Friday, August 1, 2014

നീരജാക്ഷി കാമാക്ഷി - രാഗം ഹിന്ദോളം - താളം രൂപകം



നീരജാക്ഷി കാമാക്ഷി എന്ന് തുടങ്ങുന്ന ദീക്ഷിതര്‍ കൃതി ചിട്ടപെടുത്തിയിരിക്കുന്നത് ഹിന്ദോളരാഗത്തിലാണ്. ഈ രൂപക താള കൃതിയില്‍ നീരജാക്ഷിയായ കാഞ്ചി കാമാക്ഷി ദേവിയെ സ്തുതിക്കുന്നു. രമാവാണിമാര്‍ നയനങ്ങള്‍ ആയ ദേവിയുടെ മുഖം ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്.വരദായിനിയായ ദേവിയെ ഉപനിഷത്ത് മഹാവാക്യമായ തത്വമസിയിലെ തത്പദത്തോട് ഇവിടെ ലക്ഷ്യാര്‍ത്ഥമായി ഉപമിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിത്സ്വരൂപിണി തന്നെയാണ് തത്പദലക്ഷ്യാര്‍ത്ഥമായ് അറിയപ്പെടേണ്ടത്. ശ്രേഷ്ഠരാല്‍ പൂജിക്കപ്പെടുന്ന ദേവി   അന്തക്കരണത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മചൈതന്യം തന്നെയാണെന്നും ദീക്ഷിതര്‍ പറയുന്നു. ഹിന്ദോളം എന്നാ രാഗമുദ്രയും പ്രയോഗിച്ചിട്ടുണ്ട്.

നീരജാക്ഷി കാമാക്ഷി - രാഗം ഹിന്ദോളം - താളം രൂപകം

പല്ലവി
നീരജാക്ഷി കാമാക്ഷി നീരദ ചികുരേ ത്രിപുരേ

അനുപല്ലവി
ശാരദാ രമാ നയനേ സാരസ ചന്ദ്രാനനേ
(മധ്യമ കാല സാഹിത്യമ്)
വാരിജ പാദേ വരദേ താരയ മാം തത്വ പദേ

ചരണമ്
ഗൌരീ ഹിന്ദോള ദ്യുതി ഹീര മണി-മയാഭരണേ
ശൌരി വിരിഞ്ചി വിനുത ശിവ ശക്തി-മയ നവാവരണേ
(മധ്യമ കാല സാഹിത്യമ്)
നാരീമണ്യാദ്യര്ചിത നവ നാഥാന്തഃകരണേ
സൂരി ജന സംസേവിത സുന്ദര ഗുരു ഗുഹ കരണേ

1 comment:

  1. താങ്കള്‍ Friday, August 1, 2014 ല്‍ പോസ്റ്റ്‌ ചെയ്ത ദേവിയെ സ്തുതിക്കുന്ന "നീരജാക്ഷി കാമാക്ഷി" എന്ന ഗാനം വളരെ ഇഷ്ട്ടമായി. ഇതേ ഗാനം ബാലമുരളികൃഷ്ണ പാടിയത് കേള്‍ക്കൂ.

    http://www.4shared.com/mp3/WpGD5-XM/Balamurali_-Neerajakshi_Kaamaa.html

    ReplyDelete