Thursday, June 19, 2014

ആനന്ദാമൃതാകര്‍ഷിണീ - രാഗം അമൃത വര്‍ഷിണി - താളം ആദി


സംഗീതത്തിന്റെ മാസ്മരികത പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതാണ്. മനുഷ്യമനസ്സിനെയെന്നപോലെ പ്രകൃതിയെയും സ്വാധീനിക്കുവാനുവാനും തന്നിലേക്ക് ആകര്‍ഷിക്കുവാനും സംഗീതം പോലെ വേറൊരു കലക്കും കഴിയുമെന്ന്  തോന്നുന്നില്ല. മഴമേഘങ്ങളെ പ്രസാദിപ്പിച്ചു ജലവൃഷ്ടി നടത്തുവാന്‍ സംഗീതത്തിന് കഴിയുമെന്നതിന്റെ സൂചനയാണ് അമൃതവര്‍ഷിണി എന്ന രാഗവും അതിന്റെ  ഭാവങ്ങളും. അറുപത്തിയാറാം മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ജന്യരാഗമാണ് അമൃതവര്‍ഷിണി. ഈ രാഗത്തില്‍ ഏറ്റവും പ്രസിദ്ധമായ കൃതി ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ആനന്ദാമൃതാകര്‍ഷിണീ അമൃതവര്‍ഷിണി എന്നാ കൃതിയാണ്. ഈ കൃതി രചിക്കാനുള്ള സാഹചര്യം ഇപ്രകാരമാണ്. വരള്‍ച്ച മൂലം കഷ്ടപെട്ട തമിഴ്നാട്ടിലെ എട്ടയപുരത്ത് മഴ പെയ്യുവാന്‍ വേണ്ടിയാണ് ദീക്ഷിതര്‍ ഈ കൃതി പാടിയത്. ഇതിലെ സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ എന്ന് ചരണത്തില്‍ പ്രയോഗിച്ചിരിക്കുന്നത് ഇത് വെളിവാക്കുന്നു. അദ്ദേഹത്തിന്റെ ആലാപനത്താല്‍ കനത്ത മഴ പെയ്യുകയും ഒടുവില്‍ മഴ അവസാനിപ്പിക്കുവാന്‍ ഇതേ കൃതി ഒടുവില്‍ വര്‍ഷയ എന്നതിന് പകരം സ്തംഭയ സ്തംഭയ സ്തംഭയ എന്ന് പാടി എന്നും പറയപ്പെടുന്നു. അമൃതവര്‍ഷിണി സാക്ഷാത് ദേവി തന്നെയാണ്. ഹരാദികളാല്‍ പൂജിക്കപെടുന്ന ശിവയോടു മഴയെ പെയ്യിക്കുവാന്‍ ദീക്ഷിതര്‍  ഈ കൃതിയിലൂടെ പ്രാര്‍ത്ഥിക്കുന്നു. ആനന്ദസ്വരൂപിണിയായ ദേവി ഭൂമിക്ക് അമൃതായ ജലത്തെ മേഘവര്‍ഷത്തിലൂടെ കൊടുക്കുന്നു.



ആനന്ദാമൃതാകര്‍ഷിണീ - രാഗം അമൃത വര്‍ഷിണി - താളം ആദി

പല്ലവി
ആനന്ദാമൃതാകര്‍ഷിണീ അമൃത വര്‍ഷിണി
ഹരാദി പൂജിതേ ശിവേ ഭവാനി

സമഷ്ടി ചരണം

ശ്രീ നന്ദനാദി സംരക്ഷിണി 
ശ്രീ ഗുരു ഗുഹ ജനനി ചിദ്രൂപിണി
(മധ്യമ കാല സാഹിത്യമ്)
സാനന്ദ ഹൃദയ നിലയേ സദയേ 
സദ്യസ്സുവൃഷ്ടി ഹേതവേ ത്വാം
സന്തതം ചിന്തയേ അമൃതേശ്വരി 

സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ 

No comments:

Post a Comment