Sunday, September 28, 2014

നവാവരണ കൃതി: ചതുര്ഥാവരണം





ശ്രീചക്രത്തിലെ സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകര്ഷിണി, സർവാഹ്ലാദിനി, സർവസമ്മോഹിനി, സർവസ്തംഭിനി, സർവജൃംഭിണി, സർവവശങ്കരി, സർവരഞ്ജിനി, സർവോന്മാദിനി, സർവാര്ഥസാധിനി, സർവസംപത്തിപൂരിണി, സർവമന്ത്രമയി, സർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.

ദീക്ഷിതരുടെ നാലാമത്തെ നവാവരണ കൃതി കാംബോജി രാഗത്തിലുള്ള കമലാമ്ബികായൈ കനകാംശുകായൈ എന്ന് തുടങ്ങുന്ന അടതാളകൃതിയാണ്. സകല സൌഭാഗ്യ ദായകാമ്ഭോജ ചരണായൈ,സങ്ക്ഷോഭിണ്യാദി ശക്തി യുത ചതുര്ഥാവരണായൈ,പ്രകട ചതുര്ദശ ഭുവന ഭരണായൈ എന്നിങ്ങനെ ചരണത്തില്‍ നാലാമത്തെ ആവരണത്തെ പറയുന്നു.,

കമലാമ്ബികായൈ കനകാംശുകായൈ - രാഗം കാമ്ഭോജി - താളം അട
(ചതുര്ഥാവരണ കീര്തനമ്)

പല്ലവി
കമലാമ്ബികായൈ കനകാംശുകായൈ
കര്പൂര വീടികായൈ നമസ്തേ നമസ്തേ

അനുപല്ലവി
കമലാ കാന്താനുജായൈ കാമേശ്വര്യൈ അജായൈ
ഹിമ ഗിരി തനുജായൈ ഹ്രീങ്കാര പൂജ്യായൈ
(മധ്യമ കാല സാഹിത്യമ്)
കമലാ നഗര വിഹാരിണ്യൈ ഖല സമൂഹ സംഹാരിണ്യൈ
കമനീയ രത്ന ഹാരിണ്യൈ കലി കല്മഷ പരിഹാരിണ്യൈ

ചരണമ്
സകല സൌഭാഗ്യ ദായകാമ്ഭോജ ചരണായൈ
സങ്ക്ഷോഭിണ്യാദി ശക്തി യുത ചതുര്ഥാവരണായൈ
പ്രകട ചതുര്ദശ ഭുവന ഭരണായൈ
പ്രബല ഗുരു ഗുഹ സമ്പ്രദായാന്തഃകരണായൈ
അകളങ്ക രൂപ വര്ണായൈ അപര്ണായൈ സുപര്ണായൈ
സു-കര ധൃത ചാപ ബാണായൈ ശോഭന-കര മനു കോണായൈ
(മധ്യമ കാല സാഹിത്യമ്)
സകുങ്കുമാദി ലേപനായൈ ചരാചരാദി കല്പനായൈ
ചികുര വിജിത നീല ഘനായൈ ചിദാനന്ദ പൂര്ണ ഘനായൈ

No comments:

Post a Comment