Tuesday, September 30, 2014

നവാവരണ കൃതി: സപ്തമാവരണം




നവാവരണകൃതികളില്‍ ഏഴാമതായി ദീക്ഷിതര്‍ രചിച്ചിട്ടുള്ളത് സഹാന രാഗത്തില്‍ തിസ്രത്രിപുട താളത്തിലുള്ള ശ്രീ കമലാംബികയാം ഭക്തിം കരോമി എന്ന കൃതിയാണ്. കമലാംബയായ ദേവിയോട് തന്റെ ഭക്തി പ്രകടിപ്പിക്കുന്ന ദീക്ഷിതര്‍ ദേവിയെ ചന്ദ്രപ്രഭയോട് കൂടിയ വദനവും രാജീവലോചനവും ഉള്ളവളായി സ്തുതിക്കുന്നു. ഹ്രീംകാരതരുമഞ്ജരിയായും ഹ്രീംകാരേശ്വരിയായും ദേവിയെ ഇതില്‍ സ്തുതിക്കുന്നു   ശരീര ത്രയ വിലക്ഷണ സുഖ-തര സ്വാത്മാനുഭോഗിന്യാം വിരിഞ്ചി ഹരീശാന ഹരി-ഹയ വേദിത രഹസ്യ യോഗിന്യാമ്
പരാദി വാഗ്ദേവതാ രൂപ വശിന്യാദി വിഭാഗിന്യാം ചരാത്മക സര്വ രോഗ ഹര നിരാമയ രാജ യോഗിന്യാമ് എന്നിങ്ങനെ ഏഴാമത്തെ ആവരത്തെ സൂചിപ്പിച്ചിരിക്കുന്നു.


ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ വശിനി കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജയിനി, സർവേശ്വരി, കൌലിനി എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.


ശ്രീ കമലാമ്ബികായാം ഭക്തിം - രാഗം സഹാന - താളം ത്രിപുട
(സപ്തമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബികായാം ഭക്തിം കരോമി
ശ്രിത കല്പ വാടികായാം ചണ്ഡികായാം ജഗദമ്ബികായാമ്

അനുപല്ലവി
രാകാ ചന്ദ്ര വദനായാം രാജീവ നയനായാം
പാകാരി നുത ചരണായാം ആകാശാദി കിരണായാമ്
(മധ്യമ കാല സാഹിത്യമ്)
ഹ്രീങ്കാര വിപിന ഹരിണ്യാം ഹ്രീങ്കാര സു-ശരീരിണ്യാം
ഹ്രീങ്കാര തരു മഞ്ജര്യാം ഹ്രീങ്കാരേശ്വര്യാം ഗൌര്യാമ്

ചരണമ്
ശരീര ത്രയ വിലക്ഷണ സുഖ-തര സ്വാത്മാനുഭോഗിന്യാം
വിരിഞ്ചി ഹരീശാന ഹരി-ഹയ വേദിത രഹസ്യ യോഗിന്യാമ്
പരാദി വാഗ്ദേവതാ രൂപ വശിന്യാദി വിഭാഗിന്യാം
ചരാത്മക സര്വ രോഗ ഹര നിരാമയ രാജ യോഗിന്യാമ്
(മധ്യമ കാല സാഹിത്യമ്)
കര ധൃത വീണാ വാദിന്യാം കമലാ നഗര വിനോദിന്യാം
സുര നര മുനി ജന മോദിന്യാം ഗുരു ഗുഹ വര പ്രസാദിന്യാമ്

No comments:

Post a Comment