Monday, May 26, 2014

വേദാദിശാസ്ത്രം പഠിക്കാത്തവര്ക്ക് ബ്രഹ്മജ്ഞാനം ഉണ്ടാകുമോ ഇല്ലയോ..

ഒരു വലിയ ചോദ്യം ആണ് വേദാദിശാസ്ത്രം പഠിക്കാത്തവര്ക്ക് ബ്രഹ്മജ്ഞാനം ഉണ്ടാകുമോ ഇല്ലയോ..

വേദശബ്ദത്തിന് അറിവ് , ജ്ഞാനം എന്നൊക്കെയാണ് അര്ഥം, അതിന് 4 വേദങ്ങളും വേദാംഗങ്ങളായ ശാസ്ത്രങ്ങളും പഠിച്ചാൽ മാത്രമെ ആകു എന്നതിന് യാതൊരു നിര്ബന്ധവുമില്ല... വേദാദികളും ദര്ശനാദിശാസ്ത്രങ്ങളും നമുക്ക് ജ്ഞാനത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു ഉപകരണം മാത്രമാണ്.. അതു മനസ്സിലാക്കിയില്ലെങ്കിൽ ശാസ്ത്രം തന്നെ മനുഷ്യന് ഭാരമാകും...കഴുതയുടെ മുകളിൽ കയറ്റിയ ഭാരം പോലെയാണ് അത്.. കാരണം വേദാദിശാസ്ത്രപഠനത്തിന്റെ ആത്യന്തികമായലക്ഷ്യം അറിഞ്ഞില്ലാ എങ്കിൽ അത് വ്യര്ഥം തന്നെയാണ് പഠിച്ചിട്ട്.. ബ്രഹ്മശബ്ദത്തിന് അമരകോശം പറയുന്ന അര്ഥം ഇതാണ്.. वेदस्तत्वं तपो ब्रह्म ब्रह्मा विप्रः प्रजापतिः। तत्वं चैतन्यम्, तपो ब्रह्मा यथा ब्रह्मचारीति। वेदादित्रये ब्रह्मशब्दः । തത്ത്വം എന്നതിന് ചൈതന്യം എന്നും, തപോ ബ്രഹ്മാ എന്നതിന് ബ്രഹ്മചാരീ എന്നും, വേദങ്ങളേയും കാണിക്കുന്നുണ്ട്. ചൈതന്യം ആണ് അല്ലെങ്കിൽ ആത്മജ്ഞാനം ഉണ്ടാകുക. അതിന് ഗീത കര്മയോഗവും ഭക്തിയോഗവും ജ്ഞാനയോഗവും പറയുന്നുണ്ട്. സാധാരണക്കാരന് അവന്റെ കര്മം തന്നെയാണ് അവന്റെ ജ്ഞാനത്തിലേക്കുള്ള വഴി. അതുമല്ലെങ്കിൽ ഭക്തി അതും നിഷ്കാമഭക്തി ജ്ഞാനത്തിലേക്കുള്ള വഴിയായി പറയുന്നു.. ഭാരതത്തിലെ പരമ്പര മാത്രം നോക്കിയാൽ മതിയാകും വേദശാസ്ത്രങ്ങളൊന്നും അറിയാത്ത എത്രയോ മഹാന്മാർ നമ്മുടെ നാട്ടിലുണ്ടായിരുന്നു.. അവർ ജ്ഞാനം ഉള്ളവർ തന്നെ ആയിരുന്നു.. അറിവിനുള്ള അനേകവഴികളിൽ ഒരു വഴിമാത്രമാണ് വേദപഠനം..
May all my words be thy praise; my walking is like circumambulating you. All gestures be thy supplication...Let my sleep be your prayer...all enjoyments be thy dedication…May all my actions worship thee. ഇത് ശ്രീശങ്കരാചാര്യരുടെ സൌന്ദര്യലഹരിയിൽ നിന്നാണ്... സ്വന്തം കര്മം തന്നെയാണ് ദേവീപൂജക്കായി നല്ലത് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.. അതുകൊണ്ട് തന്നെ വേദാദി ശാസ്ത്രാഭ്യാസം ഇല്ല എന്നതു കൊണ്ട് ആത്മജ്ഞാനം ലഭിക്കാതെ ഇരിക്കില്ല. സ്വകര്മം തന്നെ അര്പണമനോഭാവത്തോടു കൂടി അനുഷ്ഠിക്കു.. അത് തന്നെ മോക്ഷസാധനമായി മാറും..ഹരി ഓം..

2 comments:

  1. അറിവിന്റെ ആണിക്കല്ലായ, അപൌരുഷേയമായ വേദം പഠിക്കാതിരിക്കാന്‍ ഇപ്പോള്‍ പ്രമാണവുമായി.

    ReplyDelete