ലളിതാ സഹസ്രനാമ വ്യാഖ്യാനത്തിലൂടെ.....
കര്‍പ്പൂരവീടികാമോദ സമാകര്‍ഷദ്ദിഗന്തരാ
താംബൂലത്തിന്റെ ഉച്ചിഷ്ടം ലഭിക്കുന്നതിനു വേണ്ടി ദിക്ക്ദേവതകള്‍ ദേവിയുടെ ചുറ്റും നില്ക്കു ന്നു എന്ന് ഒരു വ്യാഖ്യാനം കണ്ടു. ആ ഉച്ചിഷ്ടം ലഭിച്ചാല്‍ മഹാകവികള്‍ ആകുമെന്നും ചിലര്‍ വ്യാഖ്യാനിച്ചു കേട്ടു.
അതിന്റെ അര്ത്ഥംം നോക്കിയപ്പോള്‍. കര്‍പ്പൂരം എന്നതിന് കല്പതേ സുഖായ ഇതി കര്പ്പൂ രം എന്നര്ത്ഥം. വീടിക എന്നതിനാകട്ടെ സുസജ്ജീകൃത താംബൂലം എന്നര്ത്ഥം. ആമോദം എന്നതിനാകട്ടെ ഹര്‍ഷോന്മാദിയായ ഗന്ധം എന്നര്ത്ഥം . സമാകര്‍ഷ : എന്നതിന് സമാകര്‍ഷതി ചിത്തമിതി എന്നും അര്‍ത്ഥം പറയുന്നു. ദിഗന്തര എന്നതിനാകട്ടെ ദിശാമന്തരം അവകാശ: എന്നും അര്‍ത്ഥം. ഇതനുസരിച്ചു സുഖം തരുന്നതായ സുസജ്ജീകൃതമായ താംബൂലത്തിന്റെ ഹര്‍ഷോന്‍മാദിയും അതിദൂരം സഞ്ചരിക്കുന്നതുമായ ഗന്ധം എല്ലാ ദിശയിലും വ്യാപിപ്പിച്ചു ചിത്തത്തെ തന്നിലേക്ക് ആകര്‍ഷിക്കുന്നവള്‍ എന്ന് അര്ത്ഥം വരുന്നു. ലളിതാ ത്രിശതിയില്‍ ഉള്ള കര്പ്പൂലവീടിസൌരഭ്യകല്ലോലിതകകുപ്തടാ എന്ന നാമത്തിന് ഇതേ അര്ത്ഥം ദ്യോതിപ്പിച്ചു കൊണ്ട് ത്രിശതീഭാഷ്യത്തില്‍ കര്‍പ്പൂരയുക്തമായ താംബൂലത്തിന്റെ പരിമളം കൊണ്ട് ജഗത്ത് മുഴുവനും സൌരഭ്യം പരത്തുന്നവള്‍ എന്ന് അര്‍ത്ഥം പറയുന്നു. സുസജ്ജീകൃതതാംബൂലത്തിനു ഉപയോഗിക്കുന്ന അറുപത്തിനാല് വസ്തുക്കളെ അറുപത്തിനാല് കലകളായി (വിദ്യകള്‍) സ്വീകരിച്ചാല്‍ അവയുടെ സംയോഗമായ ശുദ്ധജ്ഞാനം ദിക്ക് മുഴുവന്‍ പരത്തി എല്ലാ ചിത്തങ്ങളെയും തന്നിലേക്ക് ആകര്‍ഷിക്കുന്നവളാണ് ദേവി എന്ന് അര്ത്ഥം വരുന്നു. ഇതിനു തൊട്ടു മുന്‍പുള്ള ശുദ്ധവിദ്യാങ്കുരാകാര എന്ന് തുടങ്ങുന്ന നാമം താംബൂലം ശുദ്ധവിദ്യയാണെന്നതിനെ സാധൂകരിക്കുന്നു.
ഹരി ഓം
ഹരി ഓം
No comments:
Post a Comment