Thursday, September 25, 2014

നവാവരണ കൃതി: ദ്വിതീയാവരണം




ശ്രീചക്രത്തിലെ രണ്ടാമത്തെ ആവരണം ഷോഡശദളമാണ്. ഇതില്‍ കാമാകര്ഷിണി ബുദ്ധ്യാകര്ഷിണി, അഹങ്കാരാകര്ഷിണി, ശബ്ദാകര്ഷിണി, സ്പര്ശാകര്ഷിണി, രൂപാകര്ഷിണി, രസാകര്ഷിണി, ഗന്ധാകര്ഷിണി, ചിത്താകര്ഷിണി, ധൈര്യാകര്ഷിണി, സ്മൃത്യാകര്ഷിണി, നാമാകര്ഷിണി, ബീജാകര്ഷിണി, ആത്മാകര്ഷിണി, അമൃതാകര്ഷിണി, ശരീരാകര്ഷിണി, എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.

ദീക്ഷിതര്‍ രചിച്ച രണ്ടാമത്തെ ആവരണകൃതി കല്യാണി രാഗത്തില്‍ ആദി താളത്തില്‍ കമലാംബാം ഭജരേ എന്ന കൃതിയാണ്. ഇതില്‍ സര്‍വാശാപരിപൂരകചക്ര സ്വാമിനി , ഗുപ്തയോഗിനി,കാമാകര്ഷിണ്യാദി രഞ്ജനീം എന്നിങ്ങനെ രണ്ടാമത്തെ ആവരണത്തെ സൂചിപ്പിച്ചിരിക്കുന്നു. മായാകല്പിതമായ പ്രപഞ്ചത്തില്‍ നിന്നും മനസ്സിനെ അകറ്റി കമലാംബയെ ഭജിക്കൂ. നിത്യകല്യാണിയും കാത്യായനിയുമായ ആ ദേവി ദുഖത്തെ ഇല്ലാതാക്കുന്നവളും നിര്‍വാണപ്രദായിനിയുമാണ്. ഉര്‍വീതത്വാദിസ്വരൂപിണിയായ  ദേവി നിര്‍വിശേഷ ചൈതന്യം തന്നെയാണ്. എന്നിങ്ങനെ ദീക്ഷിതര്‍ ഈ കൃതിയില്‍ പാടുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക്‌ ചെയ്യുക.

 കമലാമ്ബാം ഭജരേ - രാഗം കല്യാണി - താളം ആദി
(ദ്വിതീയാവരണ കീര്തനമ്)

പല്ലവി
കമലാമ്ബാം ഭജരേ രേ മാനസ
കല്പിത മായാ കാര്യം ത്യജ രേ

അനുപല്ലവി
കമലാ വാണീ സേവിത പാര്ശ്വാം
കമ്ബു ജയ ഗ്രീവാം നത ദേവാം
(മധ്യമ കാല സാഹിത്യമ്)
കമലാ പുര സദനാം മൃദു ഗദനാം
കമനീയ രദനാം കമല വദനാമ്

ചരണമ്
സര്വാശാ-പരിപൂരക-ചക്ര സ്വാമിനീം
പരമ-ശിവ കാമിനീം
ദുര്വാസാര്ചിത ഗുപ്ത-യോഗിനീം
ദുഃഖ ധ്വംസിനീം ഹംസിനീമ്
നിര്വാണ നിജ സുഖ പ്രദായിനീം
നിത്യ കല്യാണീം കാത്യായനീം
ശര്വാണീം മധുപ വിജയ വേണീം
സദ്-ഗുരു ഗുഹ ജനനീം നിരഞ്ജനീമ്
(മധ്യമ കാല സാഹിത്യമ്)
ഗര്വിത ഭണ്ഡാസുര ഭഞ്ജനീം
കാമാകര്ഷിണ്യാദി രഞ്ജനീം
നിര്വിശേഷ ചൈതന്യ രൂപിണീം
ഉര്വീ തത്വാദി സ്വരൂപിണീം

No comments:

Post a Comment