Tuesday, September 16, 2014

മഹാ ലക്ഷ്മി കരുണാ - രാഗം മാധവ മനോഹരി - താളം ആദി


മാധവ മനോഹരി എന്ന രാഗത്തില്‍ ദീക്ഷിതര്‍ രചിച്ച കൃതിയാണ് മഹാലക്ഷ്മീ കരുണാ രസ ലഹരി. വളരെക്കുറച്ചു കൃതികള്‍ മാത്രമേ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളൂ. തുലജന്റെ സംഗീതസാരാമൃതം എന്ന ഗ്രന്ഥത്തില്‍ ശ്രീരാഗമേളജന്യമായി ആണ് ഈ രാഗത്തെ അവതരിപ്പിക്കുന്നത്.മുത്തുസ്വാമി ദീക്ഷിതരുടെ ഈ കൃതിയില്‍ രാഗമുദ്ര പല്ലവിയില്‍ തന്നെ പ്രയോഗിച്ചിരിക്കുന്നു. മഹാലക്ഷ്മിയെ സ്തുതിക്കുന്ന ഈ കൃതിയില്‍ മാധവമനോഹരി എന്ന രാഗം ഉപയോഗിച്ചിരിക്കുന്നത് യുക്തം തന്നെ.മഹാപാപപ്രശമനിയും മനോന്മനിയും മംഗളപ്രദായിനിയുമായ ദേവിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.


മഹാ ലക്ഷ്മി കരുണാ - രാഗം മാധവ മനോഹരി - താളം ആദി

പല്ലവി
മഹാ ലക്ഷ്മി കരുണാ രസ ലഹരി
മാമവ മാധവ മനോഹരി ശ്രീ

അനുപല്ലവി
മഹാ വിഷ്ണു വക്ഷ സ്ഥല വാസിനി
മഹാ ദേവ ഗുരു ഗുഹ വിശ്വാസിനി
(മധ്യമ കാല സാഹിത്യമ്)
മഹാ പാപ പ്രശമനി മനോന്മണി
മാര ജനനി മങ്ഗള പ്രദായിനി

ചരണമ്
ക്ഷീര സാഗര സുതേ വേദ നുതേ
ക്ഷിതീശാദി മഹിതേ ശിവ സഹിതേ
ഭാരതീ രതി ശചീ പൂജിതേ
ഭക്തി യുത മാനസ വിരാജിതേ
(മധ്യമ കാല സാഹിത്യമ്)
വാരിജാസനാദ്യമര വന്ദിതേ
നാരദാദി മുനി ബൃന്ദ നന്ദിതേ
നീരജാസനസ്ഥേ സുമനസ്ഥേ
സാരസ ഹസ്തേ സദാ നമസ്തേ

No comments:

Post a Comment