Monday, September 29, 2014

നവാവരണ കൃതി: പഞ്ചമാവരണം






ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ അഞ്ചാമത്തെ നവാവരണ കൃതി ഭൈരവി രാഗത്തിലാണ് ചിട്ടപെടുത്തിയിരിക്കുന്നത്. ഭൈരവി എന്നത് ദേവിയുടെയും നാമമാണ്. ശ്രീ കമലാംബികായാ പരം നഹി രേ എന്ന പഞ്ചമാവരണ കൃതി മിശ്രഝമ്പ താളത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 ശ്രീചക്രത്തിലെ സർവാര്ധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേര്ന്ന അഞ്ചാമത്തെ ആവരണത്തിൽ സർവസിദ്ധിപ്രദ, സർവസമ്പത്പ്രദ, സർവപ്രിയങ്കരി, സർവമംഗളകാരിണി, സർവകാമപ്രദ, സർവദുഃഖവിമോചിനി, സർവമൃത്യുപ്രശമനി, സർവവിഘ്നനിവാരിണി, സർവാംഗസുന്ദരി, സർവസൌഭാഗ്യദായിനി എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.

ഈ ചക്രത്തിനെ സൂചിപ്പിക്കുന്ന വരികള്‍ ചരണത്തില്‍ കാണാം.നാദ-മയ സൂക്ഷ്മ രൂപ സര്വ സിദ്ധി -പ്രദാദി ദശ ശക്ത്യാരാധിത മൂര്തേഃശ്രോത്രാദി ദശ കരണാത്മക കുള -കൌളികാദി ബഹു വിധോപാസിത കീര്തേഃ എന്ന് ദീക്ഷിതര്‍ പാടുന്നു. പൃഥ്വിതത്വം മുതല്‍ ശിവതത്വം വരെ എല്ലാ തത്വങ്ങളുടെയും സ്വരൂപം  ദേവിയല്ലാതെ മറ്റൊന്നുമല്ല ചിത്തമേ എന്ന് പാടിക്കൊണ്ട്   ദേവിയെ നിത്യശുദ്ധബുദ്ധമുക്തമായ അദ്വിതീയ സച്ചിദാനന്ദസ്വരൂപമായ ആദിമധ്യാന്തരഹിതയും അപ്രമേയയുമായ ബ്രഹ്മസ്വരൂപമായി സ്തുതിചിരിക്കുന്നു. ലളിതാസഹസ്രനാമത്തിലെ അനേകം നാമങ്ങളും കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ശ്രീ കമലാമ്ബികായാഃ പരമ് - രാഗം ഭൈരവി - താളം മിശ്രഝമ്പ
(പഞ്ചമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബികായാഃ പരം നഹിരേ രേ ചിത്ത
ക്ഷിത്യാദി ശിവാന്ത തത്വ സ്വരൂപിണ്യാഃ

അനുപല്ലവി
ശ്രീ കണ്ഠ വിഷ്ണു വിരിഞ്ചാദി ജനയിത്ര്യാഃ
ശിവാത്മക വിശ്വ കര്ത്ര്യാഃ കാരയിത്ര്യാഃ
(മധ്യമ കാല സാഹിത്യമ്)
ശ്രീ-കര ബഹിര്ദശാര ചക്ര സ്ഥിത്യാഃ
സേവിത ഭൈരവീ ഭാര്ഗവീ ഭാരത്യാഃ

ചരണമ്
നാദ-മയ സൂക്ഷ്മ രൂപ സര്വ സിദ്ധി -
പ്രദാദി ദശ ശക്ത്യാരാധിത മൂര്തേഃ
ശ്രോത്രാദി ദശ കരണാത്മക കുള -
കൌളികാദി ബഹു വിധോപാസിത കീര്തേഃ
അഭേദ നിത്യ ശുദ്ധ ബുദ്ധ മുക്ത -
സച്ചിദാനന്ദ-മയ പരമാദ്വൈത സ്ഫൂര്തേഃ
ആദി മധ്യാന്ത രഹിതാപ്രമേയ
ഗുരു ഗുഹ മോദിത സര്വാര്ഥ സാധക പൂര്തേഃ
(മധ്യമ കാല സാഹിത്യമ്)
മൂലാദി നവാധാര വ്യാവൃത്ത ദശ ധ്വനി -
ഭേദജ്ഞ യോഗി ബൃന്ദ സംരക്ഷണ്യാഃ
അനാദി മായാऽവിദ്യാ കാര്യ കാരണ വിനോദ -
കരണ പടു-തര കടാക്ഷ വീക്ഷണ്യാഃ

No comments:

Post a Comment