Friday, July 4, 2014

പഞ്ചാശത്പീഠ രൂപിണി - രാഗം ദേവ ഗാന്ധാരം - താളം ആദി




ദേവഗാന്ധാര രാഗത്തില്‍ മുത്തുസ്വാമിദീക്ഷിതര്‍ ചിട്ടപെടുത്തിയ ഒരു ആദിതാള കൃതിയാണ് പഞ്ചാശത്പീഠ രൂപിണി. പഞ്ചാശത്പീഠ രൂപിണിയായ ശ്രീ രാജരാജേശ്വരിയെ സ്തുതിച്ചു കൊണ്ടുള്ള ഈ കൃതിയില്‍ ലളിതാസഹസ്രനാമത്തിലെ പല നാമങ്ങളും വരുന്നുണ്ട്. പഞ്ചദശാക്ഷരിയും പദ്മനാഭസഹോദരിയും ചിദ്രൂപിണിയും ശങ്കരിയുമായ ദേവിയെ സഹസ്രമാനത്തിലും സ്തുതിചിട്ടുണ്ട്. ദേവഗാന്ധാരം എന്ന രാഗമുദ്രയും ഈ കൃതിയില്‍ കാണുവാന്‍ സാധിക്കും.

പഞ്ചാശത്പീഠ രൂപിണി - രാഗം ദേവ ഗാന്ധാരം - താളം ആദി

പല്ലവി
പഞ്ചാശത്പീഠ രൂപിണി മാം
പാഹി ശ്രീ രാജരാജേശ്വരി

അനുപല്ലവി
പഞ്ച ദശാക്ഷരി പാണ്ഡ്യ കുമാരി
പദ്മ നാഭ സഹോദരി ശങ്കരി

ചരണമ്
ദേവി ജഗജ്ജനനി ചിദ്രൂപിണി
ദേവാദി നുത ഗുരു ഗുഹ രൂപിണി
ദേശ കാല പ്രവര്തിനി
മഹാ ദേവ മനോല്ലാസിനി നിരഞ്ജനി
(മധ്യമ കാല സാഹിത്യമ്)
ദേവ രാജ മുനി ശാപ വിമോചനി
ദേവ ഗാന്ധാര രാഗ തോഷിണി
ഭാവ രാഗ താള വിശ്വാസിനി
ഭക്ത ജന പ്രിയ ഫല പ്രദായിനി

No comments:

Post a Comment