നാഗഗാന്ധാരി രാഗത്തില്‍ ദീക്ഷിതര്‍ രചിച്ച മനോഹരകൃതിയാണിത്. പല്ലവി തന്നെ രാഗമുദ്രയാല്‍ ആരംഭിക്കുന്നു. രാഗത്താല്‍ പര്‍വതനന്ദിനിയും നന്ദിതയുമായ ദേവിയെ ദീക്ഷിതര്‍ പൂജിക്കുന്നു.നാഗരാജനാല്‍ സ്തുതിക്കപ്പെട്ടവളും ബ്രഹ്മാവും ദേവകളും ഷണ്മുഖനും വന്ദിക്കുന്ന ദേവി തന്നെയാണ് പരമമായ ആത്മതത്വത്തെ ബോധിപ്പിക്കുന്നത്. പരമ ശാന്ത സ്വരൂപാകാരയാണ് ദേവി.നിരതിശയമായ ആത്മസുഖത്തെ പ്രദാനം ചെയ്യുന്ന ശരചാപപാശാങ്കുശധരയായ ദേവിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
നാഗ ഗാന്ധാരീ - രാഗം നാഗ ഗാന്ധാരി - താളം ആദി
പല്ലവി
നാഗ ഗാന്ധാരീ രാഗ നുതേ
നഗജാ നന്ദിതേ മാമവ
അനുപല്ലവി
നാഗ രാജ വിനുതേ സുര ഹിതേ
വാഗീശാദി ഗുരു ഗുഹ വന്ദിതേ
(മധ്യമ കാല സാഹിത്യമ്)
ഭാഗവതാദി നുത പര ദേവതേ
പരമ തത്വാര്ഥ ബോധിതേ ശിവേ
ചരണമ്
പരമ ശാന്ത സ്വരൂപാകാരേ
പാദ പങ്കജേ പദ്മ കരേ
(മധ്യമ കാല സാഹിത്യമ്)
നിരതിശയ സുഖ കരേ സുരുചിരേ
സശര ചാപ പാശാങ്കുശ ധരേ
No comments:
Post a Comment