ജ്യോതിഷം എന്ത്...
ഈ പോസറ്റ് ജ്യോതിഷത്തിൽ എനിക്ക് തോന്നിയ സംശയനിവര്ത്തിക്കായാണ് ഇടുന്നത്.. ജ്യോതിഷത്തിൽ പറയുന്ന സ്വാഭാവിക രീതിയിൽ നിന്ന് മാറിചിന്തിക്കാൻ തോന്നിയത് മറ്റ് ശാസ്ത്രങ്ങളാണ്..
വേദാംഗങ്ങളിൽ പെടുന്ന ജ്യോതിഷം 64 കലകളിലും ഒപ്പം ശ്രീവിദ്യോപാസനയിലെ പ്രധാന അംഗമായും നാം സ്വീകരിക്കുന്നുണ്ട്..വേദാംഗങ്ങളായ ശിക്ഷ അക്ഷരലക്ഷണമായും, വ്യാകണരണം ഉച്ചാരണലക്ഷണമായും, നിരുക്തത്തെ നിഘണ്ടു ആയും, കല്പം എന്നത് കര്മാനുഷ്ഠാനവിധികളായും, ഛന്ദസ്സ് എന്നത് കാവ്യലക്ഷണത്തെ അല്ലെങ്കിൽ വൃത്തനിബദ്ധത്തെയും കുറിക്കുന്നു.. ഇവിടെ ജ്യോതിഷം എന്ത് എന്നത് ആണ് പ്രധാന ചോദ്യം..
വേദത്തെ ഒരു മൂര്ത്തി ആയി പറയുമ്പോൾ ആ മൂര്ത്തിക്ക്,വേദപുരുഷന് പല അംഗങ്ങൾ ഉണ്ട്.. വായ മൂക്ക് കണ്ണ് ചെവി കയ്യ് കാല് എന്നിങ്ങനെ.. ഇവയാണ് ഷഡംഗങ്ങൾ...ശിക്ഷ വേദപുരുഷന്റെ മൂക്കാണ്... വ്യാകരണം മുഖം...കല്പം കയ്യ്, നിരുക്തം കാതാണ്...പാദം ഛന്ദസ്സാണ്..ജ്യോതിഷം കണ്ണുമായാണ് പറയുന്നത്...ഇവിടെ ജ്യോതിഷം കൊണ്ട് പറയുന്നത് വൈദികകര്മങ്ങൾ നടക്കുമ്പോൾ ഇന്നിന്ന ഗ്രഹങ്ങൾ ഇന്നിന്ന സ്ഥാനത്തിരിക്കണം എന്നുമാണ്.. ഇവിടെ ഈ ഗ്രഹങ്ങൾ എന്ന് പറയുന്നത് ജ്യോതിശാസ്ത്രത്തിൽ പറയുന്ന 9 ഗ്രഹങ്ങൾ തന്നെ ആണോ. ഗ്രഹിക്കുന്നത് എന്ന അര്ഥം നാം സ്വീകരിക്കുന്ന ഇവ യഥാര്ഥത്തിൽ ഉപഗ്രഹങ്ങൾ ആണോ.. ഇതാണ് പ്രധാനചോദ്യമായി എന്റെ മുന്പിൽ വന്നത് .
ജ്യോതിഷം എന്നത് വേദപുരുഷന്റെ കണ്ണാണ് എങ്കിൽ ശരീരവ്യതിരിക്തമായ മറ്റൊരു ഗ്രഹസംബന്ധിയാകുന്നത് എങ്ങിനെയാണ്.. അത് എപ്പോഴും സ്വശരീരസംബന്ധിയായി തന്നെ ഇരിക്കേണ്ടത് അല്ലെ.. ഏതു ജ്യോതിഷിയും ചോദിക്കുന്നത് ആദ്യം സമയവും സ്ഥലവുമാണ്.. ഇതിനെ അടിസ്ഥാനമാക്കി ഒരു ജ്യോതിഷി ചെയ്യുന്നത് ആ സമയം വ്യക്തി ഇരിക്കുന്ന സ്ഥാനത്ത് ഗ്രഹരൂപത്തെ സങ്കല്പിച്ച് ഫലം പറയുന്നു.. ഉദാഹരണത്തിന് പുസ്തകങ്ങൾ ഇരിക്കുകയാണെങ്കിൽ ഗുരുസ്ഥാനം കല്പിച്ച് ബൃഹസ്പതിയായും കറുത്ത വസ്ത്രം മറ്റൊരു ദിക്കിൽ കാണുമ്പോൾ ശനിയായും സ്വീകരിക്കുന്നു.. ഇത് നോക്കുകയാണെങ്കിൽ ഫലം പറയുന്നത് മറ്റൊരുസ്ഥലത്തെ ഗ്രഹങ്ങളെ നോക്കിയല്ല ആ സമയത്ത് ആ ശരീരത്തിൽ ആ പരിതസ്ഥിതി എങ്ങിനെയാണ് പ്രവര്ത്തിക്കുന്നത് എന്ന് നോക്കിയാണ്.. അല്ലാതെ ഒരു ജ്യോതിഷിയും യഥാര്ഥ ബൃഹസ്പതി എവിടെയാണ് നിൽക്കുന്നത് എന്ന് നോക്കിയല്ല ഫലം പറയുന്നത്..യഥാര്ഥഗ്രഹം എവിടെയാണ് എന്ന് ചോദിച്ചാൽ ഉത്തരം പറയുന്നവർ ചുരുങ്ങും..
.
പ്രധാന ചോദ്യം വേദാംഗങ്ങളായി പറയുന്ന ശിക്ഷ കല്പം വ്യാകരണം നിരുക്തം ഛന്ദസ് ഇവ എല്ലാം മനുഷ്യശരീരമായും മനുഷ്യന്റെ വൃത്തിയോടും ആണ് ബന്ധപ്പെട്ടുകിടക്കുന്നത്.. അങ്ങിനെ ആണെങ്കിൽ എന്തുകൊണ്ടാണ് ജ്യോതിഷം മാത്രം അന്യഗ്രഹസംബന്ധിയായി ആചാര്യൻ പറയുന്നത്..ഈ സംശയം വരുവാനുള്ള പ്രധാനകാരണം ഗ്രഹന്യാസത്തിൽ നവഗ്രഹങ്ങളെ നമ്മുടെ ശരീരത്തിലെ അംഗങ്ങളിലാണ് നാം പറയുന്നത്.. ഉദാ.. रक्वर्ण सूर्य ह्रदि, मंगलम लोचनत्रये, बुधं वक्षस्थले, बृहस्पति कंठकूपे എന്നിങ്ങനെ.. നവഗ്രഹാരാധനവരുമ്പോൾ ശരീരത്തിലും ജ്യോതിഷംവരുമ്പോൾ അത് ഗ്രഹങ്ങളായും സ്വീകരിക്കുന്നു അത് എന്തുകൊണ്ടാണ്.. आधारे प्रथमे सहस्रकिरणं ताराधवं स्वाश्रये माहेयं मणिपूरके हृदि बुधं कण्ठे च वाचस्पतिं भ्रूमध्ये भृगुनन्दनं दिनमणे पुत्रं त्रिकूटस्थले नाडी मर्मसु राहु केतु गुलिकान् नित्यं नमामि आयुषे എന്ന ശ്ലോകം പൂര്ണമായി നോക്കിയാൽ ശരീരം തന്നെയാണ് ഗ്രഹങ്ങളായി പറയുന്നത്. 7 ഗ്രഹങ്ങളെ ഒള്ളു എന്നും രണ്ടെണ്ണം ഛായാഗ്രഹങ്ങൾ ആണെന്നും ഉള്ള ഓര്മ ഒന്നു കൂടി ഈ സംശയത്തിന് ആക്കം കൂട്ടുന്നു..കാരണം സഹസ്രാരം സ്വീകരിച്ചാൽ 7 എന്നത് കൃത്യമാകും..
ഇനി ഗ്രഹദോഷനിവാരണത്തിനായി ശ്രമിക്കുകയാണെങ്കിൽ സൂര്യനു മാതംഗിയും, ചന്ദ്രനു ഭുവനേശ്വരിയും, കുജനു ബഗിലാമുഖിയും, രാഹുവിനു ചിന്നമസ്തയും, ബൃഹസ്പതിക്കു താരയും, ബുധനു ത്രിപുരസുന്ദരിയും, കേതുവിനു ധൂമാവതിയും, ശുക്രനു കമലയും, ശനിക്കു ശ്രീകാളിയും, ലഗ്നത്തിനു ഭൈരവിയുമാണ്...ശാക്തത്തിൽ ഈ ദേവതമാരുടെ സ്ഥാനം നോക്കുയാണെങ്കിൽ തീര്ച്ചയായും നവഗ്രഹങ്ങാളായി സങ്കല്പിച്ചിരിക്കണത് ശരീരത്തിലെ സ്ഥാനങ്ങളെ ആണെന്നു കണക്കാക്കാം..അല്ലാതെ ഉപഗ്രഹങ്ങളെ പറയുന്നതായി കാണുന്നില്ല..
അങ്ങിനെ ആണെങ്കിൽ ജ്യോതിഷം കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിയുടെ ഗ്രഹഭാവം ആണോ അതായത് ഒരു വേദമന്ത്രം അല്ലെങ്കിൽ അനുഷ്ഠാനം ചെയ്യുമ്പോൾ ആ പരിതസ്ഥിതി എങ്ങിനെ ആയിരിക്കണം എന്നാണോ..യദ് ഭാവഃ തദ് ഭവതി അതായത് എന്താണോ ഭാവം അത് ഭവിക്കും അപ്പോൾ ജ്യോതിഷം കൊണ്ട് ഉദ്ദേശിക്കുന്നത് അത് തന്നെ ആകില്ലേ..വേദം ചൊല്ലുമ്പോൾ നാം എങ്ങിനെ ആയിരിക്കണം എന്നാണോ ഇവിടെ ആചാര്യന്മാർ പറയാൻ ശ്രമിക്കണത്..അതായത് നമ്മുടെ ഭാവം എങ്ങിനെ ആയിരിക്കണം എന്നാണോ പറയുന്നത്.. ഈ സംശയത്തിന് ഒരുപാടു ശാസ്ത്രത്തിന്റെ ഉദ്ധരണം കൂടി ആവശ്യമാണെന്ന് അറിയാം.. അതിടുന്നതിന് മുന്പ് എന്നിലും അറിവുള്ളവരുടെ അഭിപ്രായം കേൾക്കുന്നതാണ് യുക്തം എന്ന് തോന്നിയതുകൊണ്ട് ഈ വിഷയം ഇടുന്നു.. അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.. ഹരി ഓം
No comments:
Post a Comment