Saturday, May 31, 2014

കാമാക്ഷി കാമകോടി - രാഗം സുമദ്യുതി (സിംഹേന്ദ്രമധ്യമം) - താളം രൂപകം



ദേവീക്ഷേത്രങ്ങളില്‍ വളരെ  പ്രസിദ്ധമാണ് കാഞ്ചി കാമാക്ഷി ക്ഷേത്രം. കാമാക്ഷിദേവിയെക്കുറിച്ച് ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ലളിതോപാഖ്യാനം മുതലായവയില്‍ വിശദമായി പ്രതിപാദിക്കുന്നു. കാമകോടി പീഠ നിവാസിനിയായ ദേവിയെക്കുറിച്ച് ശ്രീ മുത്തുസ്വാമിദീക്ഷിതര്‍  "
കാമാക്ഷി കാമ കോടി പീഠ വാസിനി മാമവ" എന്ന പല്ലവിയോടെ അന്‍പത്തിയേഴാം മേളകര്‍ത്താ രാഗമായ  സുമദ്യുതി അഥവാ സിംഹേന്ദ്രമധ്യമത്തില്‍  രൂപക താളത്തില്‍ കൃതി രചിച്ചിട്ടുണ്ട്. എല്ലാ കൃതികളിലും എന്ന പോലെ ഇതിലും ലളിതാസഹസ്രനാമം ലളിതാ ത്രിശതി എന്നിവയിലെ നാമങ്ങള്‍ കാണാം. കാമാക്ഷി, കൌമാരി, കമലാക്ഷി, കാമകലാ, കാത്യായനി  തുടങ്ങിയ നാമങ്ങള്‍ ശാക്തസമ്പ്രദായത്തിലെ ഉത്കൃഷ്ടനാമങ്ങള്‍ ആണ്. ഇത് കൂടാതെ ദേവിയെ നാദബിന്ദുകലാ സ്വരൂപിണിയായി വര്‍ണ്ണിച്ചിരിക്കുന്നു. നാദം ബിന്ദു കല എന്നിവ സംഗീതത്തിലും നാദബ്രഹ്മോപാസനയിലും ശ്രീവിദ്യോപാസനയിലും അതീവ പ്രാധാന്യമുള്ള പദങ്ങളാണ്. ശിവശക്ത്യൈക്യസ്വരൂപസാക്ഷാത്കാരത്തെ കുറിക്കുന്ന ഈ പദങ്ങള്‍ സംഗീതം കൊണ്ടും ശ്രീവിദ്യോപാസന കൊണ്ടും എത്തിച്ചേരുന്നത് ഒരേ പരമപദത്തില്‍ തന്നെയെന്നു വ്യക്തമാക്കുന്നു .  നാദബിന്ദുകലാദീ നമോ നമ എന്ന് അരുണഗിരിനാഥന്‍ പാടിയതും സ്മരണീയമാണ് . സിംഹേന്ദ്രമധ്യമം എന്നാ രാഗം ദീക്ഷിതപരമ്പരയില്‍ സുമദ്യുതി എന്നാണു അറിയപ്പെടുന്നത്.അതായത്‌ സൗന്ദര്യത്താല്‍ ദീപ്തമായവള്‍ എന്നര്‍ത്ഥം. ദാഡിമീകുസുമപ്രഭാ എന്ന് ലളിതാസഹസ്രനാമം പറയുന്നു. 
ഈ കൃതിയില്‍ കുസുമ ദ്യുതി ഹേമാഭരണ ഭൂഷണി എന്ന് അനുപല്ലവിയില്‍ രാഗമുദ്ര തന്നെ പ്രയോഗിച്ചിട്ടുണ്ട് എന്നതും പ്രത്യേകതയാണ്.

കാമാക്ഷി കാമകോടി - രാഗം സുമദ്യുതി - താളം രൂപകം 


പല്ലവി
കാമാക്ഷി കാമ കോടി പീഠ വാസിനി മാമവ

അനുപല്ലവി
കൌമാരി കുസുമ ദ്യുതി ഹേമാഭരണ ഭൂഷണി
(മധ്യമ കാല സാഹിത്യമ്)
സമസ്ത സാമ്രാജ്യ ദായിനി സദ്ഗുരു ഗുഹ ജനനി

ചരണമ്
കമലേശ സോദരി കമലാക്ഷി നാരായണി
നാദ ബിന്ദു കലാ സ്വരൂപിണി കാത്യായനി
(മധ്യമ കാല സാഹിത്യമ്)
കാമ കലാ പ്രദര്ശിനി കല്യാണ ഗുണ-ശാലിനി

No comments:

Post a Comment