തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ അനംഗകുസുമ, അനംഗമേഖലാ, അനംഗമദനാ, അനംഗമദനാതുരാ, അനംഗരേഖാ, അനംഗവേഗിനി, അനംഗാങ്കുശ, അനംഗമാലിനി എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
ശങ്കരാഭരണ രാഗത്തില്‍ രൂപക താളത്തില്‍ ശ്രീ കമലാംബികയാ കടാക്ഷിതോഹം എന്ന കൃതിയാണ് മൂന്നാമത്തെ ആവരണകൃതിയായി മുത്തുസ്വാമിദീക്ഷിതര്‍ രചിച്ചിട്ടുള്ളത് . അനങ്ഗ കുസുമാദ്യഷ്ട ശക്ത്യാകാരയാ
അരുണ വര്ണ സങ്ക്ഷോഭണ ചക്രാകാരയാ,അനന്ത കോട്യണ്ഡ നായക ശങ്കര നായികയാ,അഷ്ട വര്ഗാത്മക ഗുപ്ത-തരയാ വരയാ എന്നിങ്ങനെ ചരണത്തില്‍ സര്‍വ്വസംക്ഷോഭണ ചക്രത്തെ സൂചിപ്പിച്ചിരിക്കുന്നു. പരിപൂര്‍ണ്ണവും സച്ചിദാനന്ദ ലക്ഷണത്താല്‍ വിവരിക്കപെടുന്നതുമായ ബ്രഹ്മം തന്നെയാണ് താനെന്നു സാക്ഷാത്കരിക്കാന്‍ ശ്രീ കമലാംബികയായ ജഗദീശ്വരിയുടെ കടാക്ഷം കൂടിയേ തീരു. ആ കൃപയ്ക്കായ് പ്രാര്‍ഥിക്കുകയാണ് ഈ കൃതിയില്‍. ദേവിയെ അഖണ്ഡസച്ചിദാനന്ദ സ്വരൂപമായി ശാസ്ത്രങ്ങള്‍ പറയുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം സാക്ഷാത്കരിക്കുവാന്‍ അഹമേവ ദേവി ന ചാന്യോസ്മി എന്ന ഭാവത്തിലേക്കു ഉയരണം എന്നും ഈ കൃതി നമ്മെ ഓര്‍മ്മപെടുത്തുന്നു.
ശ്രീ കമലാമ്ബികയാ കടാക്ഷിതോऽഹമ്- രാഗം ശങ്കരാഭരണമ് - താളം രൂപകമ്
(തൃതീയാവരണ കീര്തനമ്)
പല്ലവി
ശ്രീ കമലാമ്ബികയാ കടാക്ഷിതോऽഹം
സച്ചിദാനന്ദ പരിപൂര്ണ ബ്രഹ്മാസ്മി
അനുപല്ലവി
പാക ശാസനാദി സകല ദേവതാ സേവിതയാ
പങ്കജാസനാദി പഞ്ച-കൃത്യാകൃത്ഭാവിതയാ
(മധ്യമ കാല സാഹിത്യമ്)
ശോക ഹര ചതുര പദയാ
മൂക മുഖ്യ വാക്പ്രദയാ
കോകനദ വിജയ പദയാ
ഗുരു ഗുഹ തത്-ത്രൈ-പദയാ
ചരണമ്
അനങ്ഗ കുസുമാദ്യഷ്ട ശക്ത്യാകാരയാ
അരുണ വര്ണ സങ്ക്ഷോഭണ ചക്രാകാരയാ
അനന്ത കോട്യണ്ഡ നായക ശങ്കര നായികയാ
അഷ്ട വര്ഗാത്മക ഗുപ്ത-തരയാ വരയാ
(മധ്യമ കാല സാഹിത്യമ്)
അനങ്ഗാദ്യുപാസിതയാ അഷ്ട ദളാബ്ജ സ്ഥിതയാ
ധനുര്ബാണ ധര കരയാ ദയാ സുധാ സാഗരയാ
No comments:
Post a Comment