Saturday, June 7, 2014

അഖിലാണ്ഡേശ്വരി രക്ഷ മാം - രാഗം ജുജാവന്തി(ദ്വിജാവന്തി) - താളം ആദി



വാഗ്ദേവികളാല്‍ ആരാധിക്കപെടുന്ന അഖിലാണ്ടേശ്വരിയായ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ദീക്ഷിതകൃതിയാണ് അഖിലാണ്ടേശ്വരി രക്ഷ മാം. ഹരികാംബോജി ജന്യമായ ദ്വിജാവന്തി രാഗത്തില്‍ ആദി താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്.ആഗമസമ്പ്രദായനിപുണയും നിത്യയും നിര്‍മ്മലയും ശ്യാമളയും സകലകലയുമായ ദേവിയോട് രക്ഷയ്ക്കായ്‌ 
ഈ കൃതിയിലൂടെ  പ്രാര്‍ഥിക്കുകയാണ് . പ്രാസഭംഗി കൊണ്ടും രാഗഭാവം കൊണ്ടും മികവുറ്റതായ ഈ കൃതി ഇന്ദ്രാദികളാല്‍ പൂജിക്കപെടുന്ന വാദ്യനാദപ്രിയയും ജ്ഞാനദായിനിയുമായ  ശാരദാദേവിയെ സ്തുതിക്കുന്നു. ജുജാവന്തി എന്ന് രാഗമുദ്രയും പ്രയോഗിച്ചിരിക്കുന്നു.
അഖിലാണ്ഡേശ്വരി രക്ഷ മാം - രാഗം ജുജാവന്തി(ദ്വിജാവന്തി) - താളം ആദി

പല്ലവി
അഖിലാണ്ഡേശ്വരി രക്ഷ മാം
ആഗമ സമ്പ്രദായ നിപുണേ ശ്രീ

അനുപല്ലവി
നിഖില ലോക നിത്യാത്മികേ വിമലേ
നിര്മലേ ശ്യാമളേ സകല കലേ

ചരണമ്
ലംബോദര ഗുരു ഗുഹ പൂജിതേ
ലംബാലകോദ്ഭാസിതേ ഹസിതേ
വാഗ്ദേവതാരാധിതേ വരദേ
വര ശൈല 
രാജ നുതേ ശാരദേ
(മധ്യമ കാല സാഹിത്യമ്)
ജമ്ഭാരി സമ്ഭാവിതേ ജനാര്ദന നുതേ
ജുജാവന്തി രാഗ നുതേ
ഝല്ലീ മദ്ദള ഝര്ഝര വാദ്യ നാദ മുദിതേ
ജ്ഞാന പ്രദേ



No comments:

Post a Comment