അക്ഷരവും വര്ണാര്ഥങ്ങളും.. അ എന്ന വര്‍ണത്തിന്റെ അര്‍ഥങ്ങളിലൂടെ..
അക്ഷരം എന്ന് നാം സ്ഥിരമായി പറയുന്നതാണ്.. എന്താണ് അക്ഷരം.. ന ക്ഷരതി ഇതി അക്ഷരം.. ബ്രഹ്മ എന്നും അതിന് പറയുന്നു.. അവിനാശി നിർവിശേഷം പ്രണവാഖ്യം ബ്രഹ്മ.. അല്ലെങ്കിൽ കൂടസ്ഥഃ നിത്യഃ ആത്മാ. എന്തുകൊണ്ടാണ് ബ്രഹ്മ എന്ന് പറയുന്നത് അത് പറയുന്നു...ക്ഷരാദ് വിരുദ്ധധര്മത്വാദക്ഷരം ബ്രഹ്മ ഭണ്യതേ.
അകാരാദി തുടങ്ങി ക്ഷകാരപര്യന്തമുള്ള വര്‍ണങ്ങളെയാണ് അക്ഷരം എന്ന് പറയുന്നത്.. അക്ഷരം എന്ന വാക്കിൽ തന്നെ നമുക്ക് ഈ വര്‍ണങ്ങളെ കണ്ടുപിടിക്കാം..അക്ഷരം നമുക്ക് പിരിച്ച് പറയുകയാണെങ്കിൽ അ ക് ഷ ര അം.. അതായത് അക്ഷരത്തിലെ അ എന്നത് കൊണ്ട് നമുക്ക് സ്വരവര്ണങ്ങളെ സ്വീകരിക്കാം.. ക് + ഷ എന്നതുകൊണ്ട് ക മുതൽ ഷ വരെയുള്ള വ്യഞ്ജനവര്ണങ്ങളെ സ്വീകരിക്കാം. ബാക്കിയുള്ള രേഫവും അനുസ്വാരവും കൂടി ചേര്‍ത്താൽ സംസ്കൃതത്തിലെ എല്ലാ വര്‍ണങ്ങളുമായി..

ഇനി നമുക്ക് സ്വരാക്ഷരത്തിലെ അ എന്ന വര്‍ണത്തിന്റെ അര്‍ഥം നോക്കാം.. എന്തൊക്കെയാണ് അതിന് അര്‍ഥം വരുക എന്ന് അറിയുന്നത് രസകരമായിരിക്കും.
അകാരോ വിഷ്ണുരുദ്ദിഷ്ട ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോ ബ്രഹ്മ പ്രണവസ്തു ത്രയാത്മകഃ എന്ന് പറഞ്ഞുകൊണ്ട് നാം ഓംകാരത്തെ ത്രിമൂര്ത്തിസങ്കല്പമായും സ്വീകരിക്കുന്നു.. സ്ഥിരമായി ജപിക്കുന്ന ഓം എന്നതിലെ ആദ്യത്തെ വര്‍ണമാണ് അ എന്നത്..അകാരം എന്നത് ആദ്യത്തെ സ്വരവര്ണം കൂടിയാണ്.. ഉച്ചാരണസ്ഥാനം ആകട്ടെ കണ്ഠവുമാണ്. അ എന്ന വര്‍ണം ഹ്രസ്വവും ദീര്‍ഘവും പ്ലുതവുമായി ഉച്ചരിക്കുന്നു..

അ എന്ന വര്‍ണത്തിന്റെ തത്ത്വം കാമധേനുതന്ത്രം വര്‍ണിക്കുന്നു-
ശരച്ചന്ദ്രപ്രതീകാശം പഞ്ചകോശമയം സദാ. പഞ്ചദേവമയം വര്‍ണം ശക്തിത്രയസമന്വിതം. നിര്‍ഗുണം ത്രിഗുണോപേതം സ്വയം കൈവല്യമൂര്ത്തിമാൻ ബിന്ദുതത്ത്വമയം വര്‍ണം സ്വയം പ്രകൃതിരൂപിണി.
ശരച്ചന്ദ്രപ്രതീകാശം പഞ്ചകോശമയം സദാ. പഞ്ചദേവമയം വര്‍ണം ശക്തിത്രയസമന്വിതം. നിര്‍ഗുണം ത്രിഗുണോപേതം സ്വയം കൈവല്യമൂര്ത്തിമാൻ ബിന്ദുതത്ത്വമയം വര്‍ണം സ്വയം പ്രകൃതിരൂപിണി.
അ എന്ന വര്‍ണത്തിന്റെ പര്യായമാകട്ടെ
അഃ ശ്രീകണ്ഠോ മാതൃകാദ്യോ അനന്തോ വിഷ്മുരനുത്തരഃ എന്ന് ബീജവര്ണാഭിധാനം.
അഃ ശ്രീകണ്ഠോ മാതൃകാദ്യോ അനന്തോ വിഷ്മുരനുത്തരഃ എന്ന് ബീജവര്ണാഭിധാനം.
അതേ സമയം തന്നെ അതിന്റെ അര്‍ഥമായി പറയുന്നു
അഃ ശ്രീകണ്ഠഃ സുരേശശ്ച ലലാടഞ്ചൈകമാത്രികഃ
പൂര്ണോദരീ സൃഷ്ടിമേധൌ സാരസ്വതഃ പ്രിയംവദഃ
മഹാബ്രാഹ്മീ വാസുദേവോ ധനേശഃ കേശവോऽമൃതം
കീര്തിര്നിവൃത്തിർവാഗീശോ നരകാരിര്ഹരോ മരുത്
ബ്രഹ്മാ വാമാദ്യജോ ഹ്രസ്വഃ കരസുഃ പ്രണവാദ്യകഃ.. അതായത് പ്രണവത്തിന്റെ ആദ്യാവയവം എന്നര്‍ഥം.

ഇനി വര്ണാഭിധാനതന്ത്രത്തിൽ
ബ്രഹ്മാണീ കാമരൂപഞ്ച കാമേശീ വാസിനീ വിയത്
വിശ്വേശഃ ശ്രീവിഷ്ണുകണ്ഠൌ പ്രതിപത്തിഥിരംശിനീ
അര്കമണ്ഡലവര്ണാദ്യൌ ബ്രാഹ്മണഃ കാമകര്ഷിണീ എന്ന് അ എന്ന അക്ഷരത്തിന് അര്‍ഥം പറയുന്നു..
ബ്രഹ്മാണീ കാമരൂപഞ്ച കാമേശീ വാസിനീ വിയത്
വിശ്വേശഃ ശ്രീവിഷ്ണുകണ്ഠൌ പ്രതിപത്തിഥിരംശിനീ
അര്കമണ്ഡലവര്ണാദ്യൌ ബ്രാഹ്മണഃ കാമകര്ഷിണീ എന്ന് അ എന്ന അക്ഷരത്തിന് അര്‍ഥം പറയുന്നു..
അഭാവം, അല്പഃ, നിഷേധഃ അനുകമ്പാ ഇവുയം അ എന്നതിന്റെ അര്‍ഥമാണ്.. അ എന്നതിന് നിഷേധാര്‍ഥവും ഉണ്ട്.. ആറുതരത്തിൽ നിഷേധാര്‍ഥം അ കൊണ്ട് പറയാനാകും.. 1. സാദൃശ്യം – അബ്രാഹ്മണഃ അതായത് ബ്രാഹ്മണസദൃശഃ എന്നര്‍ഥം.2. അഭാവം- അഭോജനം അതായത് ഭോജനാഭാവം. 3. അന്യത്വം – പടഃ അഘടഃ അതായത് പടം എന്നത് ഘടമല്ല എന്നര്‍ഥം. 4. അല്പത്വം- അനുദരീ കന്യാ അതായത് അല്പമായ ഉദരത്തോടുകൂടിയവൾ എന്നര്‍ഥം. 5. അപ്രശസ്തം-അധനം അതായത് അപ്രശസ്തധനം എന്നര്‍ഥം. 6. വിരോധം- അധര്മഃ പരാപകാരഃ അതായത് ധര്‍മവിരോധം എന്നര്‍ഥം. അഃ എന്നതിന് അതതി സർവം വ്യാപ്നോതി എന്നും മേദിനീകാരനും അര്‍ഥം പറയുന്നു.
ഇങ്ങിനെ അ എന്ന ഒരു വര്ണത്തിനെ നോക്കുകയാണെങ്കിൽ പോലും ഇത്രയും അര്‍ഥം നമുക്ക് വ്യത്യസ്ത തലങ്ങളിൽ സ്വീകരിക്കേണ്ടിവരുന്നു.. ഹരി ഓം..
Excellent
ReplyDelete