ഗ്രന്ഥങ്ങളിലുള്ള പ്രക്ഷിപ്തം
ഇന്നത്തെ
കാലത്ത് സ്ഥിരമായി ഉള്ള ചര്ച്ചാ വിഷയമാണ് സംസ്കൃതഗ്രന്ഥങ്ങളുടെ പ്രക്ഷിപ്തം എന്ന പ്രശ്നവും, അതേ പോലെ
ആചാര്യന്മാരുടെ കാലഗണനയും അവരുടെ ചരിത്രവും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്
ഇന്ന്
ലഭ്യമായ ഏത് കൃതിയും ശങ്കരകൃതിയാകട്ടെ
അല്ലെങ്കിൽ പാതംജലയോഗയാകാട്ടെ അല്ലെങ്കിൽ സംസ്കൃതസാഹിത്യത്തിലെ ഏതൊരു കൃതിയായാലും
എഴുതാൻ ഉപയോഗിച്ചിരുന്നത് താളിയോല, പേപർ,
ഭൂര്ജപത്രം, അഗരുത്വക്, തുണി തുടങ്ങിയവയിലാണ്. ഈ ഗ്രന്ഥങ്ങളെ ഞാനിവിടെ സാമാന്യരീതിയിൽ മനസ്സിലാകുവാൽ രണ്ട് തരത്തിൽ വേര്തിരിക്കുന്നു. ഒന്നു സ്വയം ഗ്രന്ഥകര്ത്താവ് തന്നെ എഴുതുന്നത്.
രണ്ട് ഗ്രന്ഥകര്ത്താവ് പറയുകയും സ്ക്രൈബർ
അതായത് ഒരു എഴുത്തുകാരൻ ഇരുന്ന് എഴുതുന്നതും. ഇന്ന് ലഭ്യമായ 99 ശതമാനം ഗ്രന്ഥങ്ങളും
കാലാന്തരത്തിൽ മറ്റൊരു വ്യക്തി എഴുതിയത് ആയ പ്രതിലിപയാണ് കിട്ടുന്നത്. ഇനി പ്രക്ഷിപ്തം എങ്ങിനെ വരുന്നു എന്ന്
നോക്കാം.. അത് കുറച്ച്
മാനുസ്ക്രിപ്റ്റോളജി എന്ന വിഷയത്തിലധഷ്ഠിതമാണ് പ്രധാനമായും ക്രിറ്റിസിസം .
ഓവർസൈറ്റുകൊണ്ടോ,
ശ്രദ്ധയില്ലായ്മ കൊണ്ടോ കോപിചെയ്യുന്ന സമയം ബോധപൂർവമല്ലാതെ തന്നെ അക്ഷരങ്ങളേയോ,
വാക്കുകളേയോ, ലൈൻ തന്നെയോ അല്ലെങ്കിൽ പാരഗ്രാഫ് തന്നെയോ വിട്ടുപോകുന്നു.
ഒരെ പോലെയുള്ള വാക്കുകളോ അല്ലെങ്കിൽ സെന്റന്സ്
വരുമ്പോൾ അതായത് പാരഗ്രാഫിലെ ആദ്യത്തെ
വരിയിലോ അവസാനത്തെ വരിയിലോ ഒരെ പോലെയുള്ള വാക്കുകളെ കാണുമ്പോൾ റിപീറ്റഡ് വേര്ഡ്സ് ഡ്രോപ് ചെയ്യുന്നു അല്ലെങ്കിൽ പാരഗ്രാഫ് തന്നെ
വിട്ടുപോകുന്നു.
വളരെ വേഗത്തിൽ എഴുതുമ്പോൾ ചിലത് എഴുതാൻ
മറക്കുക. കണ്ണിന്റെ കുഴപ്പം കൊണ്ടോ
വായിക്കുന്നതിലുള്ള പ്രശ്നം കൊണ്ടോ അക്ഷരങ്ങളെ കൃത്യമായ വായിക്കാൻ
സാധിക്കാത്തതുകൊണ്ടും സ്വയം തോന്നിയ കാര്യം എഴുതിവക്കുക.
ചില
ഗ്രന്ഥങ്ങൾ എഴുതുമ്പോൾ പ്രത്യേകിച്ച്
മഹാഭാരതം, പുരാണം, മാഹാത്മ്യങ്ങൾ, ആഗമങ്ങൾതുടങ്ങിയവയിൽ എഴുതുന്ന വ്യക്തി
സ്വയം അറിഞ്ഞും അറിയാതേയും തനിക്ക് ചേര്ക്കാൻ സാധിക്കുന്ന കാര്യം ചേര്ക്കാറുണ്ട്.
ചക്രം എന്ന് കേൾക്കുമ്പോൾ ശ്രീ എന്നത് ചേര്ക്കും, ശൈലം എന്ന് കേൾക്കുമ്പോൾ
ശ്രീശൈലം എന്നാക്കും. അടുത്തത് എഴുത്തുകാരൻ സ്വന്തം ബുദ്ധി ഉപയോഗിക്കുന്നതാണ്
അതായത് ഗ്രന്ഥകര്ത്താവിന് ബുദ്ധികുറഞ്ഞു
എന്നോ എഴുതിയതിലെ തെറ്റാണെന്ന് സ്വയം വിചാരിച്ചുകൊണ്ട് പ്രതിലിപികര്ത്താവ് സ്വന്തം
ഇച്ഛക്കനുസരിച്ച് ഗ്രന്ഥത്തിൽ
കൂട്ടിചേര്ക്കുകയോ, തിരിത്തുകയോഅല്ലെങ്കിൽ കുറക്കുകയോ ചെയ്യും.
ചില ഗ്രന്ഥകര്ത്താക്കൾ വ്യത്യസ്ത വിഷയങ്ങളെ
സ്വന്തം ഗ്രന്ഥത്തിലെ മാര്ജിനിലിൽ അതായത് സൈഡിലോ ഗ്രന്ഥത്തിൻ തന്നെയോ പഠനസൌകര്യത്തിനായി മറ്റ് ഗ്രന്ഥങ്ങളിൽ
നിന്ന് കോപി ചെയ്ത് എഴുതാറുണ്ട്. അത് ആ ഗ്രന്ഥത്തിലെ വിഷയമോ മറ്റ് വിഷയമോ
ആകാറുണ്ട്. പക്ഷെ പ്രതി ലിപി കര്ത്താവ് ഇതൊന്നും നോക്കാതെ മാര്ജിനിലിൽ എഴുതിയ വിഷയാസ്പദമല്ലാത്ത
കാര്യത്തേയും കോപി ചെയ്യും അതായത് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യവും അതേ
ഗ്രന്ഥത്തിൽ കൂട്ടി എഴുതും. അതായത്
വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വിഷയം വിഷയം അതിൽ കൂട്ടിചേര്ക്കും എന്നര്ഥം. ചില
സമയങ്ങളിൽ മാര്ജിനിലിൽ എഴുതിയിരിക്കുന്ന കാര്യത്തെ പ്രതിലിപികര്ത്താവ്
യോജിപ്പിക്കാതെ വിട്ടുകളയുകയും ചെയ്യും.
തനിക്ക്
അറിയാത്ത വാക്കുകളെ കാണുമ്പോൾ തനിക്ക് ചേരുന്നതും അറിയുന്നതുമായ വാക്കുകളെ ആ വാക്കുകളുടെ സ്ഥാനത്ത് എഴുതുക. അതും
ശരിക്കുള്ള അര്ഥത്തെ നശിപ്പിക്കുന്നു. ഒരെ പോലെയുള്ള ഗ്രന്ഥങ്ങളെ അതായത് വേദാന്തവിഷയത്തിൽ എഴുതുമ്പോൾ ഒരു ആചാര്യൻ അതിൽ
ഒരു വിഷയം മാത്രമല്ല എഴുതുക. കാരണം താളിയോല ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു തന്നെ
കാരണം. അപ്പോൾ സ്വാഭാവികമായും ഉള്ള ഗ്രന്ഥത്തിൽ തന്നെ എല്ലാ വിഷയങ്ങളേയും
ഉൾക്കൊള്ളിക്കും. അത് മറ്റൊരു വ്യക്തി കാലാന്തരത്തിൽ കോപിചെയ്യുമ്പോൾ
ഇതെല്ലാം ഒരു ഗ്രന്ഥമായി മാറും.
അതേ പോലെ
തന്നെ സ്ക്രിപ്റ്റുകളുടെ അതായത് ഗ്രന്ഥ, ശാരദ, നന്ദിനാഗരി, ഹളകന്നഡ, തിഗളാരി തുടങ്ങി വ്യത്യസ്ത
സ്ക്രിപ്റ്റിലെഴുതിയിരിക്കുന്ന അക്ഷരങ്ങളെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ തനക്ക്
അറിയാവുന്ന സ്ക്രിപ്റ്റിന്റെ ആധാരമായി കോപി ചെയ്യുക.
ഗ്രന്ഥങ്ങളെ എഡിറ്റ്
ചെയ്യുമ്പോൾ സ്വാഭാവികമായി മാനുസ്ക്രിപ്റ്റോളജിസ്റ്റ് എന്ന നിലയിൽ നോക്കേണ്ട
ഒരുപാടു കാര്യങ്ങളിലൊന്നാണ് ഈ അഡീഷനും ഒമിഷനും. ഇത് സംഭവിക്കാത്ത ഒരു ഒരു ഗ്രന്ഥവും
ഇന്നുണ്ടാവില്ല. അത് ശങ്കരാചാര്യരുടെ
ബ്രഹ്മസൂത്രമായാലും, പതംജലിയുടെ യോഗസൂത്രമായാലും ഒരുപോലെ തന്നെയാണ്. ക്രിറ്റിക്കൽ
എഡിഷൻ എന്ന് പറഞ്ഞ് ചെയ്യുമ്പോൾ അതിന്റെ
അര്ഥം തന്നെ Critical editing is a process of finding the most correct
reading which the author could have written or the one nearest to it from among
or on the basis of the various readings available in the manuscript copies. അതുകൊണ്ട് തന്നെ 8-9 സെഞ്ചറിയിൽ ജീവിച്ചിരുന്നു
എന്ന് പറയുന്ന വ്യക്തികളുടെ കൃതി പൂര്ണമായും ലഭ്യമാകുക എന്നത് ഒരു കാരണവശാലും സാധ്യവുമല്ല.
ഇതാണ് പ്രധാനമായി പ്രക്ഷിപ്തം വരാനുള്ള കാരണം
ക്രിറ്റിക്കൽ എഡിഷൻ ചെയ്താൽ പോലും ഒരു ഗ്രന്ഥത്തേയും ഗ്രന്ഥകര്ത്താവ് എഴുതിയതാണ്
അത് എന്ന് പൂര്ണമായി
സ്വീകരിക്കാറില്ല. ആസമയം കിട്ടിയ
തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിനെ സ്വീകരിക്കുന്നു എന്ന് മാത്രമാണ് പറയുക. അതുകൊണ്ട് തന്നെ ആചാര്യന്മാരുടെ കാലഗണനയോ
ഗ്രന്ഥത്തിന്റെ പ്രക്ഷിപ്തം എന്ന വിഷയത്തിൽ വ്യക്തികളു ഇടിപിടിക്കുന്നതിൽ യാതൊരു
യുക്തിയുമില്ല കാരണം ഇന്നുകിട്ടുന്ന ഒരു ഗ്രന്ഥവും അഡീഷനോ ഒമിഷനോ ഇല്ലാതെ ലഭ്യമല്ല
എന്നതു തന്നെ കാരണം. ഹരി ഓം
No comments:
Post a Comment