Tuesday, September 30, 2014

നവാവരണ കൃതി: സപ്തമാവരണം




നവാവരണകൃതികളില്‍ ഏഴാമതായി ദീക്ഷിതര്‍ രചിച്ചിട്ടുള്ളത് സഹാന രാഗത്തില്‍ തിസ്രത്രിപുട താളത്തിലുള്ള ശ്രീ കമലാംബികയാം ഭക്തിം കരോമി എന്ന കൃതിയാണ്. കമലാംബയായ ദേവിയോട് തന്റെ ഭക്തി പ്രകടിപ്പിക്കുന്ന ദീക്ഷിതര്‍ ദേവിയെ ചന്ദ്രപ്രഭയോട് കൂടിയ വദനവും രാജീവലോചനവും ഉള്ളവളായി സ്തുതിക്കുന്നു. ഹ്രീംകാരതരുമഞ്ജരിയായും ഹ്രീംകാരേശ്വരിയായും ദേവിയെ ഇതില്‍ സ്തുതിക്കുന്നു   ശരീര ത്രയ വിലക്ഷണ സുഖ-തര സ്വാത്മാനുഭോഗിന്യാം വിരിഞ്ചി ഹരീശാന ഹരി-ഹയ വേദിത രഹസ്യ യോഗിന്യാമ്
പരാദി വാഗ്ദേവതാ രൂപ വശിന്യാദി വിഭാഗിന്യാം ചരാത്മക സര്വ രോഗ ഹര നിരാമയ രാജ യോഗിന്യാമ് എന്നിങ്ങനെ ഏഴാമത്തെ ആവരത്തെ സൂചിപ്പിച്ചിരിക്കുന്നു.


ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ വശിനി കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജയിനി, സർവേശ്വരി, കൌലിനി എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.


ശ്രീ കമലാമ്ബികായാം ഭക്തിം - രാഗം സഹാന - താളം ത്രിപുട
(സപ്തമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബികായാം ഭക്തിം കരോമി
ശ്രിത കല്പ വാടികായാം ചണ്ഡികായാം ജഗദമ്ബികായാമ്

അനുപല്ലവി
രാകാ ചന്ദ്ര വദനായാം രാജീവ നയനായാം
പാകാരി നുത ചരണായാം ആകാശാദി കിരണായാമ്
(മധ്യമ കാല സാഹിത്യമ്)
ഹ്രീങ്കാര വിപിന ഹരിണ്യാം ഹ്രീങ്കാര സു-ശരീരിണ്യാം
ഹ്രീങ്കാര തരു മഞ്ജര്യാം ഹ്രീങ്കാരേശ്വര്യാം ഗൌര്യാമ്

ചരണമ്
ശരീര ത്രയ വിലക്ഷണ സുഖ-തര സ്വാത്മാനുഭോഗിന്യാം
വിരിഞ്ചി ഹരീശാന ഹരി-ഹയ വേദിത രഹസ്യ യോഗിന്യാമ്
പരാദി വാഗ്ദേവതാ രൂപ വശിന്യാദി വിഭാഗിന്യാം
ചരാത്മക സര്വ രോഗ ഹര നിരാമയ രാജ യോഗിന്യാമ്
(മധ്യമ കാല സാഹിത്യമ്)
കര ധൃത വീണാ വാദിന്യാം കമലാ നഗര വിനോദിന്യാം
സുര നര മുനി ജന മോദിന്യാം ഗുരു ഗുഹ വര പ്രസാദിന്യാമ്

നവരാത്രി മഹാത്മ്യവും വിദ്യാരംഭവും





നവരാത്രി മഹാത്മ്യവും വിദ്യാരംഭവും

ഭാരതമൊട്ടാകെ ആഘോഷിക്കപ്പെടുന്ന മഹോത്സവമാണ് നവരാത്രി. ദേവീപൂജയ്ക് ഏറ്റവും ശ്രേഷ്ഠമായ ഒന്പതു രാത്രികൾ, രാജസതാമസഭാവങ്ങളെ വ്രതശുദ്ധിയാകുന്ന ദിവ്യാഗ്നിയിൽ ശുദ്ധീകരിച്ച് സാത്വികഭാവത്തിലേക്ക് ഉയര്ത്തുന്ന നാളുകളാണിത്. 


രണ്ട്  വ്യത്യസ്ത നവരാത്രികളുണ്ട്.. രണ്ട് ഋതുക്കളായ കാലദംഷ്ട്രക എന്ന പേരിലറിയപ്പെടുന്ന   ശരത്കാലവും വസന്തകാലവും  ആണ്  നാം ആഘോഷിക്കുന്ന  വ്യത്യസ്ത രണ്ട്  നവരാത്രിക.ശരത് കാലത്ത് ആശ്വനമാസത്തി ശുക്ലപക്ഷപ്രഥമ മുത ആരംഭിക്കുന്ന നവരാത്രി ശാരദാ നവരാത്രിയെന്ന പേരിലും  വസന്തഋതുവി ചൈത്രമാസശുക്ലപക്ഷപ്രഥമ മുതലുള്ള നവരാത്രി ലളിതാമഹാത്രിപുരസുന്ദരീ  നവരാത്രി എന്നുമാണ് അറിയപ്പെടുന്നത്.   നവരാത്രി ആദ്യ മൂന്നു ദിവസം ദുര്ഗയേയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയിയേും ഒടുവിലത്തെ മൂന്നു ദിവസം സരസ്വതിയേയും പൂജിക്കുന്നു.. ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണിയായ ദേവിയെ സ്വാനീധമാകുന്നതിനെയാണ് നവരാത്രിനാളുകളി  ഈ മൂന്നു ദേവിമാരെ പൂജിക്കുന്നത്..


നവരാത്രിയുടെ ഏറ്റവും പ്രധാനദിനങ്ങൾ ദുര്ഗാഷ്ടമി മഹാനവമി വിജയദശമി എന്നിവയാണ്. ദക്ഷയാഗം മുടിക്കുവാനായി ഭദ്രകാളി തിരു അവതാരമെടുത്ത പുണ്യദിനമാണ് ദുര്ഗാഷ്ടമി. ദുര്ഗാദേവി മഹിഷാസുരനേയും, ശ്രീരാമൻ രാവണനേയും, ദേവേന്ദ്രൻ വൃത്രാസുരനേയും, പരമശിവൻ ത്രിപുരന്മാരേയും മഹാവിഷ്ണു മധുകൈടഭന്മാരേയും നിഗ്രഹിച്ചതും, അതേ പോലെ വിരാടരാജ്യം ആക്രമിച്ച കൌരവരെ അര്ജുനന്റെ നേതൃത്വത്തിൽ  വിജയിച്ച   ദിവസം കൂടിയാണ് വിജയദശമി.  തിന്മയുടെ മേൽ നന്മയുടേയും അന്ധകാരത്തിനുമേൽ പ്രകാശത്തിന്റേയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച  ദിവസമാകയാൽ ഈ ദിനം അതുകൊണ്ട് വിജയദശമി എന്ന്  അറിയപ്പെടുന്നു.



ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ നവരാത്രിആഘോഷം മൈസൂരിലാണ്. ദസറ എന്ന പേരിലറിയപ്പെടുന്ന ഈ ആഘോഷം ദശഹര എന്ന സംസ്കൃതപദത്തിന്റെ രൂപാന്തരണമാണ്.. മധു, കൈടഭൻ, മഹിഷാസുരൻ, ധൂമ്രലോചനൻ, രക്തബീജൻ, ചണ്ഡൻ,മുണ്ഡൻ, ശുംഭൻ,നിശുംഭൻ എന്നീ ഒന്പതു അസുരന്മാരേയും നിഗ്രഹിച്ച്  ജീവികളിലെ അഹങ്കാരത്തെ നിഗ്രഹിക്കുന്നവളായതുകൊണ്ട് ദേവിയെ ദശഹര എന്ന് വിളിക്കുന്നു. കേരളത്തിലെ നവരാത്രി പൂജ എന്നത്  ദേവീഭാഗവത യജ്ഞങ്ങളും, പൂജവെയ്പും വിദ്യാരംഭവും വിശേഷാൽ ചടങ്ങുകളും  ആയി ആണ് നടത്തപ്പെടുത്തുന്നത്. 


നവരാത്രിക്രമമനുസരിച്ച് മൂന്നു മൂന്നു ദിവസങ്ങളായുള്ള പൂജയാണ് നവരാത്രി.. നമ്മുടെ മനസ്സ്  സദാ കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന ആറ് ശത്രുക്കളുടെ നിവാസസ്ഥാനമാണ്. ഈ ശത്രുക്കളെ സംഹരിച്ചാലേ നമ്മുടെ മനസ്സ് ദേവി സന്നിധിയിലേക്ക് തിരിയുകയുള്ളു.. അതിനാ ആറു ശത്രുക്കളെ സംഹരിക്കാനായി ആദ്യ മൂന്നു ദിവസും സമസ്തശത്രുക്കളേയും സംഹരിക്കുന്നവളും സകലദേവതാ സ്വരൂപിണിയും സവചൈതന്യരൂപിണിയും സിംഹാരൂഢയും ആയ ദുര്ഗാദേവിയെ ആരാധിക്കുന്നു. മനസ്സിലെ ആസുരശക്തികൾ നീങ്ങികഴിഞ്ഞാൽ മനസ്സിലെ ദേവീചൈതന്യം വളര്ത്തുന്നതിന് അഷ്ടൈശ്വര്യപ്രദയും അഷ്ടസ്വരൂപിണിയും പത്മാസനസ്ഥയും നിര്മലസ്വരൂപിണിയും ആയ മഹാലക്ഷ്മിയെ അടുത്ത മൂന്നു ദിവസം ആശ്രയിക്കുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ ദേവീചൈതന്യം തിരിച്ചറിഞ്ഞാൽ പിന്നീട് വേണ്ടത് ശുദ്ധജ്ഞാനമാണ്. അതിനു ജ്ഞാനസ്വരൂപിണിയും വാഗ്ദേവതയുമായ സരസ്വതിയെ അടുത്ത മൂന്നു ദിവസങ്ങളിലായി ഉപാസിക്കുന്നു. അങ്ങിനെ മൂന്നു ദേവതാനുഗ്രഹത്തോടു കൂടി പത്താം ദിവസമായ  വിജയദശമിയിൽ  ത്രിദേവി സ്വരൂപിണിയായ പരബ്രഹ്മസ്വരൂപിണിയായ ജഗദംബികയുടെ പൂര്ണഭാവം നമ്മളിൽ പൂര്ണമാകുന്നു. കേരളത്തി ദുര്ഗാഷ്ടമി ദിവസം ദുര്ഗയേയും മഹാനവമി ദിവസം മഹാലക്ഷ്മിയേയും വിജയദശമി ദിവസം സരസ്വതിയേയും ആരാധിക്കുന്നു..



പൂജവെയ്പും ആയുധപൂജയും


നവരാത്രി ആഘോഷത്തിലെ സുപ്രജാന ചടങ്ങാണ് പൂജവെയ്പ്. വിദ്യാവിജയത്തിനും തങ്ങളുടെ പ്രവൃത്തിക പൂവാധികം നന്നായി ചെയ്യുന്നതിനുവേണ്ടിയാണ് ദുര്ഗാഷ്ടമീ നാളി പൂജവയ്കുന്നത്.  സ്വപ്രവര്ത്തനത്തിനു ആവശ്യമായ ശക്തി സംഭരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദേവിയുടെ മുന്നി സ്വയം സമര്പിതരാകുക എന്നതാണ് പൂജവയ്പ് ലക്ഷ്യമാക്കുന്നത്. ഭക്തന്റെ ആത്മസമര്പണത്തോടുകൂടി നാം സമര്പിക്കുന്നത്  സകലധനങ്ങളിലും വച്ച് ശ്രേഷ്ഠമായ വിദ്യാധനമാണ്.  മഹാനവമി നാളിലെ ആയുധപൂജ എന്നതുകൊണ്ട്  രാവണനിഗ്രത്തിനു മുന്പായി ശ്രീരാമ തന്റെ കോദണ്ഡമെന്ന വില്ലും ശരങ്ങളും  മറ്റ് ആയുധങ്ങളും പൂജിച്ചതിന്റെ സ്മരണ നിലനിര്ത്തുന്ന ചടങ്ങാണ് ആയുധ പൂജ.  പ്രാചീന കാലത്ത് ആയോധനകലകക്കുണ്ടായിരുന്ന പ്രാമുഖ്യവും ശക്തിസ്വരൂപിണിയായ ജഗദംബികയുടെ തിരുസന്നിധിയിൽ പടയാളികൾ തങ്ങളുടെ ആയുധങ്ങളെ പൂജിച്ചിരുന്നതിന്റേയും തുടര്ച്ചയായും ഇതിനെ കാണാവുന്നതാണ്.. ജീവിതത്തെ ധര്മസമരമായി കാണുന്നതിനാ തങ്ങളുടെ തൊഴി ഉപകരണങ്ങളെ അഥവാ ആയുധങ്ങളെ പൂജിച്ച് ദേവീ ശക്തിയാ സമ്പുഷ്ടമാക്കേണ്ടത്  ആവശ്യമാണ്.. തന്റെ തൊഴിലിനെ ഈശ്വരപൂജയായി കാണുവാനും തൊഴിലി ആത്മാര്ഥതയുണ്ടാക്കുവാനും ഇത് സഹായിക്കുന്നു.


 പൂജവയ്പിലും വിദ്യാരംഭത്തിലും ഒതുങ്ങുന്ന മലയാളികളുടെ നവരാത്രി ആഘോഷം ദുര്ഗാഷ്ടമി സന്ധ്യമുതൽ പൂജയെടുക്കുന്ന വിജയദശമി പ്രഭാതം വരെ 4 നേരം ഗുരു, ഗണപതി വ്യാസ ദക്ഷിണാമൂര്ത്തി സരസ്വതിമാരെ പൂജിക്കുന്നു.  പൂജവയ്കുന്നത് സന്ധ്യാ വേളയിൽ  അഷ്ടമി വരുന്ന ദിവസമാണ്.  ക്ഷേത്രങ്ങളിൽ നാലമ്പലത്തിൽ  വിളക്കത്തു  മുന്പറഞ്ഞ മൂര്ത്തികൾക്ക് പദ്മമിട്ട്  നേദിക്കുന്നു. തുടര്ന്ന്  പുസ്തകങ്ങളിലേക്ക് സരസ്വതീ ചൈതന്യം പകര്ന്ന്  സരസ്വതീദേവിയെ മന്ത്രങ്ങളാൽ ദുര്ഗാഷ്ടമി, മഹാനവമി നാളുകളിൽ പൂജിക്കുന്നു.  വിജയദശമി നാളിൽ പുലര്ച്ചെ ദേവിയെ പൂജിച്ച് പൂജയെടുക്കുന്നു.  പൂജവയ്കാൻ ഗ്രന്ഥങ്ങൾ സമര്പിച്ച് വിദ്യാര്ഥികൾ പൂജനടത്തിയ ഗുരുസ്ഥാനത്തുള്ളവര്ക്ക് ദേവീസ്വരൂപിണിയായി മനസ്സിൽ കരുതുകയും അവരെ  നമസ്കരിച്ച് ദക്ഷിണ നൽകി ഗ്രന്ഥത്തെ സ്വീകരിച്ച് വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.



ക്ഷേത്രത്തിലെന്ന പോലെ വീടുകളിലും പൂജവയ്കാറുണ്ട്.  പൂജാമുറിയിലോ ശുദ്ധമായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ പൂജവയ്കാവുന്നതാണ്. പൂജവയ്കാനുദ്ദേശിച്ച സ്ഥലത്തെ തളിച്ചു ശുദ്ധിയാക്കി ഒരു പീഠത്തി വെളുത്തവസ്ത്രമോ പട്ടമോ വിരിച്ച് സരസ്വതീ ദേവിയുടെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക.  ഒന്നോ മൂന്നോ അഞ്ചോ നിലവിളക്കുക സ്ഥാപിക്കാം, നിലവിളക്കി നെയ്യ് ഒഴിച്ച് നാല് ദിക്കുകളിലേക്കും വടക്കുകിഴക്കേ മൂലയിലേക്കും തിരിയിട്ട്  അഞ്ച് തിരി കത്തിക്കുന്നതാണ് ഉത്തമം.   പൂജവയ്കുന്നതുമുത പൂജയെടുക്കുന്നതുവരെ വിളക്കുക അണയാതെ കത്തിച്ചു വയ്ക്കണമെന്നാണ് വിധി.  ഒരു നിലവിളക്കെങ്കിലും അണയാതെ മുഴുവ സമയവും കത്തിച്ചുവയ്കാ ശ്രദ്ധിക്കുക.



ദേവിയുടെ വിഗ്രഹം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്ശനത്തിനായി സ്ഥാപിക്കാം.  ശുഭകാര്യത്തിനു ഏതിനും ഗണപതിയെ ആണ്  പൂജിക്കുക. അതിനാൽ  ഗണപതിയെ സങ്കല്പിച്ച്  നിലവിളക്കിനുമുന്നിൽ തൂശനിലവച്ച്  ഗണപതി നിവേദ്യം  വയ്കുക.   അവൽ, മലര്, ശര്ക്കര, കല്ക്കണ്ടം, വിവിധഫലമൂലാധികൾ എന്നിങ്ങനെ ഭക്ഷണപ്രിയനും വിദ്യാപ്രദായകനും വിഘ്നനിവാരകനുമായ ഗണപതിയ്ക് നിവേദ്യം ഏത്ര അളവിലും ആകാം.   സരസ്വതീ ദേവിയ്ക് ത്രിമധുരം  നേദിക്കാവുന്നതാണ്. കദളിപ്പഴം, പഞ്ചസാര, തേ എന്നിവ ചേര്ന്നതാണ് ത്രിമധുരം.  പൂജയ്ക് കര്പൂരം, സാബ്രാണി, ചന്ദനം എന്നിവയും ആവശ്യമാണ്.. അധികം നിറമുള്ള അധികം സുഗന്ധമുള്ളവയും സരസ്വതീ പൂജയ്ക് ഉപയോഗിക്കാറില്ല.. നന്ദ്യാർവട്ടം, ചെത്തി, തുളസി, മന്ദാരം താമര അരളി തുടങ്ങിയ പൂക്കളാണ് ഉത്തമമായി പറയുന്നത്.  പൂജ നടത്തുന്നയാൾ കുളിച്ച് ശുദ്ധമായ വസ്ത്രം ധരച്ചു  ഭസ്മചന്ദനാദികൾ ധാരണം ചെയ്ത് ശുദ്ധഹൃദയത്തോടുകൂടി ദേവിയെ ചിന്തിച്ചു വേണം  പൂജനടത്തുവാൻ.. ദേവിയ്ക് അഭിമുഖമായി ആവണപലകയിൽ ഇടതുവശത്തേയ്ക് അല്പം മാറി  വേണം ഇരിക്കാൻ.. ആദ്യം മാതാപിതാക്കളേയും ദേശപരദേവതയേയും കുലപരദേവതമാരേയും ധ്യാനിച്ച് അനുഗ്രഹം നേടിയ ശേഷം ഗുരുവിനേയും ഗണപതിയേയും വേദവ്യാസനേയും ദക്ഷിണാമൂര്ത്തിയേയും ധ്യാനിച്ച് അതാതു ദേവതകളുടെ മൂലമന്ത്രം ഒരു നിശ്ചിത ആവൃത്തി ജപിക്കുക.



ഗുരുധ്യാനം ചെയ്ത് ഓം ഗും ഗുരുഭ്യോ നമഃ  എന്ന ഗുരുമൂലമന്ത്രം ജപിക്കുക. ഗണേശസ്തുതിയ്ക് ശേഷം ഗണപതിയുടെ മൂലമന്ത്രമായ ഓം ഗം ഗണപതയെ നമഃ എന്ന അഷ്ടാക്ഷരി ജപിക്കുക.. വേദവ്യാസമഹര്ഷിയെ ധ്യാനിച്ച് വേദവ്യാസമന്ത്രമായ ഓം വ്യാം വേദവ്യാസായ നമഃ എന്ന്  ജപിക്കുക.. വേദവ്യാസദ്വാദശാക്ഷരമന്ത്രമായ ഓം ശ്രീം ഐം ക്ലീം സൌഃ വേദവ്യാസായ നമഃ എന്ന മന്ത്രജപത്തോടെ വ്യാസനെ വന്ദിക്കുക.  ദക്ഷിണാമൂര്ത്തി ധ്യാനത്തിനുശേഷം ഓം ദം ദക്ഷിണാമൂര്ത്തയെ നമഃ എന്ന മൂലമന്ത്രവും,  ഓം നമോ ഭഗവതേ ദക്ഷിണാമൂര്ത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ എന്ന മന്ത്രവും ജപിച്ച് ദക്ഷിണാമൂര്ത്തിയെ വന്ദിക്കുക. തുടര്ന്ന് സരസ്വതീ ദേവിയെ ധ്യാനിച്ച്  ദേവീ മൂലമന്ത്രമായ ഓം സം സരസ്വത്യൈ നമഃ, നവാക്ഷരീ മന്ത്രമായ  ഓം ഐം സം സരസ്വത്യൈഃ നമഃ  ഏകാക്ഷരീ മന്ത്രമായ ഓം ഐം നമഃ  തുടങ്ങിയ മന്ത്രങ്ങളും ഉരുക്കഴിക്കാവുന്നതാണ്.. എല്ലാ മന്ത്രങ്ങളും 108 തവണയെങ്കിലും ജപിക്കുന്നതാണ് ഉത്തമം.. സാധിക്കുമെങ്കിൽ സരത്വത്യഷ്ടോത്തരശതനാമസ്തോത്രം, സഹസ്രനാമസ്തോത്രം മുതലയാവ ജപിച്ച് ദേവിയെ വെളുത്ത പുഷ്പങ്ങളാലും ധൂപദീപങ്ങളാലും പൂജിക്കുക. തുടര്ന്ന്  ത്രിമധുരം തുടങ്ങിയ നിവേദ്യവസ്തുക്കൾ ദേവിയ്ക് സമര്പിക്കുക.  പൂജാവിധികൾ അറിയുന്നവർ അതിനനുസരിച്ച് നടത്തുക.. സാധാരണക്കാരായ ഭക്തർ ദേവിക്ക്  നിവേദ്യം സമര്പ്പിക്കുന്നു എന്നു സങ്കല്പിച്ച്  ഒരു പൂവ് നൈവേദ്യത്തിൽ സമര്പ്പിക്കുക.  തുടര്ന്ന് ദീപാരതി, കര്പൂരാരതി, തുടങ്ങിയവ നടത്തുക കഴിയുന്നിടത്തോളം ദേവീ മന്ത്രങ്ങൾ ജപിക്കുവാൻ ശ്രമിക്കുക.. സാധാരണ രീതിയി പുസ്തകപൂജാമന്ത്രമായി പുസ്തകേഭ്യോ നമഃ എന്നും, ഓം ലേഖിന്യൈ നമഃ എന്ന് തൂലികാ മന്ത്രവും ഉരുക്കഴിക്കുന്നതു കാണാറുണ്ട്..



ഇപ്രകാരം തന്നെ ഗുരു, ഗണപതി, വേദവ്യാസ, ദക്ഷിണാമൂര്ത്തി സരസ്വതിമാരെോ ദുര്ഗാഷ്ടമി സന്ധ്യക്കും മഹാനവമി പ്രഭാതത്തിലും സന്ധ്യക്കും, വിജയദശമി പ്രഭാതത്തിലും പൂജിക്കേണ്ടതാണ്.  ഏകാഗ്രതയോടു കൂടി പൂജക ചെയ്യുക. മന്ത്രം പിഴയ്കാതെയും മുറിയാതേയും ശ്രദ്ധിക്കുക. വേഗത്തി ജപിക്കരുത്, ശുദ്ധഹൃദയത്തോടും ശുഭ്രവസ്ത്രത്തോടും കൂടി വേണം പൂജകളും ജപവും ചെയ്യേണ്ടത്.. ഈ മൂന്നു ദിവസം മത്സ്യമാംസാദിക വെടിഞ്ഞ്  ലഘുഭക്ഷണം കഴിച്ച് പകലുറങ്ങാതെ ബ്രഹ്മചര്യാദി നിഷ്ഠക പാലിച്ച്  സാധിക്കുമെങ്കി ക്ഷേത്രദര്ശനും കൂടി നടത്താ ശ്രമിക്കുക(സരസ്വതീ സാധന കൂടുത അറിയാ ശാരദാതിലകം നോക്കുന്നത് നല്ലതായിരിക്കും).


വിജയദശമി നാളി പുലര്ച്ചെ ദേവിയുടെ പൂജകക്കും ജപത്തിനും ശേഷം പൂജയെടുത്ത്  അരിയിലോ മണലിലോ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കുക. അക്ഷരമാല മുഴുവനായി എഴുതിവേണം വിദ്യാരംഭം കുറിക്കാ..  


വിദ്യാരംഭം..


ഒരു ശിശുവിന്റെ അറിവു നേടാനുള്ള മാധ്യമമായ അക്ഷരങ്ങളുടെ ലോകത്തിലേക്ക് ആനയിക്കപ്പെടുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാരംഭം മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ നടത്താം, വിഷമസംഖ്യാ വയസ്സിലാകണം വിദ്യാരംഭം കുറിക്കേണ്ടത് എന്ന് മാധാവാചാര്യർ പറയുന്നു.  വിദ്യാരംഭം എന്നത് അക്ഷരാരംഭം മാത്രമല്ല ശ്രീവിദ്യാമന്ത്രഗ്രഹണത്തിന്റെ പ്രഥമപടി കൂടിയാണ്..ദേവിയുടെ ശരീരമാണ് അക്ഷരങ്ങൾ..അതിനാൽ വിദ്യാരംഭത്തിൽ ഹരിശ്രീകുറിച്ച് ശേഷം ആചാര്യൻ അക്ഷരമാല സമ്പൂര്ണമായി കുട്ടിയെകൊണ്ട് എഴുതിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്യേണ്ടതാണ്.. വശിന്യാദി വാഗ്ദേവതമാരുടെ നായികയായ ലളിതാ മഹാത്രിപുരസുന്ദരി  പ്രസാദത്തിന് കാരണമാകുന്നതുകൊണ്ട്   വിദ്യാരംഭം കഴിഞ്ഞാൽ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ അക്ഷരമാല ചൊല്ലിപ്പിക്കുക.



ദുര്ഗാഷ്ടമീ നാളി പ്രഭാതത്തി ഹംസവാഹിനീ മന്ത്രവും, ഉച്ഛയ്ക്  വിശ്വരൂപാ മന്ത്രവും, സന്ധ്യയ്ക് സുരനായികാ മന്ത്രവും, മഹാനവമീ നാളി പ്രഭാതത്തി വാഗ്വാദിനീ മന്ത്രവും ഉച്ഛയ്ക് സൌഭാഗ്യരൂപിണീമന്ത്രവും  വൈകീട്ട് സമൃദ്ധിമന്ത്രവും വിജയദശമി നാളി രാവിലെ വിദ്യാമന്ത്രവും ഇവയോടൊപ്പം നവാക്ഷരീമന്ത്രവും 108 ഉരുക്കഴിക്കുന്നതാണ് സരസ്വതീജപം എന്ന് പറയുന്നത്.


വിദ്യാരംഭത്തി എഴുതുന്ന അരി തവിടു നീക്കിയതാണ്  തവിട് അസത്യത്തേയും തവിടു നീക്കിയ അരി സത്യദര്ശനത്തേയും സൂചിപ്പിക്കുന്നു.. വിദ്യാരംഭത്തിലെ നിലവിളക്ക് ഹോമത്തിന്റെ അഗ്നിയുടെ പരിശുദ്ധിയുടെ പ്രതീകമാണ്. അഗ്നി അതി വീഴുന്ന സകലതിനേയും പരിശുദ്ധമാക്കുന്നു അതുപോലെ ജ്ഞാനത്താ പരിശുദ്ധനാകണമെന്നും ജ്ഞാനം അഗ്നിക്കു സമമാണെന്നും പ്രകാശത്തിലേക്കു നയിക്കുന്നതാണെന്നും സൂചിപ്പിക്കുന്നതാണ് നിലവിളക്കും അതിനെ നാളങ്ങളും.. ഇപ്രകാരം സകലതത്ത്വസ്വരൂപമായ വിദ്യാരംഭം എന്നത്  ഭാരതീയപൈതൃകത്തിലെ മഹത്തായ സങ്കല്പമാണ് എന്ന് കാണാം...അതുകൊണ്ട് തന്നെ ശുദ്ധസത്വരൂപനും ജ്ഞാനിയും തപസ്വിയുമായ ഗുരുവിനെ തന്നെ വിദ്യാരംഭത്തിന് തിരഞ്ഞെടുക്കുവാ ശ്രദ്ധിക്കുക.. ഹരി ഓം.

Monday, September 29, 2014

നവാവരണ കൃതി : ഷഷ്ട്യാവരണം



സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ സർവജ്ഞാ, സർവശക്തി, സർവൈശ്വര്യപ്രദാ, സർവജ്ഞാനമയി, സർവവ്യാധിവിനാശിനി, സർവാധാരസ്വരൂപ, സർവപാപഹരാ, സർവാനന്ദമയി, സർവരക്ഷാസ്വരൂപിണി, സർവെപ്സിതഫലപ്രദ എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.


മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ആറാമത്തെ നവാവരണ കൃതി പുന്നാഗവരാളി രാഗത്തില്‍ രൂപകതാളത്തില്‍ കമലാംബികായാസ്തവ എന്ന് തുടങ്ങുന്ന കൃതിയാണ്. ദശ കലാത്മക വഹ്നി സ്വരൂപ - പ്രകാശാന്തര്ദശാര സര്വ രക്ഷാ-കര ചക്രേശ്വര്യാഃ ത്രി-ദശാദി നുത ക-ച-വര്ഗ-ദ്വയ-മയ സര്വജ്ഞാദി -ദശ ശക്തി സമേത മാലിനീ ചക്രേശ്വര്യാഃ ത്രി-ദശ വിംശദ്വര്ണ ഗര്ഭിണീ കുണ്ഡലിന്യാഃ ദശ മുദ്രാ സമാരാധിത കൌളിന്യാഃ എന്നും ദശ രഥാദി നുത ഗുരു ഗുഹ ജനക ശിവ ബോധിന്യാഃ ദശ കരണ വൃത്തി മരീചി നിഗര്ഭ യോഗിന്യാഃ ശ്രീ എന്നും ചരണത്തില്‍ ആറാമത്തെ ചക്രത്തെ സൂചിപ്പിക്കുന്നു. ദേവിയെ സംഗീതരസികയായും ഈ കൃതിയില്‍ പറയുന്നു. കൃതി കേള്‍ക്കുവാന്‍  ലിങ്ക് ക്ലിക്ക്‌ ചെയ്യുക

കമലാമ്ബികായാസ്തവ - രാഗം പുന്നാഗ വരാളി - താളം - രൂപകമ്
(ഷഷ്ട്യാവരണ കീര്തനമ്)

പല്ലവി
കമലാമ്ബികായാസ്തവ ഭക്തോऽഹം
ശങ്കര്യാഃ ശ്രീ-കര്യാഃ സങ്ഗീത രസികായാഃ ശ്രീ

അനുപല്ലവി
സുമ ശരേക്ഷു കോദണ്ഡ പാശാങ്കുശ പാണ്യാഃ
അതി മധുര-തര വാണ്യാഃ ശര്വാണ്യാഃ കല്യാണ്യാഃ
(മധ്യമ കാല സാഹിത്യമ്)
രമണീയ പുന്നാഗ വരാളി വിജിത വേണ്യാഃ ശ്രീ

ചരണമ്
ദശ കലാത്മക വഹ്നി സ്വരൂപ -
പ്രകാശാന്തര്ദശാര സര്വ രക്ഷാ-കര ചക്രേശ്വര്യാഃ
ത്രി-ദശാദി നുത ക-ച-വര്ഗ-ദ്വയ-മയ സര്വജ്ഞാദി -
ദശ ശക്തി സമേത മാലിനീ ചക്രേശ്വര്യാഃ
ത്രി-ദശ വിംശദ്വര്ണ ഗര്ഭിണീ കുണ്ഡലിന്യാഃ
ദശ മുദ്രാ സമാരാധിത കൌളിന്യാഃ
(മധ്യമ കാല സാഹിത്യമ്)
ദശ രഥാദി നുത ഗുരു ഗുഹ ജനക ശിവ ബോധിന്യാഃ
ദശ കരണ വൃത്തി മരീചി നിഗര്ഭ യോഗിന്യാഃ ശ്രീ

സരസ്വതീ തത്ത്വം...


വാണീം പൂര്ണ്ണനിശാകരോജ്ജ്വലമുഖീം കര്പ്പൂരകുന്ദപ്രഭാം
ചന്ദ്രാര്ദ്ധാങ്കിതമസ്തകാം നിജകരൈഃ സംബിഭ്രതീമാദരാത്
വീണാമക്ഷഗുണം സുധാഢ്യകലശം വിദ്യാം ച തുംഗസ്തനീം
ദിവ്യൈരാഭരണൈർവിഭൂഷിതതനും ഹംസാരൂഢാം ഭജേ.

ഭാരതീയ ദേവതാസങ്കല്പങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന ദേവതയാണ് സരസ്വതി.. നാദബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതിയെ ലോകജനനിയായി ആണ് പറയുന്നത്..  വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ജ്ഞാനവിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്.. 

നാദരൂപിണിയായ ദേവിയിൽ  നിന്ന് ക്രമത്തിൽ ആകാശാദി ഭൂതഭൌതികപ്രപഞ്ചമുണ്ടായി.. അതിനാൽ പ്രപഞ്ചത്തിനു മുഖ്യാശ്രയം നാദരൂപിണിയായ ദേവി തന്നെയാണ്.. ദേവിയെ പ്രഭാതത്തിൽ ഗായത്രിയായും മദ്ധ്യാഹ്നത്തിൽ സാവിത്രിയായും സന്ധ്യയിൽ സരസ്വതിയായും ആരാധിക്കുന്നു. വാക്കിന്റെ അധീശ്വരിയായതിനാൽ ദേവി വാഗധീശ്വരിയായി നാം ഭജിക്കുന്നു..നിര്മലതയേയും ശുദ്ധതയേയും സൂചിപ്പിക്കുന്നതാണ് ദേവിയുടെ രൂപം.. ദേവിക്ക് നാലു കൈകളാണുള്ളത്.. നാലു കരങ്ങളെ ക്ഷമാ. ജ്ഞാന, പ്രതിഷ്ഠാ, നിവൃത്തി എന്നി നാലു മഹിമകളെയും  നാലുവേദങ്ങളേയും മനോ ബുദ്ധി ചിത്തം അഹങ്കാരം എന്നിവയേയും സൂചിപ്പിക്കുന്നു.  മനോബുദ്ധികളാകുന്ന ഇരുകരങ്ങളിൽ വീണയും ചിത്തമാകുന്ന കയ്യിൽ ഗ്രന്ഥവും  അഹങ്കാരമാകുന്ന കയ്യിൽ അക്ഷമാലയോ താമരയോ ശുകമോ ധരിച്ചും ദേവി വിളങ്ങുന്നു.  വലതുഭാഗത്തെ 51 സ്ഫടികനിര്മിതമായ  അക്ഷമാല 51 അക്ഷരങ്ങളെ കുറിക്കുന്നു.. മനോവികാരനിയന്ത്രണത്തെ കുറിക്കുന്നതാണ് ദേവിയുടെ അക്ഷമാല...ഇടതുവശത്തെ കയ്യിലുള്ള  ഗ്രന്ഥം ജ്ഞാനത്തിലൂടെ പരമസത്യം നേടാനാകു  എന്ന്  സൂചിപ്പിക്കുന്നു..അക്ഷമാല ബ്രഹ്മജ്ഞാനത്തേയും ഗ്രന്ഥം ഭൌതികജ്ഞാനത്തേയും കുറിക്കുന്നു.. 

ദേവിയുടെ കയ്യിലെ അമൃതകുംഭം അജ്ഞാനത്തെ നശിപ്പിക്കുന്ന ശുദ്ധസ്വരൂപമായ അമൃതാകുന്ന ജ്ഞാനത്തെ കാണിക്കുന്നു..   സർവശബ്ദങ്ങളുടേയും ജനയിത്രിയായ ദേവിയുടെ കൈയിലുള്ള വീണ ശബ്ദബ്രഹ്മമാണ്.. ദേവിയുടെ കയ്യിൽ ചിലപ്പോൾ  തത്തയെ ചിത്രീകരിക്കാറുണ്ട്.. ദേവിയുടെ കയ്യിലെ ശുകം വാക്ചാതുര്യത്തേയും വാക് സൌന്ദര്യത്തേയും കുറിക്കുന്നു.. ദേവിയുടെ ധ്യാനങ്ങളിലെല്ലാം തന്നെ  ആപീനതുംഗസ്നനങ്ങളോടു കൂടിയവളാണ് ദേവി എന്ന് വര്ണിക്കുന്നു.. മാതൃഭാവത്തിൽ പുത്രവാത്സല്യത്തോടുകൂടി ജ്ഞാനമാകുന്ന മാതൃസ്തന്യം നൽകി തന്റെ ഭക്തരെ  പരിപോഷിപ്പിക്കുന്നവളാണ് ചരാചരജഗന്മാതാവായ ദേവി.. എല്ലാ ക്ഷേത്രങ്ങളിലും നാം കാണുന്ന ദേവീവിഗ്രഹങ്ങൾ  യഥാര്ഥത്തിൽ ഈ മാതൃഭാവത്തെയാണ് കാണിക്കുന്നത്.. 


ദേവിയുടെ വാഹനം ഹംസമാണ്..  പാലും വെള്ളവും വേർതിരിച്ച്  സ്വീകരിക്കുന്ന ഹംസത്തെ പോലെ  ഉചിതമായത് സ്വീകരിക്കുവാനുള്ള കഴിവ് മനുഷ്യനുണ്ടാകണമെന്ന്  ഹംസം കാണിക്കുന്നു..ദേവിയുടെ ആസനം എന്നത് പദ്മമാണ്.. ശുദ്ധജ്ഞാനസ്വരൂപികളായ സാധകരുടെ ഹൃദയരൂപമായ പദ്മത്തിലാണ് ദേവി എപ്പോഴും സ്ഥിതിചെയ്യുന്നത്..  സസ്വരൂപത്തിലുള്ള ഉത്തമഗുണത്തോടുകൂടിയ സാധകരുടെ ഹൃദയപദ്മത്തി  ആസനസ്ഥയായി ആണ് ദേവി സഞ്ചരിക്കുന്നത് എന്നും ആന്തരികാര്ഥം.  ദേവിയുടെ ശരീരം നിര്മിക്കപ്പെട്ടിരിക്കുന്നത് നാശമില്ലാത്തവയായ 51 വര്ണങ്ങളാലാണ്.. അക്ഷരമെന്നാൽ നാശമില്ലാത്തത് എന്നര്ഥം.. അക്ഷരാകാരമായ ദേവി അതിനാൽ നാശവിഹീനയുമാണ്.. അക്ഷരങ്ങളാൽ നിര്മിതമായശരീരത്തോടുകൂടിയവളായതിനാൽ ദേവി വര്ണരൂപിണിയും, വര്ണാത്മികയും, വര്ണവിഗ്രയും, മാതൃകാവര്ണരൂപിണിയുമാകുന്നു.. അതുകൊണ്ട് തന്നെ ദേവിയെ ശബ്ദബ്രഹ്മമയി, നാദബ്രഹ്മമയി എന്നെല്ലാം വിളിക്കുന്നു.. വിശപ്പും ദാഹവും ശമിപ്പിക്കുന്നതിന് ഗോമാതാവ് പാൽ എപ്രകാരം നമുക്കു തരുന്നുവോ അപ്രകാരം സമസ്ത കാമനകളേയും  പൂര്ത്തീകരിക്കുന്ന ദിവ്യക്ഷീരമാകുന്ന ജ്ഞാനം ദേവി പ്രദാനം ചെയ്യുന്നു..

നിര്മലമായ ഭക്തന്മാരുടെ ഹൃദയമായ പദ്മത്തിൽ  ശ്രദ്ധ, ധാരണാ മേധാ സ്വരൂപിണിയായി വസിക്കുന്നവളും. മനസ്സിന് നിര്മ്മലത ദാനം ചെയ്യുന്നവളും മനോജ്ഞയും സുന്ദരശരീരത്തോടുകൂടിയവളും പാർവതീ ദുര്ഗാ കമലാ എന്നീ ത്രിപുരാദി രൂപങ്ങളിൽ വര്ത്തിക്കുന്നവളും വാക്കിനു അധീശ്വരിയും ജഗത്തിനു ആധാരഭൂതയുമായ ആ ദേവി എല്ലാവര്ക്കും സമസ്തവിദ്യകളേയും പ്രദാനം ചെയ്യട്ടെ..ശ്രീ സരസ്വത്യൈ നമഃ. ഹരി ഓം.

നവാവരണ കൃതി: പഞ്ചമാവരണം






ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ അഞ്ചാമത്തെ നവാവരണ കൃതി ഭൈരവി രാഗത്തിലാണ് ചിട്ടപെടുത്തിയിരിക്കുന്നത്. ഭൈരവി എന്നത് ദേവിയുടെയും നാമമാണ്. ശ്രീ കമലാംബികായാ പരം നഹി രേ എന്ന പഞ്ചമാവരണ കൃതി മിശ്രഝമ്പ താളത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 ശ്രീചക്രത്തിലെ സർവാര്ധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേര്ന്ന അഞ്ചാമത്തെ ആവരണത്തിൽ സർവസിദ്ധിപ്രദ, സർവസമ്പത്പ്രദ, സർവപ്രിയങ്കരി, സർവമംഗളകാരിണി, സർവകാമപ്രദ, സർവദുഃഖവിമോചിനി, സർവമൃത്യുപ്രശമനി, സർവവിഘ്നനിവാരിണി, സർവാംഗസുന്ദരി, സർവസൌഭാഗ്യദായിനി എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.

ഈ ചക്രത്തിനെ സൂചിപ്പിക്കുന്ന വരികള്‍ ചരണത്തില്‍ കാണാം.നാദ-മയ സൂക്ഷ്മ രൂപ സര്വ സിദ്ധി -പ്രദാദി ദശ ശക്ത്യാരാധിത മൂര്തേഃശ്രോത്രാദി ദശ കരണാത്മക കുള -കൌളികാദി ബഹു വിധോപാസിത കീര്തേഃ എന്ന് ദീക്ഷിതര്‍ പാടുന്നു. പൃഥ്വിതത്വം മുതല്‍ ശിവതത്വം വരെ എല്ലാ തത്വങ്ങളുടെയും സ്വരൂപം  ദേവിയല്ലാതെ മറ്റൊന്നുമല്ല ചിത്തമേ എന്ന് പാടിക്കൊണ്ട്   ദേവിയെ നിത്യശുദ്ധബുദ്ധമുക്തമായ അദ്വിതീയ സച്ചിദാനന്ദസ്വരൂപമായ ആദിമധ്യാന്തരഹിതയും അപ്രമേയയുമായ ബ്രഹ്മസ്വരൂപമായി സ്തുതിചിരിക്കുന്നു. ലളിതാസഹസ്രനാമത്തിലെ അനേകം നാമങ്ങളും കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ശ്രീ കമലാമ്ബികായാഃ പരമ് - രാഗം ഭൈരവി - താളം മിശ്രഝമ്പ
(പഞ്ചമാവരണ കീര്തനമ്)

പല്ലവി
ശ്രീ കമലാമ്ബികായാഃ പരം നഹിരേ രേ ചിത്ത
ക്ഷിത്യാദി ശിവാന്ത തത്വ സ്വരൂപിണ്യാഃ

അനുപല്ലവി
ശ്രീ കണ്ഠ വിഷ്ണു വിരിഞ്ചാദി ജനയിത്ര്യാഃ
ശിവാത്മക വിശ്വ കര്ത്ര്യാഃ കാരയിത്ര്യാഃ
(മധ്യമ കാല സാഹിത്യമ്)
ശ്രീ-കര ബഹിര്ദശാര ചക്ര സ്ഥിത്യാഃ
സേവിത ഭൈരവീ ഭാര്ഗവീ ഭാരത്യാഃ

ചരണമ്
നാദ-മയ സൂക്ഷ്മ രൂപ സര്വ സിദ്ധി -
പ്രദാദി ദശ ശക്ത്യാരാധിത മൂര്തേഃ
ശ്രോത്രാദി ദശ കരണാത്മക കുള -
കൌളികാദി ബഹു വിധോപാസിത കീര്തേഃ
അഭേദ നിത്യ ശുദ്ധ ബുദ്ധ മുക്ത -
സച്ചിദാനന്ദ-മയ പരമാദ്വൈത സ്ഫൂര്തേഃ
ആദി മധ്യാന്ത രഹിതാപ്രമേയ
ഗുരു ഗുഹ മോദിത സര്വാര്ഥ സാധക പൂര്തേഃ
(മധ്യമ കാല സാഹിത്യമ്)
മൂലാദി നവാധാര വ്യാവൃത്ത ദശ ധ്വനി -
ഭേദജ്ഞ യോഗി ബൃന്ദ സംരക്ഷണ്യാഃ
അനാദി മായാऽവിദ്യാ കാര്യ കാരണ വിനോദ -
കരണ പടു-തര കടാക്ഷ വീക്ഷണ്യാഃ