Sunday, June 1, 2014

ലളിതാസഹസ്രനാമവ്യാഖ്യാനത്തിലൂടെ... രാമാ രമണലമ്പടാ...

ലളിതാസഹസ്രനാമവ്യാഖ്യാനത്തിലൂടെ...

രാമാ രമണലമ്പടാ...

രാമാ എന്നതിന്  സ്ത്രീ എന്ന അര്ഥത്തിലും,  രമണലമ്പടാ എന്നതിന്   സ്വന്തം ഭര്ത്താവി രമിക്കുന്നതി സന്തുഷ്ടയായവ എന്ന അര്ഥവും വ്യാഖ്യാനഗ്രന്ഥങ്ങളി  പറയുന്നു..  

 

ഈ നാമങ്ങ നാം പറയുന്നത്  രാമാ രമണലമ്പടാ കാമ്യാ കാമകലാരൂപാ എന്നിങ്ങനെയാണ്..

 രാമശബ്ദത്തിന് രമന്തെ അസ്മിൻ യോഗിനഃ എന്ന് പറയുന്നതുപോലെ തന്നെ ഇവിടെ രാമാ എന്ന ശബ്ദത്തിന്  രമതേ അനയേതി എന്നാണ് പറയുന്നത്. യാതൊരുവളിലാണോ  യോഗികൾ രമിക്കുന്നത് അതായത് ചിദാനന്തസ്വരൂപമായ ജ്ഞാനത്തി രമിക്കപെടുന്നവളെന്നര്ഥം.  അടുത്തതാണ് രമണലമ്പടാ എന്ന നാമം വരുന്നത്. ഇവിടെ രമണശബ്ദത്തിന് അര്ഥം പറയുന്നു, രമയതി സ്ത്രീപുരുരാണാം അന്തഃകരണമിതി. അതായത്  സ്ത്രീപുരുഷന്മാരുടെ അന്തഃകരണത്തെ രമിപ്പിക്കുന്നവളെന്നര്ഥം. അന്തഃകരണത്തിന്  അന്തര്മധ്യവര്തി കരണം ജ്ഞാനസാധനം എന്നര്ഥം. ജ്ഞാനസാധനത്തിന് കാരണമായത് എന്താണോ അത് എന്നര്ഥം. ലമ്പടാ എന്നതിന് ആസക്തിയുള്ളവളെന്ന് പറയുന്നു. രമണലമ്പടാ എന്നതിന്റെ നാമാര്ഥം പൂര്ണമായി നോക്കുമ്പോ  സ്ത്രീപുരുഷന്മാരുടെ അന്തഃകരണത്തെ ജ്ഞാനത്താ രമിപ്പിക്കുന്നതി ആസക്തിയുള്ളവളാണ് ദേവി എന്നര്ഥം.

അടുത്ത രണ്ടു നാമങ്ങളെ സ്വീകരിച്ചാൽ ജ്ഞാനസ്വൂരൂപമാണ് ഇവിടെ അര്ഥമെന്ന് മനസ്സിലാക്കാം. കാമ്യാ ..കാമകലാരൂപാ എന്നാണ് അടുത്ത നാമങ്ങ..

കാമ്യശബ്ദത്തിന്  ജ്ഞാനേന പ്രാപ്തവ്യത്വേന മുമുക്ഷുഭിഃ കാമ്യമാനത്വാത് കാമ്യാ  എന്നര്ഥം. അതായത് മുമുക്ഷുക്കളാ ജ്ഞാനത്തിനായി കാമിക്കുന്നതുകൊണ്ട് കാമ്യാ എന്ന് ദേവിയെ വിളിക്കുന്നു.  


കാമകലാരൂപാ എന്ന അടുത്ത നാമം.. കാമകലാരൂപത്തോടു കൂടിയവ. കാമകലയുടെ സ്വരൂപം പറയുന്നു, സ്ഫുടശിവശക്തിസമാഗമബീജാങ്കുരരൂപിണീ പരാശക്തി എന്നിങ്ങനെയാണ്. ഒന്നു കൂടി വിശധീകരിക്കുയാണെങ്കിൽ, കലാവിദ്യാ പരാശക്തി ശ്രീചക്രാകാരരൂപിണീ തന്മധ്യേ ബൈന്ദവം സ്ഥാനം തത്രാസ്തേ പരമേശ്വരീ. സദാശിവേന സംപൃക്താ സവതത്ത്വാര്ഥഗര്ഭിണീ. ശ്രീചക്രാകാരരൂപത്തി ബൈന്ധവസ്ഥാനത്ത്   സദാശിവനോടുകൂടി സവത്ത്വസ്വരൂപിണിയായി ഇരിക്കുന്ന ദേവിയേ ആണ് കാമകലാരൂപിണിയായി ഇവിടെ പറയുന്നത്.  അങ്ങിനെയുള്ള കാമകലാരൂപിയായ ദേവി എന്നര്ഥം.

രാമാ രമണലമ്പടാ കാമ്യാ കാമകലാരൂപാ എന്നീ  നാമങ്ങളെല്ലാം ശുദ്ധസ്വരൂപമായ ജ്ഞാനത്തെയാണ് പറയുന്നത് എന്ന് മനസ്സിലാക്കാം. ശുദ്ധസ്വരൂപിണിയായി സവവിദ്യാസ്വരൂപിണിയായിരിക്കുന്ന ശാരദേ ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടെ.. ഹരി ഓം.

No comments:

Post a Comment