ദീക്ഷിതരുടെ നവാവരണ കൃതികള്‍ തുടങ്ങുന്നത് തോഡി രാഗത്തില്‍ രൂപക താളത്തില്‍ ഉള്ള കമലാംബികേ ആശ്രിത കല്പലതികേ എന്ന് തുടങ്ങുന്ന ധ്യാന കീര്‍ത്തനത്താലാണ്. പ്രപഞ്ചമാതൃക തന്നെയായ ശ്രീചക്രത്തിലെ ഒന്പതു ആവരണങ്ങള്‍ പൂജിക്കുന്നതിനു മുന്‍പായി ത്രിപുരസുന്ദരിയായ ജഗദീശ്വരിയെ ധ്യാനിക്കുന്നു. സകല ലോക നായികയാണ് ദേവി. സംഗീത രസികയും കവിത്വം നല്കുന്നവളുമായ ദേവിയെ സ്തുതിക്കുക വഴി സംഗീതാര്‍ച്ചനയാല്‍ ശ്രീചക്രപൂജ ചെയ്യുവാനുള്ള ശേഷി സാധകന് ലഭ്യമാകുന്നു. അകചടതപ വര്‍ണ്ണങ്ങള്‍ എന്ന് പറയുക വഴി സകല അക്ഷരങ്ങളുടെയും സ്വരൂപമായി ദേവിയെ ദീക്ഷിതര്‍ ധ്യാനിക്കുന്നു എന്ന് മനസ്സിലാക്കാം.സകലലോകപൂജിതയായ പരമേശ്വരിയുടെ നവാവരണ ധ്യാനം കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
കമലാമ്ബികേ ആശ്രിത - രാഗം തോഡി - താളം രൂപകമ്
(നവാവരണ ധ്യാന കീര്തനമ്)
പല്ലവി
കമലാമ്ബികേ ആശ്രിത കല്പ ലതികേ ചണ്ഡികേ
കമനീയാരുണാംശുകേ കര വിധൃത ശുകേ മാമവ
അനുപല്ലവി
കമലാസനാദി പൂജിത കമല പദേ ബഹു വരദേ
കമലാലയ തീര്ഥ വൈഭവേ ശിവേ കരുണാര്ണവേ
ചരണമ്
സകല ലോക നായികേ സങ്ഗീത രസികേ
സു-കവിത്വ പ്രദായികേ സുന്ദരി ഗത മായികേ
വികളേബര മുക്തി ദാന നിപുണേ അഘ ഹരണേ
വിയദാദി ഭൂത കിരണേ വിനോദ ചരണേ അരുണേ
(മധ്യമ കാല സാഹിത്യമ്)
സകളേ ഗുരു ഗുഹ കരണേ സദാശിവാന്തഃകരണേ
അ-ക-ച-ട-ത-പാദി വര്ണേ അഖണ്ഡൈക രസ പൂര്ണേ
No comments:
Post a Comment