ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച മനോഹരമായ ഒരു കൃതിയാണ് അന്ന പൂര്‍ണ്ണേ വിശാലാക്ഷി എന്ന് തുടങ്ങുന്ന സാമ രാഗത്തിലുള്ള ആദിതാള കൃതി. ബ്രഹ്മസ്വരൂപിണി ആയ ദേവി തന്നെയാണ് അന്നത്തില്‍ നിന്നും സൃഷ്ടി നടത്തുന്നത്. അന്നാത് ഭവന്തി ഭൂതാനി എന്ന് ഭഗവദ്ഗീത പറയുന്നു. അന്നം ബ്രഹ്മേതി വ്യജാനാത് | അന്നാദ്ധ്യേവ ഖല്വിമാനി
ഭുതാനി ജായന്തേ | അന്നേന ജാതാനി ജീവന്തി | എന്ന് തൈത്തരീയ ഉപനിഷത്തും പറയുന്നു. അന്നപൂര്‍ണ്ണയായ ദേവിയാണ് എല്ലാ അന്നത്തിനും ആധാരം. അന്നധാതാവും ദേവി തന്നെ. പൂര്‍ണ്ണസ്വരൂപത്തില്‍ അന്നവും ദേവി തന്നെ. അഖിലഭുവനത്തിനും സാക്ഷിയായ ദേവിയുടെ കടാക്ഷത്താല്‍ ആണ് പ്രപഞ്ചത്തിനു നിലനില്പ്പുള്ളത്. ഓംകാരസ്വരൂപിണിയും സകലദുരിതങ്ങളെയും നിവാരണം ചെയ്യുന്നവളുമായ അന്നപൂര്‍ണ്ണേശ്വരിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. നാരദാദി മുനികള്‍ വന്ദിക്കുന്ന ആ പരമേശ്വരി തന്നെ മോക്ഷദായിനിയും.
അന്ന പൂര്‍ണ്ണേ വിശാലാക്ഷി - രാഗം സാമ - താളം ആദി
പല്ലവി
അന്ന പൂര്‍ണ്ണേ വിശാലാക്ഷി രക്ഷ
അഖില ഭുവന സാക്ഷി കടാക്ഷി
അനുപല്ലവി
ഉന്നത ഗര്‍ത തീര വിഹാരിണി
ഓങ്കാരിണി ദുരിതാദി നിവാരിണി
(മധ്യമ കാല സാഹിത്യം)
പന്നഗാഭരണ രാജ്ഞി പുരാണി
പരമേശ്വര വിശ്വേശ്വര ഭാസ്വരി
ചരണം
പായസാന്ന പൂരിത മാണിക്യ -
പാത്ര ഹേമ ദര്വീ വിധൃത കരേ
കായജാദി രക്ഷണ നിപുണ-തരേ
കാഞ്ചന-മയ ഭൂഷണാമ്ബര ധരേ
(മധ്യമ കാല സാഹിത്യമ്)
തോയജാസനാദി സേവിത പരേ
തുംബുരു നാരദാദി നുത വരേ
ത്രയാതീത മോക്ഷ പ്രദ ചതുരേ
ത്രിപദ ശോഭിത ഗുരു ഗുഹ സാദരേ
No comments:
Post a Comment