Monday, May 26, 2014

ലളിതാ ത്രിപുരസുന്ദരിയുടെ ശ്രീവിദ്യാ മന്ത്രം


ലളിതാ ത്രിപുരസുന്ദരിയുടെ ശ്രീവിദ്യാ മന്ത്രം ഒരുപാട് തരത്തിൽ കാണപ്പെടുന്നു എങ്കിലും പ്രധാനമായും 15 അക്ഷരങ്ങളുള്ള രണ്ടു വിഭാഗമാണ് പറയപ്പെടുന്നത്. ശിവകാമരാജയുടെ കാദി വിദ്യ, കാരണം മന്ത്രം തുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണ്. രണ്ടാമത്തേത് ലോപമുദ്രയുടെ ഹാദി വിദ്യ കാരണം ഇവിടെ മന്ത്രം തുടങ്ങുന്നത് ഹായിലാണ്. Kadi means ka e I la hrim, ha sa ka ha la hrim, sa ka la hrim. Hadi vidya of lopamudra is ha sa ka la hrim, ha sa ka ha la hrim, sa ka la hrim. മന്ത്രനിബന്ധമാക്കിയതുപോലെ തന്നെ ശ്രീവിദ്യയെ യന്ത്രനിബന്ധം അല്ലെങ്കിൽ ചക്രനിബന്ധവും ആക്കിയിട്ടുണ്ട്..
ദശമഹാവിദ്യകളിൽ ഒന്നായ ത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപത്തെ ശ്രീവിദ്യാ മന്ത്രം എന്നും അതിന്റെ സ്ഥൂലരൂപത്തെ ശ്രീചക്രം എന്നും പറയുന്നു.
भूमिश्चन्द्रः शिवो माया शक्तिः कृशानुसादनौ । अर्धचन्द्रश्च बिन्दुश्च नवार्णो मेरुरुच्यते। 

കാമോ യോനിഃ കമലാ വജ്രപാണിര്ഗുഹാഹസാ മതരിശ്വാഭ്രാമിന്ദ്രഃ
പു നര്ഗുഹാസകല മായയാ ച പുരുച്യേഷാ വിശ്വമാതാദിവിദ്യാ. ഈ ശ്ലോകത്തിലാണ് 15 അക്ഷരങ്ങളെ ഗോപ്യമായി പറയുന്നത്.
Kaman (ka) yoni (e) kamala (i) vajrapanir (la)-guha (hrim) ha(ha) sa (sa) matharisva (ka) abram (ha) indra (la) punar (punar means again) guha (hrim) sakala (sa, ka, la) mayaya ca (hrim) purucyesa visvamatadividya. 

ഹ്രീം എന്നതിനെ ഹൃല്ലേഖാ എന്ന് പറയുന്നു. ഹ്രീം എന്നത് 12 മാത്രകൾ ചേര്ന്നതാണ്.. H + r + i + m and a bindu. ഈ ബിന്ദു അര്ധചന്ദ്രം, രോധിനി, നാദ, നാദാന്തം, ശക്തി, വ്യാപികാ, സമാനാ, ഉന്മനീ ചേര്ന്നതാണ്. ഈ ബീജങ്ങളെ ചോല്ലുവാനും കൃത്യമായ നീയമങ്ങളും ഉണ്ട്.
शिवश्शक्तिः कामः क्षितिरथ रविश्शीत किरणः स्मरो हंसश्शक्रः तदनुच परामारहरयः
अमी ह्रुल्लेखाभिः तिसृभिः अवसानेषु घटिताः भजन्ते वर्णास्ते तवजनानि नामावयवताम् । 

क-ए-ई-ल-ह्रीं ഇതിനെ വഹ്നി കുണ്ഡലിനി എന്നും , 2. ह-स-क-ह-ल-ह्रीं ഇതിനെ സൂര്യകുണ്ഡലിനി എന്നും, स-क-ल-ह्रीं സോമകുണ്ഡലിനി എന്നും പറയുന്നു. ഓരോ വ്യാഖ്യാതാക്കളും അക്ഷരങ്ങൾക്ക് വ്യത്യസ്തമായ അര്ഥം പറയാറുണ്ട് എങ്കിലും പ്രധാനമായി “ क” represents Lord Shiva, “ ए” represents Goddess Shakthi, “ ई” represents the God of കാമ, “ ल” represents the ക്ഷിതി earth, “ह” represents the sun, “स” represents the moon with cool rays, “क” also again represents the god of സ്മര, ”ह” represents the sky, “ल” represents Indra , the king of devas, “स” represents Para, “क” represents the God of മാര, “ल” represents Lord Vishnu.

ഒന്നു കൂടി വിശധീകരിച്ചു പറഞ്ഞാൽ ശ്രീവിദ്യാമന്ത്രത്തിലെ ക എന്നത് ശിവനും, ശക്തി എ യും, ഇ എന്നത് കാമനും, ല എന്നത് ക്ഷിതിയും, ഇതാണ് ഒന്നാം ഖണ്ഡം. രണ്ടാമത്തെ ഖണ്ഡത്തിൽ രവി ഹയും, ശീതകിരണൻ സയും, ഹംസ കയും, ശക്രൻ ലയും ആണ്. മൂന്നാമത്തേത്തിൽ സ എന്നത് പരാ ദേവിയും, ക എന്നത് മാരനും, ല എന്നത് ഹരിയുമാണ്. ഇതിന്റെ കൂടെ ഹൃല്ലേഖാ അഥവാ ഹ്രീം ചേര്ക്കുമ്പോൾ പഞ്ചദശാക്ഷരി ആകുന്നു. ഇതിന്റെ കൂടെ ശ്രീം എന്നത് കൂടി ചേര്ക്കുമ്പോൾ ഷോഡശി എന്ന് പറയുന്നു.

ബീജാക്ഷരങ്ങളെ കണക്കാക്കി പഞ്ചദശിയെ മൂന്നായി തിരിച്ചിരിക്കുന്നു.. അതിനെ കൂടങ്ങൾ എന്നു പറയുന്നു. കൂടത്രയങ്ങളായ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം എന്നിവയുടെ പ്രതീകങ്ങളായി മൂന്ന് ബീജങ്ങൾ ചേര്ത്ത ബാലാ ത്രിപുരസന്ദരിയുടെ മന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ശ്രീവിദ്യാമന്ത്രങ്ങൾ. മൂന്നു കൂടങ്ങളിൽ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം ഇവയെ പ്രതിനിധാനം ചെയ്യുന്നതാണ് ശ്രീവിദ്യാ. അതിൽ ശക്തിരേകാരഃ തൂര്യ ഈകാരഃ, അതുകൊണ്ട് കകാര ഏകാര ഈകാര ലകാര മഹാമായാ ചേര്ന്നത് വാഗ്ഭവകൂടം. ശിവോ ഹകാരഃ ചന്ദ്രഃ സകാരഃ അതുകൊണ്ട് തന്നെ ഹകാര സകാര ലകാര മഹാമായാ ചേര്ന്ന് കാമരാജകൂടം ആകുന്നു. ചന്ദ്രഃ മകാരഃ അതുകൊണ്ട് സകാരകകാരലകാരമഹാമായാ എന്നത് ശക്തികൂടം ആകുന്നു. അങ്ങിനെ മൂന്ന് കൂടങ്ങൾ ചേര്ന്നതാണ് ശ്രീവിദ്യാ. വാഗ്ഭവം ക എ ഇ ല ഹ്രീം, കാമരാജകൂടം ഹ സ ക ഹ ല ഹ്രീം, ശക്തികൂടം സ ക ല ഹ്രീം എന്നും അറിയപ്പെടുന്നു. 

പ്രഥമകൂടമായ വാഗ്ഭവകൂടത്തിൽ അഞ്ച് മന്ത്രാക്ഷരങ്ങൾ ശിവൻ ശക്തി ശിവശക്തി കാമദേവൻ മായ എന്നിവയെ സൂചിപ്പിക്കുന്നു. മധ്യകൂടമായ കാമരാജകൂടത്തിൽ ആറ് മന്ത്രാക്ഷരങ്ങൾ ഹംസൻ, ഭൃഗു, കാമൻ, ശശിമൌലി, ശുക്രൻ, ഭുവനേശ്വരൻ എന്നിവയേയും ശക്തികൂടമായ മൂന്നാം കൂടത്തിൽ നാല് മന്ത്രാക്ഷരങ്ങൾ ചന്ദ്രൻ, മനോഭുവം, ക്ഷിതി, ഹൃല്ലേഖ എന്ന നാലു ദേവിശക്തികളേയും പ്രതിനിധികരിക്കുന്നു. ക ത്രയം ഹ ദ്വയം ചൈവ ശൈവോ ഭാഗഃ പ്രകീര്തിതഃ ശക്ത്യക്ഷരാണി ശേഷാണി ഹ്രീംകാര ഉഭയാത്മകഃ . ഇങ്ങിനെ നോക്കുമ്പോൾ ല, സ, ഹ, ഈ, ഏ, ര, ക, അര്ദ്ധചന്ദ്രം, ബിന്ദു എന്നിങ്ങനെ 9 അക്ഷരങ്ങളായി കണക്കാക്കാറുണ്ട്. ശ്രീചക്രത്തിലെ ഒറ്റ ത്രികോണത്തിലെ 15 നിത്യകളുടെ സൂചകമാണ് ശ്രീവിദ്യാമന്ത്രത്തിലെ 15 അക്ഷരങ്ങൾ എന്നും പറയുന്നു. കേന്ദ്രസ്ഥാനമായ മൂലബിന്ദുവിലുള്ള മഹാനിത്യയും ചേര്ത്ത് 16 അക്ഷരങ്ങൾ ആയും പറയപ്പെടുന്നു. 

ശ്രീചക്രത്തിലെ മന്ത്രാക്ഷരപ്രധാനം നോക്കുകയാണെങ്കിൽ वाग्भवं पञ्चवर्णाख्यं विद्येयं ब्रह्मरूपिणि महात्रिपुरसुन्दर्या मन्त्रा मेरुसमुद्भवा. ശ്രീചക്രത്തിലെ ഏഴാമത്തെ ആവരണമായ സർവരോഗഹരമെന്ന എട്ട് ത്രികോണങ്ങൾ ചേര്ന്ന ചക്രത്തിൽ അപ്രദക്ഷിണക്രമത്തിൽ വശിന്യാദി വാഗ്ദേവതകൾ വസിക്കുന്നു. ലളിതാ ദേവിയുടെ ഭക്തിന്മാര്ക്ക് വാക്സാമര്ഥ്യം കൊടുക്കുന്നത് ഇവരായാണ് ലളിതാസഹസ്രനാമത്തിന്റേ പൂർവഭാഗം പറയുന്നത്. വശിന്യാദി ദേവതകൾ ഓരോ അക്ഷരസമൂഹങ്ങളുടേയും അധിദേവതകളായി ലളിതോപാഖ്യാനം പറയുന്നു. സ്വരാക്ഷരങ്ങളുടേത് വശിനി. കവര്ഗാക്ഷരങ്ങളുടേത് കാമേശ്വരി, ചവര്ഗാക്ഷരങ്ങളുടേത് മോദിനി, ടവര്ഗങ്ങളുടേത് വിമലാ, തവര്ഗങ്ങളുടെ അരുണാ, പവര്ഗങ്ങളുടെ ജയിനി, യരലവ എന്നിവയുടേത് സർവേശ്വരി, ശ ഷ സഹ ളക്ഷ എന്നിവയുടേത് കൌളിനീ എന്നിങ്ങനെയാണ് അധിദേവതകൾ. 

ഒരു വട്ടം പഞ്ചദശാക്ഷരി ജപിക്കുന്നത് 3 വട്ടം പൂര്ണഗായത്രി ജപിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്.. അതേ പോലെ ഒരു വട്ടം ലളിതാ ത്രിശതി ചൊല്ലുന്നത് 20 വട്ടം പഞ്ചദശി ചൊല്ലുന്നതിന് തുല്യമാണ്. എങ്ങിനെ എന്ന് വച്ചാൽ ത്രിശതിയിലെ ഓരോ വരിയും തുടങ്ങുന്നത് പഞ്ചദശിയിലെ ഒരോ അക്ഷരങ്ങൾ വച്ചുകൊണ്ടാണ്.. അങ്ങിനെ നോക്കുമ്പോൾ ക എന്നത് 60 വട്ടം, എ എന്നത് 20 തവണ, ഈ എന്നത് 20 തവണ, ല എന്നത് 60 തവണ, ഹ എന്നത് 40 തവണ, സ എന്നത് 40 തവണ ഹ്രീം എന്നത് 60 തവണ. അങ്ങിനെ ലളിതാ ത്രിശതിയിലെ 300 പേരുകൾ പറയുമ്പോൾ 20 തവണ ഒരാൾ പഞ്ചദശി ജപിക്കുന്നു എന്നര്ഥം. 

ലളിതാ ത്രിശതിയിലൂടേയും ലളിതാ സഹസ്രനാമത്തിൽ കൂടിയും എല്ലാം നാം ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ പഞ്ചദശി എന്ന ദേവി മന്ത്രജപം തന്നേയാണ്. സ്ഥൂലസൂക്ഷ്മതലങ്ങളിൽ സാധകനും ദേവിയും ഒന്നായി മോക്ഷപ്രാപ്തിക്ക് ഏറ്റവും എളുപ്പമായ സാധനാ പദ്ധതിയായി ശ്രീവിദ്യ അറിയപ്പെടുന്നു.
Like ·  · 

No comments:

Post a Comment