ഭാരതീയ വിജ്ഞാനധാര മനുസ്മൃതിയും ചാർവാകവും മാത്രമോ..
പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. അതിന് ഉത്തരം എല്ലായിടത്തും എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി.. അതുകൊണ്ട് തന്നെ അതിന്റെ മറുപടി ആയി നമ്മുടെ ഗ്രൂപ്പിലെങ്കിലും എഴുതി എല്ലാവരിലും എത്തിക്കണം എന്ന് തോന്നി..
കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീര്ച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും വിദ്യാര്ഥികളെ ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്.. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു..എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..
ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്.. വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്.. യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ.. ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ.. കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ. ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ. അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ. കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്.. അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..
ഇനി ഭാരതീയശാസ്ത്രത്തിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ...
താളിയോലഗ്രന്ഥങ്ങളിൽ രിസര്ച്ച് ചെയ്യുന്ന ഭാരതീയസര്കാരിലെ ഒരു അംഗമെന്ന നിലയിൽ, മിനിസ്ട്രി ഓഫ് കൾച്ചറിന്റെ സർവെ പ്രകാരം ഭാരതത്തിൽ ഒന്നരകോടി താളിയോലഗ്രന്ഥങ്ങളാണുള്ളത്.. കല്ലച്ചിൽ പ്രസിദ്ധീകരച്ചതും, പബ്ലിഷ് ചെയ്ത് ഇപ്പോൾ ലഭിക്കാത്തതുമായ ഗ്രന്ഥങ്ങൾ കണക്കിൽ പെടാതെ വേറേയുണ്ട് ..ഈ ഗ്രന്ഥങ്ങളിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടുകൾ ഭാരതത്തിൽ മാത്രം 5000 ൽ അധികം വരും. അതിൽ ഭാരതത്തിലെ ഐ ഐഎസ് ഓഫീസർ ലീഡുചെയ്യുന്ന ഐ.ജി.എൻ. സി. എ മുതൽ എന് ഐ സി, സി ഡാക് വരെ പെടും.. താളിയോലഗ്രന്ഥങ്ങളേയും പഴയ പ്രധാനപുസ്തകങ്ങളുടേയും പഠനത്തിന് പൂര്ണ സപ്പോര്ട്ടു നൽകുന്നത് യുണെസ്കോ ആണ്.. ഇനി ഭാരതത്തിന് പുറത്തുള്ള അകാഡമിക് സെന്റേഴ്സ് പറയുകയാണെങ്കിൽ എന്റെ കയ്യിലെ അഡ്രസ് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ 2000ൽ അധികം വരും..
1986 മുതൽ ഭാരതീയരുടെ ശ്രൌതസൂത്രത്തിലും, ഗൃഹ്യസൂത്രത്തിലും തന്ത്രത്തിലും റിസര്ച്ച് ചെയ്യുന്നതിന് ആദ്യം ശ്രമം നടത്തിയ് ഭാരതീയരല്ല യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ആണ്..ഇപ്പോഴും അവരുടെ പ്രധാനറിസര്ച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത് മൂന്നും.. ഭാരതത്തിലെ പ്രധാന പുസ്തകങ്ങളെയും താളിയോലഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്നതിന് ലീഡ് ചെയ്യുന്നത് ഐ ഐ ഐ ടി അലഹബാദ് ആണ്.. ഇന്ത്യൻ ട്രഡീഷണൽ സയന്സിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് ഭാരതസര്കാരിന്റെ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ അഡ്വാന്സ് ലാബ് എന്ന് വിശെഷിപ്പിക്കുന്ന പൂനെയിലുള്ള സി സി ആർ എ സിന്റെ റിസര്ച്ച് സെന്ററിലാണ്..സൌത്ത് ഏഷ്യൻ സ്റ്റഡി സെന്ററാണ് ഭാരതത്തിന്റെ ചരകസംഹിത ക്രിറ്റിക്കൽ എഡിഷനിൽ വര്ക്കുചെയ്യുന്നത്.. പാണിനി വ്യാകരണത്തെ കുറിച്ച് പഠനം നടത്തുന്നത് ഐ ഐ ടിയിലാണ്.. ഗൌതമന്റെ ന്യായശാസ്ത്രത്തെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് വിയന്നയാണ്....ട്രഡീഷണൽ ആയുർവേദത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ റിസര്ച്ച് ചെയ്യുന്നതിന് ഭാരതീയ സര്ക്കാരിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.. വൃക്ഷായുർവേദത്തെ കുറിച്ച് രാജസ്ഥാൻ, കൽക്കട്ട എന്നിവിടങ്ങളിൽ റിസര്ച്ച് നടക്കുന്നു.. പറയുവാനാണെങ്കിൽ എത്രവേണമെങ്കിലും എഴുതാം..
ഇത്രയും ഇന്സ്റ്റിറ്റ്യൂട്ടുകളും റിസര്ച്ചു സെന്ററുകളും ഭാരതത്തിലും പുറത്തും ഭാരതീയശാസ്ത്രപാരമ്പര്യത്തെകുറിച്ചുള്ള പഠനത്തിനും സംരക്ഷണത്തിനും ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നല്ലകാര്യങ്ങൾ വിദ്യാര്ഥികളിൽ എത്തിക്കാൻ ശ്രമിക്കാതെ ഇപ്പോഴും സ്മൃതി ഗ്രന്ഥങ്ങളെ കുറിച്ച് മാത്രം പറഞ്ഞു ഭാരതീയപാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.. ഈ പയുന്ന എത്ര വ്യക്തികൾ ഈ ഗ്രന്ഥങ്ങളെ കണ്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പഴയതിൽ നിന്ന് വേണ്ടത് സ്വീകരിക്കുകയും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിനെ അതിനനുസരിച്ച് മാറ്റം വരുത്തി സ്വീകരിക്കുകയും വേണം അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്നില്ല എങ്കിലും സാരമില്ല അധിക്ഷേപിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കുക എന്നതാണ് ഇവരോടു നമുക്ക് ചെയ്യാവുന്ന അഭ്യര്ഥന.. ഹരി ഓം..
No comments:
Post a Comment