പാലകാപ്യവും നാഗാരാധനയും....
പാലകാപ്യം എന്ന ഗ്രന്ഥത്തെ കേട്ടിരുന്നത് ഒരു ആന ചികിത്സ ഗ്രന്ഥമാണെന്നാണ്.. ഇതിപ്പോ പാലകാപ്യത്തിലെ ക്ഷുദ്രരോഗസ്ഥാനത്തിലേക്ക് കയറിയപ്പോഴാണ് വിഷപരീക്ഷാദ്ധ്യായവും, ദൂഷീവിഷാദ്ധ്യായവും തുടങ്ങി അഗദം വളരെ വിശദമായി തന്നെ കൊടുത്തിരിക്കുന്നത് കാണുന്നത്.
രസകരമായി തോന്നിയത് നാഗാരാധനയെ കുറിച്ചുള്ള പാലകാപ്യത്തിലെ വരികളാണ്..
മണ്ഡലം പൂർവമാലിഖ്യ ചതുര്ഹസ്തം സമന്തതഃ
നാഗപുഷ്പമതം നാഗം നാഗരാജാൻസമാലിഖേത്
അഗ്നിം പ്രജ്വാല്യ വിധിനാ ഇമാം മന്ത്രം സമാലിഖേത്..
ഭാരദ്വാജീയേ സ്വാഹാ സ്വാഹാ സ്വാഹേതി..
നമോ ബ്രഹ്മണേ, നമോ രുദ്രായ എന്ന് പറഞ്ഞു തുടങ്ങുന്ന ആചാര്യൻ നമോ നാഗരാജേഭ്യഃ നമഃ സ്കന്ദേഭ്യഃ നമോ നാഗമാതൃഭ്യഃ എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രം അവസാനിപ്പിക്കുന്നത്.. തുടര്ന്ന് വിദ്യാമന്ത്രത്തെ പറയുന്നു.
മണ്ഡലം പൂർവമാലിഖ്യ ചതുര്ഹസ്തം സമന്തതഃ
നാഗപുഷ്പമതം നാഗം നാഗരാജാൻസമാലിഖേത്
അഗ്നിം പ്രജ്വാല്യ വിധിനാ ഇമാം മന്ത്രം സമാലിഖേത്..
ഭാരദ്വാജീയേ സ്വാഹാ സ്വാഹാ സ്വാഹേതി..
നമോ ബ്രഹ്മണേ, നമോ രുദ്രായ എന്ന് പറഞ്ഞു തുടങ്ങുന്ന ആചാര്യൻ നമോ നാഗരാജേഭ്യഃ നമഃ സ്കന്ദേഭ്യഃ നമോ നാഗമാതൃഭ്യഃ എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രം അവസാനിപ്പിക്കുന്നത്.. തുടര്ന്ന് വിദ്യാമന്ത്രത്തെ പറയുന്നു.
അതായത് രാമായണ കാലീനമെന്നു നാം വിശേഷിപ്പിക്കുന്ന പാലകാപ്യത്തിൽ നാഗാരാധനയുടെ വ്യക്തമായ സൂചനകളും മന്ത്രങ്ങളും ലഭ്യമാണെന്നര്ഥം. അതും മണ്ഡലം വരച്ച്...
പാലകാപ്യത്തിൽ ഈ വിഷയത്തിന്റെ ആഴം നോക്കിയാൽ വിഷനാരായണീയവും ക്രിയാകൌമുദിയും ജ്യോത്സ്നികയും വിഷവൈദ്യസാരസമുച്ചയം എല്ലാം ഒന്നുമല്ലായെന്നു തോന്നിപോകുന്നു.. പ്രത്യേകിച്ച് ഇതിൽ പറയുന്ന മന്ത്രഭാഗം ഗാരുഡാദികളിൽ പോലും കാണാത്ത മന്ത്രശൈലിയിലുമാണ്..
ഇതെല്ലാം പറയുമ്പോഴും കാളിദാസന്റെ ഋതുസംഹാരത്തെ പോലും തോൽപ്പിക്കുന്ന ഋതുവര്ണന..ഉപമാ കാളിദാസസ്യ ഭാരവേരര്ഥഗൌരവം...ദണ്ഡിനഃ പദലാളിത്യം മാഘേ സന്തി ത്രയോഗുണാഃ എന്നാണ് പറയുക.. ഇതിപ്പോ ആനചികിത്സാ ഗ്രന്ഥമായി എഴുതപ്പെട്ട പാലകാപ്യത്തിൽ ഇതെല്ലാം ഉണ്ടെന്നതാണ് സത്യം. ശാസ്ത്രത്തിന് ശാസ്ത്രവും സാഹിത്യത്തിന് സാഹിത്യവും..
കാശ്യപനും ആലംബായനനുമെല്ലാമാണ് സാമാന്യമായി അഗദതാന്ത്രികന്മാരായി പറയുന്നത്. ഇതിൽ കാശ്യപസംഹിത, വൃദ്ധജീവകീയതന്ത്രം എന്ന പേരിൽ മുദ്രിതപുസ്തകം പൂര്ണമല്ലാതെ ലഭ്യമാണ്. അഗദം എന്നപേരിൽ പറയുന്ന ആലംബായനസംഹിതാ, ഉശനഃ സംഹിതാ, സനകസംഹിതാ, ലാടായന സംഹിത എന്നിവയുടെ പേരുകൾ ലഭിക്കുന്നു എന്നല്ലാതെ ഗ്രന്ഥം ലഭ്യമല്ല... ഇന്ന് നാം ഉപയോഗിക്കുന്ന ഔഷധങ്ങളുടെ വിധി സുശ്രുതം, ചരകം, വാഗ്ഭടൻ എന്നിവരുടേയും, ഭാവപ്രകാശം, കാശ്യപസംഹിത ഇവയെ എല്ലാം നോക്കിയാണ്..
ഇതെല്ലാം ഒന്നിൽ വന്നാൽ, അതാണ് പാലകാപ്യം... ആന ചികിത്സയെന്നതിലുപരി ഒരു സർവവിജ്ഞാനകോശം... ഇതെഴുതിയത് എങ്ങിനെയെന്ന് ചിന്തിച്ചാൽ ശ്രീ ഗുരുഭ്യോ നമഃ എന്ന് പറയാനെ സാധിക്കു.
No comments:
Post a Comment