളില്‍ വയ്ക്കുന്നതാണ് ഊര്ധ്വനമസ്കാരം. മധ്യനമസ്കാരത്തില്‍ കൈപ്പത്തികളുടെ സ്ഥാനം ഹൃദയഭാഗത്താണ്. ക്ഷേത്രദര്‍ശനം, തീര്‍ഥാടനം തുടങ്ങിയ മുഹൂര്ത്തങ്ങളിലാണ് ഈ നമസ്കാരം അനുയോജ്യം. ബാഹ്യനമസ്കാരത്തില് താമരമൊട്ടിന്റെ ആകൃതിയിലാണ് കൈപ്പത്തികള്‍ ഒത്തുചേര്‍ക്കുന്നത്.
നാലുതരം നമസ്കാരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗനമസ്കാരം, ദണ്ഡനമസ്കാരം, പാദനമസ്കാരം എന്നിവയാണവ.
ക്ഷേത്രദര്ശനവേളയിലോ സ്വകാര്യപൂജകള്ക്കിടയിലോ മുട്ടുകുത്തിയിരുന്ന് നെറ്റി തറയില്‍ മുട്ടിച്ച് അഞ്ജലി കൂപ്പുന്നതിനാണു പാദനമസ്കാരം എന്നു പറയുന്നത്. നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍ എന്നീ അഷ്ടാംഗങ്ങള്‍ ഭൂമിയില്‍ സ്പര്ശിച്ചുനടത്തുന്ന നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം. കൈപ്പത്തികള്‍ ശിരസിനു മുകളില്‍ ചേര്‍ത്തുകൊണ്ട് ദണ്ഡാകൃതിയില്‍ ശയനവന്ദനം നടത്തുന്നതിനെ ദണ്ഡനമസ്കാരം എന്നു വിളിക്കുന്നു. പ്രഭാതത്തില്‍ സൂര്യന് അഭിമുഖമായി നിന്ന് സൂര്യമന്ത്രങ്ങളോടെ അനുഷ്ഠിക്കുന്ന യോഗവിദ്യയാണ് സൂര്യനമസ്കാരം.

കാല്‍മുട്ടുകള്‍, കൈപ്പടം, നെറ്റി ഇവ മാത്രം നിലത്തു സ്പര്‍ശിച്ചുകൊണ്ടുള്ള പഞ്ചാംഗനമസ്കാരം മാത്രമാണ് സ്ത്രീകള്‍ക്ക് അനുവദനീയമാണ്. ഗര്‍ഭപാത്രത്തിനു ബലം നല്കുന്ന ഉത്തമവ്യായാമവും കൂടിയാണ് ഇത്.
നമസ്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ് വന്ദനമെന്നു പറയാം. വിരലുകള്‍ പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും സൂചിപ്പിക്കുമ്പോള്‍ കൈകൂപ്പി ഒന്നാകുന്നതിലൂടെ ഏകാത്മബോധം അനുഭവവേദ്യമാകുന്നു. ഞാന്‍ അഥവാ എന്റേത് എന്ന് ഒന്നില്ല എന്നതാണ്.. അറിവുനിറഞ്ഞ ജ്ഞാനിയുടെ ശിരസ്സും താനേ കുനിയുന്നു എന്നും ആത്മസമര്‍പ്പണവുമാണ് നാം നമസ്കാരത്തിലൂടെ പ്രകടമാക്കുന്നത്.
No comments:
Post a Comment