Thursday, August 14, 2014

ഗൌരി ഗിരി രാജ കുമാരി - രാഗം ഗൌരി - താളം രൂപകം


കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
 http://gaana.com/song/gauri-giriraja-kumari-gana-vana-mayuri



ദേവിയുടെ പ്രസിദ്ധമായ  ഒരു നാമമാണ് ഗൌരി. ഗൌരീ ഗന്ധര്‍വസേവിതാ എന്ന് ലളിതാസഹസ്രനാമം പറയുന്നു. ഈ നാമത്തിന്റെ പ്രാധാന്യം കൊണ്ട് തന്നെ ഗൌരി എന്ന രാഗത്തില്‍ ഗൌരീ ഗിരി രാജകുമാരി എന്ന് തുടങ്ങുന്ന രൂപകതാള കൃതി ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ചിട്ടുണ്ട്. സകല ദുരിതങ്ങളെയും ദുരീകരിക്കുന്ന ദുര്‍ഗ്ഗാലക്ഷ്മീസരസ്വതീസഹിതയും ശാംഭവിയുമായ ദേവിയെ പരദേവതയായി ദീക്ഷിതര്‍ നമസ്കരിക്കുന്നു. നവചക്ര സ്വരൂപാവതാരയും നാദബ്രഹ്മവാചകയായി പ്രകാശിക്കുന്നവളും ദേവിയാകുന്നു. നവരസങ്ങള്‍ക്ക് ആധാരമായതും  ശിവ പരമാനന്ദാമൃത ധാരയായ ദേവി തന്നെ. ഭക്തിപ്രദയും വേദാഗമസാരയുമായ ദേവി തന്നെയാണ്ധാരണാധ്യാനാദികള്‍ അംഗമായ യോഗത്തിലും സ്ഫുരിക്കുന്നത്. സുധാ സിന്ധു മധ്യേ ചിന്താമണ്യാഗാരേ എന്ന വരികള്‍ സൌന്ദര്യലഹരിയിലെ ശ്ലോകമായ  സുധാസിന്ധോർമദ്ധ്യേ സുരവിടപിവാടീപരിവൃതേ. മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ. ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം. ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം എന്നതിനെ കുറിക്കുന്നു 
ഗൌരി ഗിരി രാജ കുമാരി - രാഗം ഗൌരി - താളം രൂപകം

പല്ലവി
ഗൌരി ഗിരി രാജ കുമാരി
ഗാന വന മയൂരി ഗംഭീര കൌമാരി

അനുപല്ലവി
ദൂരീ-കൃത ദുരിതേऽതി ലലിതേ
ദുര്ഗാ ലക്ഷ്മീ സരസ്വതീ സഹിതേ
ശൌരീശ വിരിഞ്ചാദി മഹിതേ
ശാമ്ഭവി നമസ്തേ പര ദേവതേ

ചരണമ്
നവ ചക്ര സ്വരൂപാവതാരേ
നാദ ബ്രഹ്മ വാചക താരേ
ശിവ പരമാനന്ദാമൃത ധാരേ
ശൃങ്ഗാരാദി നവ രസാധാരേ
ഭവ ഗുരു ഗുഹ ഗണ പതി സംസാരേ
ഭക്തി പ്രദ വേദാഗമ സാരേ
പവന ധാരണ യോഗ വിചാരേ
പാലിത ഭക്ത ജന മന്ദാരേ
(മധ്യമ കാല സാഹിത്യമ്)
തവ ചരണ പങ്കജോദ്ഭവ തത്വ സമഷ്ട്യാഗാരേ
സുവര്ണ മണി-മയാദി പഞ്ച വിംശതി പ്രാകാരേ
സുധാ സിന്ധു മധ്യേ ചിന്താമണ്യാഗാരേ
ശിവാകാര മഞ്ചേ പര ശിവ പര്യങ്ക വിഹാരേ

No comments:

Post a Comment