Sunday, August 3, 2014

ശ്രീ മാതാ ശിവ വാമാങ്കേ - രാഗം ബേഗഡ - താളം ആദി



ശ്രീ ലളിതാ സഹസ്രനാമം ആരംഭിക്കുന്നത് ശ്രീ മാതാ എന്ന നാമത്തോടു കൂടിയാണ്. ശ്രീ മാതാ എന്ന് തുടങ്ങുന്ന ഒരു ദീക്ഷിതര്‍ കൃതിയുണ്ട്. ബേഗഡ രാഗത്തിലുള്ള ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലളിതാ സഹസ്രനാമത്തിലെ പല നാമങ്ങളും ഈ കൃതിയില്‍ കാണാം. ശ്രീമാതാ ശ്രീ മഹാരാജ്ഞി, താടങ്ക,സകല,നിഷ്കള, സമാനാധിക രഹിത  എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധേയമാണ്. ചിത്പ്രതിബിംബമായി പ്രകടമാകുന്ന ജീവഭാവം വാസ്തവത്തില്‍ ദേവി തന്നെയാണ്  എന്ന് ചിത്-പ്രതി-ബിമ്ബേ  എന്ന പ്രയോഗത്തിലൂടെ കാണിച്ചിരിക്കുന്നു. പ്രപഞ്ചപ്രതീകമായ ശ്രീചക്രരൂപിണിയും ദേവി തന്നെയാണ്. അഖിലാണ്ഡനായികയായ ദേവി പ്രപഞ്ചത്തെ പ്രകാശിപ്പിച്ച് ഹൃദയകമലത്തില്‍ (യമാദ്യഷ്ടാങ്ഗ യോഗ നിരത -
സംയമി ധ്യേയ ഹൃത്കമലേ വിമലേ) യോഗസാധനയില്‍ വെളിപ്പെടുന്ന ആത്മബോധവും ആകുന്നു. യോഗവേദാന്തതന്ത്രാദി ശാസ്ത്രങ്ങളുടെ സമന്വയം സംഗീതത്തോടൊപ്പം  ഈ കൃതിയില്‍ കാണുവാന്‍ കഴിയും

ശ്രീ മാതഃ ശിവ വാമാങ്കേ - രാഗം ബേഗഡ - താളം ആദി

പല്ലവി
ശ്രീ മാതഃ ശിവ വാമാങ്കേ
ശ്രീ ചക്ര രൂപ താടങ്കേ മാമവ

അനുപല്ലവി
ശ്രീ മഹാ രാജ്ഞി വദന ശശാങ്കേ
ചിത്-പ്രതി-ബിമ്ബേ ഗള ജിത ശങ്ഖേ
(മധ്യമ കാല സാഹിത്യമ്)
മാമവ വര പ്രദായികേ
കുസുമ സായകേ അഖിലാണ്ഡ നായികേ

ചരണമ്
രമാ ഭാരതീ രതി ശചീശാരാധിത
പാദ യുഗളേ ബഗളേ
മമാഭീഷ്ട ഫല ദാന ചതുര -
കോമള ശ്യാമളേ സകല നിഷ്കളേ
പ്രമാതൃ പ്രമാണ പ്രമേയ
പ്രപഞ്ച പ്രകാശ-കര-തല വിരളേ
സമാനാധിക രഹിതേ സ്വ-പൂജിത -
സാധു ജനാനാം അതി സരളേ
(മധ്യമ കാല സാഹിത്യമ്)
യമാദ്യഷ്ടാങ്ഗ യോഗ നിരത -
സംയമി ധ്യേയ ഹൃത്കമലേ വിമലേ
ഹിമാദ്രി ജാമാതൃ ജമ്ബൂ പതി സഹിതേ
കുശലേ ഗുരു ഗുഹ വത്സലേ

No comments:

Post a Comment