നീലാംബരി രാഗത്തില്‍ ചിട്ടപെടുത്തിയ അതിമനോഹരമായ ഒരു കൃതിയാണ് മുത്തുസ്വാമി ദീക്ഷിതരുടെ അംബാ നീലായതാക്ഷി. ഇരുപത്തിയൊന്‍പതാം മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തില്‍ ജന്യമാണ് നീലാംബരി. അഖിലലോകസാക്ഷിയും കരുണാകടാക്ഷിയുമായ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള കൃതിയാണിത്. ഭാവം കൊണ്ട് മനസ്സിനെ ആനന്ദാവസ്ഥയില്‍ എത്തിക്കുന്ന ഈ കൃതിയില്‍ ശാക്തതന്ത്രത്തിലെ നിരവധി ഗൂഡപദങ്ങള്‍ കാണാം. ദേവിയെ ബിംബമായും പ്രതിബിംബമായും കാണിച്ചുകൊണ്ട് ജീവേശ്വരരൂപേണ വര്‍ണ്ണിച്ചിരിക്കുന്നു. ബിന്ദു നാദ വശങ്കരി നവയോഗിനി ചക്ര വികാസിനി നവ രസ ദര ഹാസിനി തുടങ്ങിയ പദങ്ങള്‍ ശ്രീചക്രോപാസനയുമായി ബന്ധമുള്ളവയാണ്. ഭുവനത്തിന്റെ ഉദയസ്ഥിതിലയങ്ങള്‍ക്ക് കാരണമായ ഭുവനേശ്വരിയെ സ്തുതിക്കുന്ന ഈ മനോഹര കൃതി ശ്രോതാവിന്റെ ഹൃദയത്തെ കുളിര്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല
അംബാ നീലായതാക്ഷി - രാഗം നീലാംബരി - താളം ആദി
പല്ലവി
അംബാ നീലായതാക്ഷി കരുണാ കടാക്ഷി
അഖില ലോക സാക്ഷി കടാക്ഷി
അനുപല്ലവി
ബിമ്ബാധരി ചിത്പ്രതി-ബിമ്ബാധരി
ബിന്ദു നാദ വശങ്കരി ശങ്കരി
(മധ്യമ കാല സാഹിത്യമ്)
അംബുജാ രമണ സോദരി അതി രഥി
അംബരി കാദമ്ബരി നീലാംബരി
ചരണമ്
ശിവ രാജധാനീ ക്ഷേത്ര വാസിനി ശ്രിത ജന വിശ്വാസിനി
ശിവ കായാരോഹണേശോല്ലാസിനി ചിദ്രൂപ വിലാസിനി
നവ യോഗിനി ചക്ര വികാസിനി നവ രസ ദര ഹാസിനി
സുവര്ണ-മയ വിഗ്രഹ പ്രകാശിനി സുവര്ണ-മയ ഹാസിനി
(മധ്യമ കാല സാഹിത്യമ്)
ഭുവനോദയ സ്ഥിതി ലയ വിനോദിനി
ഭുവനേശ്വരി ക്ഷിപ്ര പ്രസാദിനി
നവ മാണിക്യ വല്ലകീ വാദിനി
ഭവ ഗുരു ഗുഹ വേദിനി സമ്മോദിനി
ശരിക്കും നിറഞ്ഞു
ReplyDeleteകണ്ണും ... മനസ്സും
പാടിയതാരാണ്?