വിദ്യാ ദദാതി വിനയം...
വിദ്യ പകര്ന്നു തരുന്ന ആചാര്യൻ ഇന്ദ്രിയങ്ങളെ ഒതുക്കിയവനും വേദത്തിന്റെ അര്ഥം അറിഞ്ഞവനുമായിരിക്കണം. കാരണം ജ്ഞാനം അറിവാണ്.. ഏതെങ്കിലും വിഷയത്തിൽ പ്രാഗൽഭ്യം നേടിയാൽ ഒരാൾക്ക് അതിന്റെ അറിവുമാത്രമേ ആകു. . ശുദ്ധമായ അറിവു ലഭിച്ചാൽ മാത്രമെ അഹങ്കാരമുണ്ടാകാതെ ഇരിക്കു.. അതുകൊണ്ട് തന്നെ വിദ്യയോതുന്ന ആചാര്യന്റെ അഹങ്കാരരഹിതമായ വിദ്യാസ്വരൂപത്തെയാണ് ആദ്യപാദമായി ശിഷ്യൻ സ്വീകരിക്കുന്നത്.. ആചാര്യാത് പാദമാദത്തെ എന്നതുകൊണ്ട് ഗുരുക്കന്മാരു പറയുന്നതും ഇതു തന്നെ.. വിദ്യകൊണ്ട് നേടേണ്ടത് വിനയമാണ്. അഹങ്കാരവും ജ്ഞാനവും ഒരു വ്യക്തിയിൽ ഒരുമിച്ച് ഒരിക്കലും ഇരിക്കില്ല. അല്പമാത്രം അറിയുന്ന വ്യക്തി താൻ അറിഞ്ഞു എന്ന് അഹങ്കരിച്ച് വാദപ്രതിവാദങ്ങളും തര്ക്കങ്ങളും നടത്തും.. എന്നാൽ എല്ലാമറിയുന്ന വ്യക്തിയാകട്ടെ സദാ വിനയാന്വിതനായിരിക്കും. വിദ്യാ ദദാതി വിനയം എന്ന ഹിതോപദേശം കൃത്യമായി പറയുന്നു, വിദ്യകൊണ്ട് അഹങ്കരിക്കരുത് എന്ന്. വിദ്യകൊണ്ട് കൈവരിക്കേണ്ട മനോവികാരം ഇല്ലാതെ പോയാൽ വിദ്യ ഉണ്ടായിട്ടും നാം അഹങ്കരിക്കും. അന്തർമുഖാ ശക്തിരേവ വിദ്യാ. മനുഷ്യനിലെ ശക്തി അന്തര്മുഖമാകുമ്പോൽ അതിൽ നിന്ന് ഉണ്ടാകുന്നതാണ് വിദ്യ. അത് ലഭിക്കുമ്പോഴാണ് വിനയം കിട്ടുക. ആചാര്യന്മാരു പറയുന്നു, സമ്പത്തിനൊപ്പം വിവേകവും, വിദ്യയോടൊപ്പം വിനയവും, ശക്തിയോടൊപ്പം സൌമനസ്യവും അത്യാവശ്യമാണ്. അതുണ്ടാകുമ്പോഴാണ് സജ്ജനസംസര്ഗം ലഭിക്കുക. വിദ്യകൊണ്ട് ഉണ്ടാകുന്ന വിനയം തന്നെയാണ് വ്യക്തിയുടെ വാക്കുകൾ കേൾക്കുമ്പോൾ സാക്ഷാൽ വാഗ്ദേവിയായ സരസ്വതിയുടെ ആണെന്ന് തോന്നിപ്പിക്കുന്നത്. കാമരൂപിണി എന്ന് ആണ് വിദ്യാദേവിയെ വിളിക്കുന്നത് കാരണം എല്ലാത്തിന്റേയും ആധാരാധികരണം നമ്മളിൽ തന്നെയുള്ള ജഗത് സ്വരൂപിണിയായ വിദ്യാരൂപിണിയായ ദേവി തന്നെയാണ്.. ഹരി ഓം

No comments:
Post a Comment