പാലകാപ്യവും കുറച്ചു ചോദ്യങ്ങളും....ചോദ്യം ഒന്ന് - ആനയും പനമ്പട്ടയും
കുറച്ച് ദിവസങ്ങളായി ആനചികിത്സാ ഗ്രന്ഥങ്ങളിലൂടെയുള്ള യാത്ര തുടങ്ങിയിട്ട്.. പാലകാപ്യവും ഗജായുർവേദവും തുടങ്ങി ഭാരതത്തിലെ മഹാന്മാരായ ആചാര്യന്മാരാൽ എഴുതപ്പെട്ട പത്തിലധികം ആനചികിത്സാ ഗ്രന്ഥങ്ങൾ ഇന്ന് താളിയോലകളിൽ മാത്രമായി ചുരുങ്ങുകയോ അല്ലെങ്കിൽ പ്രാധാന്യം കൊടുക്കപ്പെടാതെ പോകുകയോ ചെയ്തിട്ടുണ്ട്. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ മറ്റു കുറെ ചോദ്യങ്ങളു കൂടി മുന്പോട്ടു വരുക സ്വാഭാവികം.. നാം സത്യസന്ധമായി അറിയേണ്ട കുറച്ച് വിഷയങ്ങളാണ് ഇനിയുള്ള കുറച്ച് ചോദ്യങ്ങൾ ആയി വരുക...
ചെറുപ്പം മുതൽ കണ്ടുവളര്ന്നതാണ് ആന പനമ്പട്ടയോ അല്ലെങ്കിൽ തെങ്ങിന്റെ ഓലയോ ചുമന്ന് നടക്കുന്നത്.. അല്ലെ അമ്പലങ്ങളിൽ തിന്നുന്നതും...
യഥാര്ഥത്തിൽ എന്താണ് ആനയുടെ ഭക്ഷണക്രമം.... പനമ്പട്ടയെന്നത് ആനയുടെ ഭക്ഷണം ആണോ...
കേരളത്തിൽ പ്രധാന ആനചികിത്സാ ഗ്രന്ഥമെന്ന് പറയുന്ന മാംതഗലീല എന്ന ഗ്രന്ഥത്തിൽ പതിനൊന്നാമദ്ധ്യായമാണ് ദിനഋതുചര്യാദ്ധ്യായം...അതായത് ഈ ഭാഗത്താണ് ആനയുടെ ദിവസചര്യയേയും ഋതുചര്യയേയും പറയുന്നത്..
ഇതിൽ തുടങ്ങുന്നത് ആനയുടെ ദുഃഖകാരണത്തെ പറഞ്ഞുകൊണ്ടാണ്.. പിന്നീടാണ് ആനയുടെ ഭക്ഷണക്രമത്തെ കുറിച്ച് പറയുന്നത്.. ഇതിനെ ചെറുതാക്കി പറയുകയാണെങ്കിൽ...
ആനകള്ക്ക് വെള്ളം തന്നെയാണ് പ്രാണൻ..ഇതിൽ ഭക്ഷണമായി പറയുന്നത് പ്രധാനമായി ചോറും, ചെറുപയറിൻ പരിപ്പും നെയ്യും കൂട്ടികുഴച്ച് കൊടുക്കുക. കരിമ്പ്..താമരപ്പൂ, കരിങ്കൂവളം എന്നിവയുടെ തണ്ടും കിഴങ്ങും, കറുക, അത്തി, കൂളമരം, കരിമ്പ്, പൈംപുല്ല്, പേരാല്, മുളവേര്, കല്ലാല്, അരയാല്, വിളാ എന്നിവയും. മധുരങ്ങളായിരിക്കുന്ന മറ്റ് വസ്തുക്കളുമാണ്. ആനകള്ക്ക് അരികൊടുക്കുന്നു എങ്കിൽ അത് പുല്ലിന്റെ ഉള്ളിൽ വച്ചായിരിക്കണം. ഗോധൂമവും യവവും വേവിച്ച് നെയ്യും ശര്ക്കരയും ചേര്ത്ത് കൂട്ടികൊടുക്കണം.
മാതംഗലീലയിലെ ഋതുചര്യകളെ നോക്കിയാലും ഒരു സ്ഥലത്തും പനമ്പട്ട ആനയ്കു പറഞ്ഞിട്ടില്ല. പുല്ലുകളും മറ്റു ദ്രവ്യങ്ങളുമാണ്..അതും വ്യത്യസ്തമായ പുല്ലുകളാണ് ആനയുടെ ഭക്ഷണത്തിൽ പ്രധാനമായത്...
മാതംഗലീലയിലെ ഋതുചര്യകളെ നോക്കിയാലും ഒരു സ്ഥലത്തും പനമ്പട്ട ആനയ്കു പറഞ്ഞിട്ടില്ല. പുല്ലുകളും മറ്റു ദ്രവ്യങ്ങളുമാണ്..അതും വ്യത്യസ്തമായ പുല്ലുകളാണ് ആനയുടെ ഭക്ഷണത്തിൽ പ്രധാനമായത്...
ഇനി ആനചികിത്സയിലെ ആധികാരികമായ പാലകാപ്യത്തെ നോക്കിയാൽ...
അന്നസമാചാരാദ്ധ്യായത്തിലാകട്ടെ അന്നപാനവിധിയിലാകട്ടെ മറ്റ് വിഷയാസ്പദമായ സ്ഥലങ്ങളിലാകട്ടെ ഈ പനമ്പട്ട ആനയുടെ ആഹാരമെന്ന് തന്നെയില്ല.. ഗ്രഹണി ദീപ്തിയ്ക് വാതാനുലോമ്യത്തിനും വേണ്ടി മുള, തളിരുകൾ, പുല്ല്, താമരവളയം, മധുരസങ്ങളായ മറ്റ് ആഹാരങ്ങൾ ഇവ വയസ്സ് അഗ്നിബലം അനുസരിച്ച് നൽകാം. അഗ്നിബലം വര്ദ്ധിക്കുവാനാകട്ടെ ചണമ്പയറ് കൊണ്ട് മോദകമുണ്ടാക്കി ശര്ക്കരചേര്ത്ത് കൊടുക്കുവാനാണ് ആചാര്യൻ പറയുന്നത്. അതും ക്രമേണയാണ് വര്ദ്ധിപ്പിച്ച് കൊടുക്കേണ്ടതും. രാവിലെ നെയ്യും ശര്ക്കരയും ചേര്ത്തും, വൈകുന്നേരം ഉപ്പും തൈലവും ചേര്ത്തും കാല ബല അഗ്നി ഇവയെ മനസ്സിലാക്കി കൊടുക്കണം. ദീപനീയങ്ങളായ ഗോമൂത്രം, മദ്യം , തൈര്, സൌവരീകം അഥവാ ഗോതമ്പുകാടി വിവിധങ്ങളായ മോദകങ്ങൾ പാൽ ഇവയും നൽകാം...ഉച്ഛക്ക് അരിപ്പൊടി ശര്ക്കരചേര്ത്ത് നൽകാം..
ഇതൊക്കെയാണ് ആനയുടെ ഭക്ഷണ രീതി.. ബാക്കി ഇതിന്റെ തുടര്ച്ചയായ വിഷയങ്ങളുണ്ട്.. അതു അടുത്ത പോസ്റ്റിലെഴുതാം..
അതായത് ഇവിടെയൊന്നും തന്നെ ആനയുടെ ഭക്ഷണത്തിൽ പനമ്പട്ടയില്ല... അല്ലെങ്കിൽ തെങ്ങിന്റെ ഓലയില്ല..

ഇനി ഈ വിഷയത്തിന്റെ അടിസ്ഥാനപരമായ ചോദ്യങ്ങൾ...
ഓരോ ദിവസവും ആനയെ കണ്ട് മതിമറക്കുന്ന അല്ലെ സന്തോഷിക്കുന്ന നമുക്ക് ഈ ആനകളുടെ ആരോഗ്യസ്ഥിതി നിലനിര്ത്താനുള്ള ബാധ്യതയില്ലെ.. ഇന്ന് കേരളത്തിൽ ആനയ്ക് കൃത്യമായ ഭക്ഷണരീതി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ.. ഉണ്ടെങ്കിൽ അത് എന്തൊക്കെയാണ്.. പനമ്പട്ടയോ അല്ലെങ്കിൽ തെങ്ങിന്റെ ഓലയോ ആണ് ആനകള്ക്ക് തീറ്റയായി കൊടുക്കുന്നത് കണ്ടിട്ടുള്ളത്...ഈ ഭക്ഷണം ആരാണ് നിശ്ചയിച്ചത്..എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിച്ചത്...ഇന്ന് ആനചികിത്സ അറിയുന്നവർ അല്ലെ ചെയ്യുന്നവർ, പാലകാപ്യമഹര്ഷിയുടെ പാലകാപ്യം പോകട്ടെ മാംതഗലീലയിൽ പറയുന്ന ദിനചര്യപോലും നടപ്പിലാക്കാൻ മുന്കൈ എടുത്തിരുന്നു എങ്കിൽ ഇന്ന് ഓരോ ദിവസവും നമുക്ക് മിണ്ടാപ്രാണികളായ ആനകൾ നഷ്ടപ്പെടുമായിരുന്നുവോ.. ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ആനകൾ വേദന സഹിച്ച് ജീവിക്കേണ്ട അവസ്ഥ വരുമായിരുന്നുവോ..കാരണം പനമ്പട്ടയെന്തായാലും ആനകള്ക്ക് കൊടുക്കുവാൻ മാതംഗലീലയിൽ പോലുമില്ല.. ഒന്നു കൂടി, എന്തുകൊണ്ടാകും ആനയുടെ നിത്യഭക്ഷണം എങ്കിലും മുഴുവനായി എഴുതേണ്ടിയിരുന്ന മാതംഗലീല എഴുതിയ പ്രസിദ്ധനായ നീലകണ്ഠനെന്ന ആചാര്യൻ പാലകാപ്യത്തിലെ ദിനചര്യാദ്ധ്യായവും, ഋതുചര്യയും പൂര്ത്തിയായി എഴുതാഞ്ഞത്.. അതിന്റെ കാരണം ചിന്തിക്കുന്നതിന് മുന്പ് ഈ പോസ്റ്റിലെ ആദ്യ ചോദ്യത്തിന് ആദ്യം ഉത്തരം ലഭ്യമാകണം.. ആനയുടെ ദിനചര്യ എന്താണ്..
No comments:
Post a Comment