വിദ്യാസ്വരൂപിണിയായ ശ്രീ സരസ്വതിയെ സ്തുതിച്ചു കൊണ്ട് ആരഭി രാഗത്തില്‍ രൂപക താളത്തില്‍ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കൃതിയാണ് ശ്രീ സരസ്വതി നമോസ്തുതേ. വരദയും പരദേവതയുമായ ദേവിയെ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരും ഗുഹനും സ്തുതിക്കുന്നു. സകല വാസനകളെയും ക്ഷയിപ്പിച്ചു സംസാരഭീതിയില്‍ നിന്നും മുക്തി നല്‍കുന്നത് മുനിവന്ദിതയും സകല മന്ത്രാക്ഷരങ്ങളുടെയും സ്വരൂപം തന്നെയായ ദേവി തന്നെയാകുന്നു.
ശ്രീ സരസ്വതി നമോസ്തു തേ- രാഗം ആരഭി - താളം രൂപകം
പല്ലവി
ശ്രീ സരസ്വതി നമോസ്തു തേ
വരദേ പര ദേവതേ
(മധ്യമ കാല സാഹിത്യമ്)
ശ്രീ പതി ഗൌരീ പതി ഗുരു ഗുഹ വിനുതേ
വിധി യുവതേ
സമഷ്ടി ചരണമ്
വാസനാ ത്രയ വിവര്ജിത -
വര മുനി ഭാവിത മൂര്തേ
വാസവാദ്യഖില നിര്ജര -
വര വിതരണ ബഹു കീര്തേ ദര -
(മധ്യമ കാല സാഹിത്യമ്)
ഹാസ യുത മുഖാമ്ബുരുഹേ
അദ്ഭുത ചരണാമ്ബുരുഹേ
സംസാര ഭീത്യാപഹേ
സകല മന്ത്രാക്ഷര ഗുഹേ
No comments:
Post a Comment