Thursday, May 29, 2014

ലളിതാസഹസ്രനാമം ചില സംശയങ്ങൾ..



ലളിതാസഹസ്രനാമം ചില സംശയങ്ങ..

 

ലളിതാസഹസ്രനാമം ശാക്തപദ്ധതിയനുസരിച്ചുള്ളപൂജയും  പഞ്ചദശി ജപവും കഴിഞ്ഞു മാത്രമെ സ്തുതിക്കാ പാടുള്ളു അല്ലാതെ ചെയ്യുന്നത് നിഷിദ്ധമാണെന്നും  ഇത്   രഹസ്യമാക്കി വക്കേണ്ടതാണ്  എന്നും കേട്ടു. 

 

  ലളിതാസഹസ്രനാമം ബ്രഹ്മാണ്ഡപുരാണാന്തര്ഗതമെന്നാണ് പറയുന്നത്. യഥാര്ഥത്തി ബ്രഹ്മാണ്ഡപുരാണത്തി ഇല്ല എങ്കിലും പുരാണാന്തര്ഗതമായി  അതിനെ സ്വീകരിച്ചാ  പുരാണം എന്നത്  വ്യാസ സാധാരണക്കാര്ക്കുവേണ്ടി എഴുതിയതാണ് എന്നാണ് പറയുന്നത്. പുരാണത്തെ തന്ത്രരൂപമായി ആരും സ്വീകരിച്ച് കണ്ടിട്ടില്ല.  അതേ പോലെ തന്നെ   ലളിതാസഹസ്രനാമം പോലെ   വ്യത്യസ്തസഹസ്രനാമങ്ങ ഓരോ പുരാണങ്ങളിലും ലഭ്യമാണ്.  അങ്ങിനെ എങ്കി ലളിതാസഹസ്രനാമത്തിനുമാത്രം എങ്ങിനെയാണ്  തന്ത്രശാസ്ത്രപ്രകാരമായ നിയമം സ്വീകരിച്ചത്.

 

ഇനി ലളിതാസഹസ്രനാമം അങ്ങിനെ സ്വീകരിച്ചാ തന്നെ ശ്രീചക്രപൂജയി പറയുന്ന ആവരണത്തിലെ നൂറിലധികം ഉള്ള ദേവിമാര്ക്ക് പ്രത്യേകം പ്രത്യേകം സഹസ്രനാമം ലഭ്യമാണ്.  അതിനൊക്കെ  ഈ നിയമം ബാധകമാണോ..അതോ ആവരണാദി സഹസ്രനാമങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടാണോ   സ്തുതിരൂപമായ പുരാണാന്തര്ഗതമായ ലളിതാസഹസ്രനാമത്തിന് ഈ നിയമം ഉണ്ടാക്കിയത്. 



 

ശാക്തത്തിലെ ഏറ്റവും പ്രധാനമെന്ന്  പറയുന്ന സ്തോത്രങ്ങളിലൊന്നാണ്  ലളിതാസഹസ്രനാമം. ഈശ്വരസ്തുതി എന്നത് സാധാരണക്കാര്ക്ക്  ഉള്ളതാണ്.  മന്ത്രത്തിനും തന്ത്രത്തിനും നിയമങ്ങളെ സ്വീകരിക്കുമ്പോ സ്തോത്രങ്ങളെ രചിച്ചിരിക്കുന്നത് സാധാരണക്കാര്ക്ക് വേണ്ടിയാണ്.  അങ്ങിനെയെങ്കി ഈ സ്തോത്രോത്തിനുമാത്രം ആരാണ് തന്ത്രനിയമങ്ങളെ കല്പിച്ചത്.

 

ഇനി  ഈ നീയമത്തെ സ്വീകരിക്കണമെങ്കി ലളിതാസഹസ്രനാമം തന്ത്രവിഷയം മാത്രം കൈകാര്യം ചെയ്യുന്ന സ്തോത്രമാകണം. കൌളാചാരത്തിലെ ആചാര്യന്മാരി പ്രധാനിയായ ഭാസ്കരറായന്റെ സംസ്കൃത വ്യാഖ്യാനമാണ് ഇന്ന് ലളിതാസഹസ്രനാമവ്യാഖ്യാനങ്ങളി ലഭ്യമായ വ്യാഖ്യാനങ്ങളി പ്രധാനം, അതോടൊപ്പം തന്നെ  ഭട്ടനാരായണന്റേയും, ബാലതാപ വ്യാഖ്യാനവും, കാശ്മീ ശാക്തത്തെ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന വ്യാഖ്യാനവും ആണ് മറ്റ് വ്യാഖ്യാനങ്ങ. ഈ ഗ്രന്ഥങ്ങളാണ്  ലളിതാസഹസ്രനാമത്തെ തന്ത്രപ്രധാനമായി സ്വീകരിക്കാ കാരണം. ഇവിടെ പ്രധാനചോദ്യം എന്നത്  ലളിതാസഹസ്രനാമം തന്ത്രപ്രധാനമായ വിഷയം മാത്രമാണോ പറഞ്ഞിരിക്കുന്നത് അതോ മറ്റ് വിഷയം കൂടി പറയുന്നുണ്ടോ എന്നതാണ്.   ശാക്തസിദ്ധാന്തത്തെ അടിസ്ഥാനമാക്കി  ദേവീഭക്തനായ ശ്രീ ഭാസ്കരറായ

ലളിതാസഹസ്രനാമത്തിലെ നാമങ്ങളെ വ്യാഖ്യാനിച്ചു.  ശാക്തപദ്ധതിയനുസരിച്ച് വ്യാഖ്യാനിച്ച  ഭാസ്കരറായന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തി കണ്ടിയൂ മഹാദേവശാസ്ത്രിയുടേയും, ബ്രഹ്മശ്രീ സുബ്രഹ്മണ്യ അയ്യരുടേയും മലയാള വ്യാഖ്യാനവും   ആണ്  ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്.  ശാക്തപ്രധാനമായി പറയുന്ന  അതെ ലളിതാസഹസ്രനാമത്തെ തന്നെ ആണ് ഇന്ന് ആയുവേദാചാര്യന്മാരി പ്രധാനിയായ നിര്മലാനന്ദഗിരിസ്വാമിജി ആയുവേദരീതിയി വ്യാഖ്യാനിക്കുന്നത്.  അതെ സഹസ്രനാമത്തി   പ്രധാനമായി പറയുന്നത് യോഗദര്ശനം ആണ്. ഒപ്പം നാദരൂപിണിയായ ദേവിയെ സ്തുതിരൂപത്തി  വര്ണിച്ചുകൊണ്ട്  സംഗീതം, അദ്വൈതദര്ശനം, ആയുവേദം  തുടങ്ങിയ വിഷയങ്ങളേയും വളരെ ഭംഗിയായ  കൊള്ളിച്ച്  എഴുതിയിരിക്കുന്ന സ്വതന്ത്രഗ്രന്ഥമാണ്.

 

വിഷയപ്രതിപാദനത്തിലും ശാസ്ത്രയുക്തിയിലും മറ്റ് സ്തോത്രങ്ങളെ അപേക്ഷിച്ച്  ല.സ.നാമത്തിന് പ്രാധാന്യം ഏറെയാണ്. വ്യാകരണത്തേയും ഛന്ദസ്സിനേയും ഭാരതീയചിന്തകളേയും ഉത്തമമായ രീതിയിൽ സംയോജിപ്പിച്ച് എഴുതിയിരിക്കുന്ന സ്തോത്രം കാണുക അസാധ്യം. .  ലളിതാസഹസ്രനാമം  ദേവീ ഉപാസനയ്ക് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് എന്നതി സംശയമില്ല.    പക്ഷെ അതേ സ്തോത്രത്തെ  ദേവീനാമജപത്തിന്  ആര്ക്കും ഉപദേശിക്കരുത് എന്നതും, ശ്രീവിദ്യോപാസക  മാത്രമാണ് ലളിതാസഹസ്രനാമജപത്തിനര്ഹരെന്നും  പറയുന്നത്  യുക്തമാകുമോ എന്നത്  വളരെ വലിയ ചോദ്യമാകും. യഥാര്ഥത്തിൽ പുരാണത്തിൽ ലഭ്യമല്ലാത്ത   ലളിതാസഹസ്രനാമത്തിന് നിയമം പറയുമ്പോ  18 പുരാണങ്ങളിൽ യഥാര്ഥത്തിൽ ലഭ്യമായ സഹസ്രനാ്മങ്ങൾക്ക് ഇതെ നീയമങ്ങൾ പറയുന്നില്ല എന്നതും അത്ഭുതമാണ്.  ഇനി മറ്റുള്ളവര്ക്ക് ഉപദേശിക്കരുത് എന്ന് പറയുന്ന ഓരോ തന്ത്രഗ്രന്ഥവും ലഭ്യമായത് ഓരോ ആചാര്യന്മാരും  അന്ന് ഗ്രന്ഥരചന നടത്തിയതുകൊണ്ടാണ്.    ദേവീനാമം ജപിക്കുന്നതിനും  അമ്മയെ മനസ്സറിഞ്ഞ് വിളിക്കുന്നതിനും  ഒരു നീയമവും ബാധകമല്ല എന്നത്  ലളിതാസഹസ്രനാമങ്ങളിലൂടെ തന്നെ  ആചാര്യൻ വളരെ വിശധമായി പറയുന്നു.  ജഗത് സ്വരൂപിണിയായ ദേവിയാണ് എല്ലാം. അത് തന്നെയാണ് ലളിതാസഹസ്രനാമത്തിലൂടെ വര്ണിക്കുന്നതും.  അമ്മയായി  ദേവിയെ സ്വീകരിച്ച്   ലളിതാസഹസ്രനാമം സ്തുതിച്ച് ശരണാഗതി ചെയ്യുന്നതിന്   താന്ത്രികമായ ഒരു നീയമവും തടസ്സമാകില്ല. ഹരി ഓം

 

 

No comments:

Post a Comment