Thursday, June 19, 2014

ആനന്ദാമൃതാകര്‍ഷിണീ - രാഗം അമൃത വര്‍ഷിണി - താളം ആദി


സംഗീതത്തിന്റെ മാസ്മരികത പറഞ്ഞറിയിക്കുവാന്‍ കഴിയാത്തതാണ്. മനുഷ്യമനസ്സിനെയെന്നപോലെ പ്രകൃതിയെയും സ്വാധീനിക്കുവാനുവാനും തന്നിലേക്ക് ആകര്‍ഷിക്കുവാനും സംഗീതം പോലെ വേറൊരു കലക്കും കഴിയുമെന്ന്  തോന്നുന്നില്ല. മഴമേഘങ്ങളെ പ്രസാദിപ്പിച്ചു ജലവൃഷ്ടി നടത്തുവാന്‍ സംഗീതത്തിന് കഴിയുമെന്നതിന്റെ സൂചനയാണ് അമൃതവര്‍ഷിണി എന്ന രാഗവും അതിന്റെ  ഭാവങ്ങളും. അറുപത്തിയാറാം മേളകര്‍ത്താരാഗമായ ചിത്രാംബരിയുടെ ജന്യരാഗമാണ് അമൃതവര്‍ഷിണി. ഈ രാഗത്തില്‍ ഏറ്റവും പ്രസിദ്ധമായ കൃതി ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ആനന്ദാമൃതാകര്‍ഷിണീ അമൃതവര്‍ഷിണി എന്നാ കൃതിയാണ്. ഈ കൃതി രചിക്കാനുള്ള സാഹചര്യം ഇപ്രകാരമാണ്. വരള്‍ച്ച മൂലം കഷ്ടപെട്ട തമിഴ്നാട്ടിലെ എട്ടയപുരത്ത് മഴ പെയ്യുവാന്‍ വേണ്ടിയാണ് ദീക്ഷിതര്‍ ഈ കൃതി പാടിയത്. ഇതിലെ സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ എന്ന് ചരണത്തില്‍ പ്രയോഗിച്ചിരിക്കുന്നത് ഇത് വെളിവാക്കുന്നു. അദ്ദേഹത്തിന്റെ ആലാപനത്താല്‍ കനത്ത മഴ പെയ്യുകയും ഒടുവില്‍ മഴ അവസാനിപ്പിക്കുവാന്‍ ഇതേ കൃതി ഒടുവില്‍ വര്‍ഷയ എന്നതിന് പകരം സ്തംഭയ സ്തംഭയ സ്തംഭയ എന്ന് പാടി എന്നും പറയപ്പെടുന്നു. അമൃതവര്‍ഷിണി സാക്ഷാത് ദേവി തന്നെയാണ്. ഹരാദികളാല്‍ പൂജിക്കപെടുന്ന ശിവയോടു മഴയെ പെയ്യിക്കുവാന്‍ ദീക്ഷിതര്‍  ഈ കൃതിയിലൂടെ പ്രാര്‍ത്ഥിക്കുന്നു. ആനന്ദസ്വരൂപിണിയായ ദേവി ഭൂമിക്ക് അമൃതായ ജലത്തെ മേഘവര്‍ഷത്തിലൂടെ കൊടുക്കുന്നു.



ആനന്ദാമൃതാകര്‍ഷിണീ - രാഗം അമൃത വര്‍ഷിണി - താളം ആദി

പല്ലവി
ആനന്ദാമൃതാകര്‍ഷിണീ അമൃത വര്‍ഷിണി
ഹരാദി പൂജിതേ ശിവേ ഭവാനി

സമഷ്ടി ചരണം

ശ്രീ നന്ദനാദി സംരക്ഷിണി 
ശ്രീ ഗുരു ഗുഹ ജനനി ചിദ്രൂപിണി
(മധ്യമ കാല സാഹിത്യമ്)
സാനന്ദ ഹൃദയ നിലയേ സദയേ 
സദ്യസ്സുവൃഷ്ടി ഹേതവേ ത്വാം
സന്തതം ചിന്തയേ അമൃതേശ്വരി 

സലിലം വര്‍ഷയ വര്‍ഷയ വര്‍ഷയ 

Thursday, June 12, 2014

അംബാ നീലായതാക്ഷി - രാഗം നീലാംബരി - താളം ആദി




നീലാംബരി രാഗത്തില്‍ ചിട്ടപെടുത്തിയ അതിമനോഹരമായ ഒരു കൃതിയാണ് മുത്തുസ്വാമി ദീക്ഷിതരുടെ അംബാ നീലായതാക്ഷി. ഇരുപത്തിയൊന്‍പതാം മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തില്‍ ജന്യമാണ് നീലാംബരി. അഖിലലോകസാക്ഷിയും കരുണാകടാക്ഷിയുമായ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള കൃതിയാണിത്‌. ഭാവം കൊണ്ട് മനസ്സിനെ ആനന്ദാവസ്ഥയില്‍ എത്തിക്കുന്ന ഈ കൃതിയില്‍ ശാക്തതന്ത്രത്തിലെ നിരവധി ഗൂഡപദങ്ങള്‍ കാണാം. ദേവിയെ ബിംബമായും പ്രതിബിംബമായും കാണിച്ചുകൊണ്ട് ജീവേശ്വരരൂപേണ വര്‍ണ്ണിച്ചിരിക്കുന്നു. ബിന്ദു നാദ വശങ്കരി നവയോഗിനി ചക്ര വികാസിനി നവ രസ ദര ഹാസിനി തുടങ്ങിയ പദങ്ങള്‍ ശ്രീചക്രോപാസനയുമായി ബന്ധമുള്ളവയാണ്. ഭുവനത്തിന്റെ ഉദയസ്ഥിതിലയങ്ങള്‍ക്ക് കാരണമായ ഭുവനേശ്വരിയെ സ്തുതിക്കുന്ന ഈ മനോഹര കൃതി ശ്രോതാവിന്റെ ഹൃദയത്തെ കുളിര്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല
അംബാ നീലായതാക്ഷി - രാഗം നീലാംബരി - താളം ആദി

പല്ലവി
അംബാ  നീലായതാക്ഷി കരുണാ കടാക്ഷി
അഖില ലോക സാക്ഷി കടാക്ഷി 

അനുപല്ലവി
ബിമ്ബാധരി ചിത്പ്രതി-ബിമ്ബാധരി 
ബിന്ദു നാദ വശങ്കരി ശങ്കരി
(മധ്യമ കാല സാഹിത്യമ്)
അംബുജാ രമണ സോദരി അതി രഥി 
അംബരി കാദമ്ബരി നീലാംബരി

ചരണമ്
ശിവ രാജധാനീ ക്ഷേത്ര വാസിനി ശ്രിത ജന വിശ്വാസിനി
ശിവ കായാരോഹണേശോല്ലാസിനി ചിദ്രൂപ വിലാസിനി
നവ യോഗിനി ചക്ര വികാസിനി നവ രസ ദര ഹാസിനി
സുവര്ണ-മയ വിഗ്രഹ പ്രകാശിനി സുവര്ണ-മയ ഹാസിനി
(മധ്യമ കാല സാഹിത്യമ്)
ഭുവനോദയ സ്ഥിതി ലയ വിനോദിനി 
ഭുവനേശ്വരി ക്ഷിപ്ര പ്രസാദിനി
നവ മാണിക്യ വല്ലകീ വാദിനി 
ഭവ ഗുരു ഗുഹ വേദിനി സമ്മോദിനി

Sunday, June 8, 2014

അന്ന പൂര്‍ണ്ണേ വിശാലാക്ഷി - രാഗം സാമ - താളം ആദി




ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച മനോഹരമായ ഒരു കൃതിയാണ് അന്ന പൂര്‍ണ്ണേ വിശാലാക്ഷി എന്ന് തുടങ്ങുന്ന സാമ രാഗത്തിലുള്ള ആദിതാള കൃതി. ബ്രഹ്മസ്വരൂപിണി ആയ ദേവി തന്നെയാണ് അന്നത്തില്‍ നിന്നും സൃഷ്ടി നടത്തുന്നത്. അന്നാത് ഭവന്തി ഭൂതാനി എന്ന് ഭഗവദ്ഗീത പറയുന്നു. അന്നം ബ്രഹ്മേതി വ്യജാനാത് | അന്നാദ്ധ്യേവ ഖല്വിമാനി
ഭുതാനി ജായന്തേ | അന്നേന ജാതാനി ജീവന്തി | എന്ന് തൈത്തരീയ ഉപനിഷത്തും പറയുന്നു. അന്നപൂര്‍ണ്ണയായ ദേവിയാണ് എല്ലാ അന്നത്തിനും ആധാരം. അന്നധാതാവും ദേവി തന്നെ. പൂര്‍ണ്ണസ്വരൂപത്തില്‍ അന്നവും ദേവി തന്നെ. അഖിലഭുവനത്തിനും സാക്ഷിയായ ദേവിയുടെ കടാക്ഷത്താല്‍ ആണ് പ്രപഞ്ചത്തിനു നിലനില്പ്പുള്ളത്. ഓംകാരസ്വരൂപിണിയും സകലദുരിതങ്ങളെയും നിവാരണം ചെയ്യുന്നവളുമായ അന്നപൂര്‍ണ്ണേശ്വരിയെ ഈ കൃതിയില്‍ സ്തുതിക്കുന്നു. നാരദാദി മുനികള്‍ വന്ദിക്കുന്ന ആ പരമേശ്വരി തന്നെ മോക്ഷദായിനിയും.  


അന്ന പൂര്‍ണ്ണേ വിശാലാക്ഷി - രാഗം സാമ - താളം ആദി

പല്ലവി
അന്ന പൂര്‍ണ്ണേ  വിശാലാക്ഷി രക്ഷ
അഖില ഭുവന സാക്ഷി കടാക്ഷി

അനുപല്ലവി
ഉന്നത ഗര്‍ത തീര വിഹാരിണി
ഓങ്കാരിണി ദുരിതാദി നിവാരിണി
(മധ്യമ കാല സാഹിത്യം)
പന്നഗാഭരണ രാജ്ഞി പുരാണി
പരമേശ്വര വിശ്വേശ്വര ഭാസ്വരി

ചരണം
പായസാന്ന പൂരിത മാണിക്യ -
പാത്ര ഹേമ ദര്വീ വിധൃത കരേ
കായജാദി രക്ഷണ നിപുണ-തരേ
കാഞ്ചന-മയ ഭൂഷണാമ്ബര ധരേ
(മധ്യമ കാല സാഹിത്യമ്)
തോയജാസനാദി സേവിത പരേ
തുംബുരു നാരദാദി നുത വരേ
ത്രയാതീത മോക്ഷ പ്രദ ചതുരേ
ത്രിപദ ശോഭിത ഗുരു ഗുഹ സാദരേ

Saturday, June 7, 2014

അഖിലാണ്ഡേശ്വരി രക്ഷ മാം - രാഗം ജുജാവന്തി(ദ്വിജാവന്തി) - താളം ആദി



വാഗ്ദേവികളാല്‍ ആരാധിക്കപെടുന്ന അഖിലാണ്ടേശ്വരിയായ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ദീക്ഷിതകൃതിയാണ് അഖിലാണ്ടേശ്വരി രക്ഷ മാം. ഹരികാംബോജി ജന്യമായ ദ്വിജാവന്തി രാഗത്തില്‍ ആദി താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്.ആഗമസമ്പ്രദായനിപുണയും നിത്യയും നിര്‍മ്മലയും ശ്യാമളയും സകലകലയുമായ ദേവിയോട് രക്ഷയ്ക്കായ്‌ 
ഈ കൃതിയിലൂടെ  പ്രാര്‍ഥിക്കുകയാണ് . പ്രാസഭംഗി കൊണ്ടും രാഗഭാവം കൊണ്ടും മികവുറ്റതായ ഈ കൃതി ഇന്ദ്രാദികളാല്‍ പൂജിക്കപെടുന്ന വാദ്യനാദപ്രിയയും ജ്ഞാനദായിനിയുമായ  ശാരദാദേവിയെ സ്തുതിക്കുന്നു. ജുജാവന്തി എന്ന് രാഗമുദ്രയും പ്രയോഗിച്ചിരിക്കുന്നു.
അഖിലാണ്ഡേശ്വരി രക്ഷ മാം - രാഗം ജുജാവന്തി(ദ്വിജാവന്തി) - താളം ആദി

പല്ലവി
അഖിലാണ്ഡേശ്വരി രക്ഷ മാം
ആഗമ സമ്പ്രദായ നിപുണേ ശ്രീ

അനുപല്ലവി
നിഖില ലോക നിത്യാത്മികേ വിമലേ
നിര്മലേ ശ്യാമളേ സകല കലേ

ചരണമ്
ലംബോദര ഗുരു ഗുഹ പൂജിതേ
ലംബാലകോദ്ഭാസിതേ ഹസിതേ
വാഗ്ദേവതാരാധിതേ വരദേ
വര ശൈല 
രാജ നുതേ ശാരദേ
(മധ്യമ കാല സാഹിത്യമ്)
ജമ്ഭാരി സമ്ഭാവിതേ ജനാര്ദന നുതേ
ജുജാവന്തി രാഗ നുതേ
ഝല്ലീ മദ്ദള ഝര്ഝര വാദ്യ നാദ മുദിതേ
ജ്ഞാന പ്രദേ



സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......

 സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......



ആയുര്‍വേദപ്രേമികള്‍ ആവേശപൂര്‍വം ഉരിയാടുന്ന പേരാണ് സുശ്രുതന്‍റേത്.കാരണം ആധുനിക ലോകത്ത് സുശ്രുതനോളം അംഗീകാരം കിട്ടിയ മറ്റൊരു ആയുര്‍വേദ ആചാര്യന്‍ ഇല്ല എന്നതുതന്നെ.എന്തായിരിക്കാം ചരകനോ വാഗ്ഭടനോ കിട്ടിയിട്ടില്ലാത്ത ആ അംഗീകാരത്തിന് കാരണം? സുശ്രുത സംഹിതയില്‍ അദ്ദേഹം വിവരിച്ചിരിക്കുന്ന പലതും ആധുനിക വൈദ്യവുമായി ചേര്ന്നു നില്‍ക്കുന്നു. ബൃഹത്ത്രയികള്‍ അന്നറിയപ്പെടുന്ന ചരക സുശ്രുത വാഗ്ഭടന്‍മാര്‍ അവരവരുടെ മേഘലകളില്‍ ആചാര്യന്മാര്‍ ആയിരുന്നു. കായ ചികിത്സയില്‍ ചരകനും ശല്യ ചികിത്സയില്‍ സുശ്രുതനും ആയിരുന്നു പ്രധാനികള്‍.ചരക സുശ്രുത ഗ്രന്ഥങ്ങളെ പഠിച്ച് അവയെ ക്രോടീകരിച്ച് കാലാനുസൃതമായി വാഗ്ഭടന്‍ തന്‍റെ അഷ്ടാംഗ സംഗ്രഹം എഴുതുകയും അതിന്‍റെ ഹൃദയഭാഗങ്ങളെ കോര്‍ത്തിണക്കി പഠിതാക്കള്‍ക്കായി അഷ്ടാംഗ ഹൃദയം എഴുതുകയും ചെയ്തു. സുശ്രുത സംഹിത അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ആയുര്‍വേദത്തിലെ അഷ്ട അംഗങ്ങളും (എട്ട് ശാഖകള്‍) വിവരിക്കപ്പെട്ടിരുന്നെങ്കിലും ശല്യ ചികിത്സയുടെ സാനിദ്ധ്യം സുശ്രുത സംഹിതയെ വേറിട്ടതാക്കി.
ശല്യതന്ത്രം
ശല്യ എന്ന വാക്കിനെ മനസിനും ശരീരത്തിനും ’ആബാധകര’മായത് എന്താണോ അത് എന്നാണ് ആചാര്യന്‍ തന്നെ സൂത്രസ്ഥാനത്തില്‍ വിവരിക്കുന്നത്. ശല്യതന്ത്രത്തിന്‍റെ നിര്‍വചനം പറയുന്ന ആദ്യത്തെ അധ്യായത്തില്‍തന്നെ ഉദാഹരണ സഹിതം ഇപ്രകാരം വിവരിക്കുന്നു.
"ശല്യതന്ത്രം എന്നുപറയുന്നത് ശരീരത്തിലുള്ള പലതരത്തിലുമുള്ള ശല്യങ്ങള്‍-പുല്‍നാമ്പുകള്‍,മരക്കഷ്ണങ്ങള്‍,മണല്‍,കല്ലുകള്‍,ലോഹത്തുണ്ടുകള്‍,മുടി,രോമം,നഖം,പഴുപ്പ്,ദുഷിച്ച വ്രണങ്ങള്‍,ഗര്‍ഭസ്ഥ മൃതശിശു,മുതലായ ’ശല്യ’ങ്ങളെ നീക്കം ചെയ്യുക,പലതരം ശസ്ത്രക്രിയ ഉപകരണങ്ങള്‍,മൂര്‍ച്ചയുള്ള ശസ്ത്രങ്ങള്‍,ക്ഷാരങ്ങള്‍,അഗ്നി മുതലായവ കൊണ്ടുള്ള ചികിത്സകള്‍, വ്രണചികിത്സ മുതലായവ വിവരിക്കുന്ന/പ്രയോഗിക്കുന്ന ശാസ്ത്രമാണ്".
മുകളില്‍ പറഞ്ഞ വിവരണപ്രകാരം ശല്യചികിത്സ എതെങ്കിലും വിധേന ശരീരത്തില്‍ കയറുന്ന അന്യ വസ്തുക്കള്‍ (forign bodies) ആകാം ഉദാഹരണത്തിന് അപകടങ്ങള്‍,യുദ്ധങ്ങള്‍ എന്നിവ മൂലം ശരീരത്തില്‍ തുളച്ച്കയറുകയോ വ്രണങ്ങളുണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്‍. മറ്റ് ചിലവ ശരീരത്തില്‍ തന്നെയുള്ള മുടി, നഖം മുതലായവ ശരീരത്തിലിരുന്ന് പഴുക്കുമ്പൊഴോ ഉള്ളിലേക്ക് കൊണ്ട്കയറുമ്പോഴൊ ശല്യം എന്ന പേരിന് അര്‍ഹമാകുന്നു. ഗര്‍ഭത്തിലിരിക്കുമ്പോള്‍ മരണപ്പെട്ടുപോകുന്ന ശിശുവോ ഭ്രൂണമോ പുറത്തുപോകാതെ ഇരിക്കുമ്പൊഴോ,ജീവനുള്ള ശിശു പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍ കുടുങ്ങി പുറത്തുവരാതെ അമ്മയുടെ ജീവന് ഭീഷണിയാകുമ്പൊഴോ അതും ശല്യമായി കണക്കാക്കപ്പെടുന്നു.
ഈ നിര്‍വചനത്തില്‍ നേരിട്ട് പറയാത്തതും എന്നാല്‍ ശല്യചികിത്സയുടെ അവിഭാജ്യ ഘടകവുമായ ഏതാനും വസ്തുതകള്‍ കൂടിയുണ്ട്.അവ അസ്ഥി സന്ധികളുടെ ഒടിവ്, കുഴതെറ്റല്‍ എന്നിവയുടെ ചികിത്സ,ശരീരമുഴകളുടെ നീക്കം ചെയ്യല്‍,മൂത്രാശയ കല്ലുകളുടെ ആഹരണ വിദ്യ,അര്‍ശസ്,ഫിസ്റ്റുല, മുതലായവയുടെ ചികിത്സ,അങ്ങനെ ധാരാളം ശസ്ത്രക്രിയ അനു ശസ്ത്രക്രിയ വിദ്യകള്‍ വിവരിച്ചിരിക്കുന്നു.കൂടാതെ ആധുനിക ലോകത്ത് സുശ്രുതാചാര്യന് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്ന പ്ലാസ്ടിക് സര്‍ജറി എന്ന് വിളിക്കപ്പെടുന്ന സന്ധാന കര്‍മ്മ വിധി.ചെവി നഷ്ടപ്പെട്ടയാള്‍ക്ക് ചെവി തുന്നി ചേര്‍ക്കുക, മൂക്ക് നഷ്ട്ടപ്പെട്ടയാള്‍ക്ക് കവിളിലെ മാംസം മുറിച്ചെടുത്ത് മൂക്ക് പുനര്‍ന്നിര്‍മ്മിക്കുക തുടങ്ങിയ വിദ്യകള്‍.അങ്ങനെ നിരവധി ചികിത്സ വിധികള്‍കൊണ്ട് അനുഗ്രഹീതമാണ് സുശ്രുത സംഹിത.
ഇനി ഒരോന്നിലേക്കും കടന്നു ചെല്ലാം......
സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......
.സുശ്രുതാചാര്യന്‍
ആത്രേയ സമ്പ്രദായമെന്നും ധന്വന്തരി സമ്പ്രദായം എന്നും ആയുര്‍വേദത്തെ രണ്ടായി തിരിക്കാം അതില്‍ സുശ്രുതന്‍ ധന്വന്തരി സമ്പ്രദായതിലെ പ്രധാനിയാണ്.കാശീ രാജാവായിരുന്ന ദിവോദാസ ധന്വന്തരിയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.ജീവിത കാലഘട്ടം കൃസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു.
ഇന്ന് ലഭ്യമായ സുശ്രുത സംഹിത മുഴുവന്‍ സുശ്രുതന്‍ ഒറ്റക്ക് എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നില്ല. കാശീരാജാവിന്‍റെ ശിഷ്യന്മാര്‍ എല്ലാരും സ്വന്തമായ സംഹിതകള്‍ രചിച്ചു എന്നും അതിലൊന്നാണ് സുശ്രുത സംഹിത എന്നും സൂത്ര സ്ഥാനത്തില്‍ തന്നെ പറയുന്നുണ്ട്.എങ്കിലും സംഹിതയുടെ മുന്‍ പകര്‍പ്പുകള്‍ (editions) ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നു.(വൃദ്ധ സുശ്രുതന്‍ എന്നൊരാളെപ്പറ്റി ഒരിടത്ത് വ്യാഖ്യാതാവായ ഡല്‍ഹണന്‍ പരാമര്‍ശിക്കുന്നതാണ് ഇതിനാധാരം.ഒരേ പേരില്‍ രണ്ടാചാര്യന്മാര്‍ ഉണ്ടാകുകയോ രണ്ട് ഗ്രന്ഥങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പൊള്‍ ആദ്യം ഉണ്ടായിരുന്ന ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍’വൃദ്ധ’എന്നുകൂടി ചേര്‍ത്തിരുന്നു.) സുശ്രുത സംഹിതയിലെ അവസാന അധ്യായങ്ങള്‍ അടങ്ങിയ ഉത്തരതന്ത്രം പൂര്‍ണമായും നഷ്ടപ്പെടുകയും പിന്നീട് നാഗാര്‍ജുനന്‍ എഴുതിച്ചേര്‍ത്തതുമാണ്.ഈ വിഷയത്തില്‍ മറ്റൊരു പോസ്റ്റിനുള്ള സാദ്ധ്യത കാണുന്നതിനാല്‍ വിവരണം തല്‍ക്കാലം നിര്ത്തട്ടെ.
ശസ്ത്രക്രിയ
ശസ്ത്രകര്‍മ്മം എന്ന വാക്കാണ് ആയുര്‍വേദത്തില്‍ പൊതുവെ പറയപ്പെടുന്നത്.ശസ്ത്രം എന്നു പറഞ്ഞാല്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ശസ്ത്രം കൊണ്ട് ചെയ്യുന്ന കര്‍മം ശസ്ത്രകര്‍മം. അടിസ്ഥാനമായ ശസ്ത്രകര്‍മങ്ങള്‍ എട്ടുവിധമായി സുശ്രുതന്‍ തിരിക്കുന്നു.
ഛേദനം(ഛേദിക്കല്‍,മുറിച്ചുകളയല്‍,excision) ഉദാഹരണത്തിന് മുഴകള്‍,ഗ്രന്ധികള്‍ മുതലായവ അല്‍പ്പം പോലും ബാക്കി നില്‍ക്കാതെ ഛേദിച്ച്കളയുക.
ഭേദനം (കീറല്‍,insision)പഴുപ്പ് നിറഞ്ഞ മുഴകള്‍, ശരീരഭാഗങ്ങള്‍ മുതലായവ കീറുക.
ലേഘനം (ഉരസല്‍,scraping)
വ്യധനം (തുളക്കുക,puncturing)
ഏഷണി (തുരക്കുക,probing)
ആഹാര്യം (പുറത്തേക്ക് എടുത്തുകളയല്‍,ആഗീരണം ചെയ്യുക,retraction,absorbtion)
വിസ്രാവണം (സ്രവിപ്പിച്ച് കളയുക,blood letting)
സീവനം (തുന്നല്‍,suturing)
മുകളില്‍ പറഞ്ഞ എട്ട് കര്‍മങ്ങള്‍ തന്നെയാണ് ഇന്നും സര്‍ജറിയുടെ അടിസ്ഥാനം എന്നറിയുമ്പോഴാണ് ശരിക്കും സുശ്രുതന്‍റെ മഹത്വം നമുക്ക് മനസിലാവുക.


(കോര്ട്ടസി -ജിഷ്ണു ചന്ദ്രൻ Jishnu Chandran)

Friday, June 6, 2014

ഭാരതീയവൈദ്യശാസ്ത്രം....



ഭാരതീയവൈദ്യശാസ്ത്രം....

ലോകത്തിന്റെ മുഴുവുൻ നന്മയ്കു വേണ്ടി പ്രാര്ഥിച്ചിരുന്ന രാഷ്ട്രമായിരുന്നു ഭാരതം. ഭാരതത്തിലെ ഏതൊരു മംഗളകര്മവും അവസാനിച്ചിരുന്നത് ലോകാസമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ചൊല്ലിയായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഹിപ്പോക്രാറ്റിസ് ആണ്. ചരകന്റേയും സുശ്രുതന്റേയും ഗ്രന്ഥങ്ങളെ നാം ഭാരീതയർ തള്ളിപ്പറഞ്ഞ്  1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും   നാം  എപ്പോഴും  സ്വീകരിക്കുന്നത്   വിദേശിയരുടെ വാക്കുകളെയാണ്.. അവരുടെ തന്നെ വാക്കുകൾ വായിച്ചിട്ടെങ്കിലും  ഭാരതീയശാസ്ത്രത്തിന്റെ വില നമുക്ക് മനസ്സിലാക്കാനായാൽ തന്നെ അത് ധാരാളമാകും. 

१.          The ancient Hindus attained as thorough a proficiency in medicine and surgery as any people whose acquisitions are recorded. This might be expected because patient’s attention and natural streakiness would render them excellent observers whilst the extent and fertility of their native country would furnish them with many valuable drugs and medicaments. Their diagnosis is said, in consequence to define and distinguish symptoms with great accuracy, and their materia medica is most voluminous”-                        
                                                                                                                        Prof.wilson.vol. ।।।

.          “Indian medicine dealt with the whole area of the science it described the structure of the body, its organs, ligaments, muscles, vessels and tissues. The materia medica of the Hindus embraces a vast collection of drugs belonging to the minerals, vegetables and animal kingdoms, many of which have now been adopted by European Physicians. Their pharmacy contained ingenious processes of preparation, with elaborate directions for the administration and classification of medicines. Much attention was devoted to hygiene, regimen of the body and diet.
                                                                       Sir William Hunter.


.          In surgery, too the Indians seem to have attained a special proficiency and in this department European surgeons might, perhaps even of the   present day, still learns something from them, as indeed they have already borrowed from them the operation of Rhinoplastry”.
                                                            Prof.Webber’s Indian Literature.


.          ”Their (The Hindus) surgery is as remarkable as their medicine”.
                                                                        Elphinston’s History of India p.१४७


.          ”The surgical instruments of the Hindus were sufficiently sharp, indeed as to be capable of dividing a hair longitudinally”.
                                                Mrs. Manning - Ancient and Mediaeval India Vol. II. p ३४६


.          ”The surgery of the ancient Indian Physicians was bold and skilful. They conducted amputation, arrested the bleeding by pressure, by cup shaped bandage and boiling oil, practiced lithotomy, performed operations and the abdomen and uterus, cured hernia, fistula, piles, set broken bones and dislocations, and were dexterous in the extraction of foreign substances from the body. A special branch of surgery was devoted to Rhinoplastry or operation for improving deformed ears and noses and ‘forming new ones’. A useful operation which European surgeons have now borrowed. The ancient Indian surgeons have also mentioned a cure for neuralgia, analogues to the modern cutting of the fifth nerve above the eyebrow. They devoted great care to the making of the surgical instruments and to the training of students by means of operations performed on wax spread on board or on the tissues and cells of vegetable kingdom and upon dead animals.
                        They were expert in midwifery not shrinking from the most critical operations and in the disease of women and children. Their practice of physic embraced the classifications, causes, symptoms and treatment of diseases, diagnosis and prognosis. Considerable advances were also made in Veterinary science and monographs exist on the diseases of horses, elephants etc.
                                                                        Sir W W Hunter’s I G India २२१.


. “The Hindus medicine is an independent development”
                                                                        Sir W W Hunter.


. “The Hindus can lay claim to have been acquainted with the main principles of curative and preventive medicine at a time when Europe was still immersed in ignorant surgery. I am not sure whether it is generally known that the ‘science of medicine originated in India’, but this is the case and the science was first exported from India to Arabia and there to Europe. Down to the close of the १७th century, European physicians learnt the science from the works of the Arabic doctors; while the Arabic doctors many centuries before had obtained their knowledge from the works of great Indian physicians such as ‘Dhanvantari’, ‘Charaka’, ‘Sushruta’.
                                                                         Lord Ampthil (Late Governor of Madras) 


. “It is impossible to exhibit India’s ancient science to Europeans unacquainted with Sanskrit or not having access to the native medical libraries, in which we understand many medical works are withheld from Europeans”.
                                                                        Mrs. Manning A & H India Vol. p.३५३.



१०. “Their chemical skill is a fact more striking and more unexpected”.
                                                                        Mrs. Elphinstone.


११. “I wish to impress upon you most strongly that you should not run away with the idea that everything that is good in the way of medicine is contained within the ringed fence of allopathy or western medicine. The longer I remain in India and the more I see of the country and the people, the more convinced. I am that many of the imperial methods of treatment adopted by Vaidyas and Hakims are of the greatest value and there is no doubt whatever that their ancestors knew ages ago many things which are now a day’s being brought forward as new discoveries”.
                                                                                    Sir Parday Sukis D.G of the I. M. S.


१२. “I know that you (Vaidyas and Hakims) can diagnose and treat all diseases and that your treatment of chronic diseases is remarkable. Your treatment of such diseases as Asthma, Ascitis, Insanity diseases of the brain and spinal cord and generative complaints is very successful under the climatic condition of the country and the habits of the people ----As you know India is rich in medicinal products and herbs, many hundreds of which are incorporated in the Indian pharmacopeia. I trust that is time goes on and social intercourse advances, there will be greater co-operation amongst gentle men practicing the two systems of medicine; for we  can undoubtedly learn much from each other, for our object is the same, namely, the cure of diseases”.
                                                                                                            Col. Malaren I.M.S


१३. “In physics and chemistry you have advanced for more. In medicine you are still more advanced Indian medicine, both of the Hindus and Mohammadan is superior to the medicine of the west”. 
                                                                                                            Dr. A. Besant 


१४. “For the poor the indigenous systems are by far the cheaper, as there are plentiful supplies of Ayurvedic drugs available in every part of India and they are used mostly in the fresh form as juices, decoctions etc, which elements costly pharmaceutical processes”.



Wednesday, June 4, 2014

മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം




മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം 


തപസ്വി

തപസ്വീ തപസ്വീ എന്നതിന് തപോ അസ്യ അസ്തീതി എന്നാണ് അര്ഥം.  തപോയുക്തനായ വ്യക്തി എന്നര്ഥം. തപസുള്ളവനെന്നര്ഥം. തപസിന് തപതി താപയതി എന്നാണ് പറയുക.  വൈധക്ലേശജനകമായ കര്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം.  തപശബ്ദത്തിന്  പര്യായമായി താപസ എന്നും  പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്.  തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്. തപഃകരഃ, ചേഷ്ടകഃ, ചേഷ്ട എന്നിങ്ങനെ ശബ്ദചന്ദ്രികയിലും അര്ഥം കാണുന്നു. പ്രത്യേകമായി അറിയേണ്ട വിഷയം തപസ്വീ എന്നതി നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോ അര്ഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, വ്രതചര്യാ എന്നിങ്ങിനെ അര്ഥം പറയുന്നു.

മഹർഷി
മഹര്ഷിഃ എന്നതിന് മഹാംശ്ചാസൌ ഋഷിശ്ചേതി എന്നാണ് പറയുക. മഹത്തുക്കളും അതെ സമയം തന്നെ ഋഷിമാരുമായവരാണ് ഇവ.  വ്യാസാദി മഹര്ഷിമാരാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്.

ഋഷി
ഋഷി എന്നതിന്  ഒരു പാടു അര്ഥം ലഭ്യമാണ്.  സമാസം പറഞ്ഞാൽ ഋഷതി പ്രാപ്നോതി സർവാൻ  മന്ത്രാൻ  ജ്ഞാനേന പശ്യതി  സംസാരപാരാവരം ഇതി. മലയാളത്തിൽ പറയുകയാണെങ്കിൽ എപ്പോഴും മന്ത്രം  ലഭിക്കുന്ന വ്യക്തി, ഇവിടെ ജ്ഞാനം എന്ന അര്ഥം സ്വീകരിച്ചാൽ മതിയാകും. സംസാരത്തെ എപ്പോഴും ജ്ഞാനസ്വരൂപമായി ദര്ശിക്കുന്നവനെന്നര്ഥം.  ജ്ഞാനത്തിൽ പാരംഗതനായവൻ എന്ന് സാമാന്യാര്ഥം. ഉദാഹരണമായി ഋഗ്വേദം പറയുന്നു, അഗ്നിഃ പൂർവേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത സ ദേവാ ഏഹ വക്ഷ്യതി ഇതി. സത്യവചസുകളെന്നാണ് ഇവരെ വിളിക്കുക. ഋഷിമാരു ഏഴുതരമെന്നാണ്  പറയുക. വ്യാസാദികളായ മഹര്ഷിമാരു, ഭേലാദികളായ പരമര്ഷയന്മാർ. കണ്വാദികളായ ദേവര്ഷികൾ, വസിഷ്ഠാദികളായ ബ്രഹ്മര്ഷികൾ, സുശ്രുതാദികളായ ശ്രുതര്ഷയന്മാര്, ഋതപര്ണാദികളായ രാജര്ഷയന്മാരു, ജൈമിന്യാദികളായ കാണ്ഡര്ഷയന്മാര്. രത്നകോശത്തിൽ പറയുന്നു,
 സപ്ത ബ്രഹ്മര്ഷി ദേവര്ഷി മഹര്ഷി പരമര്ഷയഃ
കാണ്ഡര്ഷിശ്ച ശ്രുതര്ഷിശ്ച രാജര്ഷിശ്ച ക്രമാവരാഃ.

മുനി
മുനിഃ എന്നതിന് മനുതേ ജാനാതി യഃ എന്നാണ്. അതാണ്  മൌനം ആയി ഇരുന്നാലും അറിയുന്നവനെന്നര്ഥം. മൌനവ്രതീ എന്നാണ് സാമാന്യാര്ഥം.  വാചംയമഃ എന്ന് പറയും. സ്വന്തം വാക്കിൽ യമത്തെ അറിയുന്നവനെന്നര്ഥം.  നൈഷധം പറയുന്നു, ഫലേന മൂലേന ച വാരിഭൂരുഹാം, മുനേരിവേത്ഥം മമ യസ്യ വൃത്തയഃ.  മുനിയുടെ ലക്ഷണമാകട്ടെ ഗീത തന്നെ പറയുന്നുണ്ട്, ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ, വീതരാഗഭയക്രോധഃ സ്ഥിധീര്മുനിരുച്യതേ.

യതി
യതി എന്നതിന് യതതേ ചേഷ്ടതെ മോക്ഷാര്ഥമിതി എന്നര്ഥം. ഭിക്ഷു, താപസഃ, പരിവ്രാജകഃ, നികാരഃ, വിരതിഃ എന്നൊക്കെ നാനാര്ഥപ്രയോഗം കാണാറുണ്ട്. മോക്ഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരെയാണ് യതി എന്ന് പറയുന്നത്. യതതേ ചേഷ്ടതേ വ്രതാദിരക്ഷാര്ഥം എന്നും പറയുന്നു. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നാണെങ്കി യതിധര്മത്തിനുവേണ്ടി.. എന്താണ് യതി ധര്മം എന്നാണെങ്കി   യതിധര്‍മ്മം തന്നെ പറയുന്നു,  ''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ, ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്'' ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കു ന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ''വേദാന്തവാക്യേഷു സദാ രമന്തോ ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''


സന്ന്യാസി
സന്യാസഃ എന്ന് പറഞ്ഞാ കാമ്യകര്മണാം ന്യാസഃ എന്നാണ് അര്ഥം. കാമ്യാനാം കര്മണാം ന്യാസം സന്യാസം കവയോ വിദുഃ. സവകര്മഫലത്യാഗം പ്രാഹുസ്ത്യാഹം വിചക്ഷണഃ. എല്ലാ കര്മങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാര്ഥം സ്വീകരിക്കാം.
 ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കി  സന്യാസാശ്രമവിശിഷ്ടഃ എന്നര്ഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിവം ഗൃഹാദികം ത്യക്ത്വാ മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ.  സന്യാസിക നാലുതരമാണ് എന്ന് പറയുന്നു.  കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ എന്നിങ്ങനെ.
ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നര്ഥം.
ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ
വത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും, ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം. 


ഇനി മഹര്ഷിമാർ ബ്രഹ്മചാരിമാരായിരുന്നോ എന്ന ചോദ്യവും സാമാന്യമായി വരുന്നതാണ് അതിനാണെങ്കിൽ താഴെ ഉദാഹരണം കൊടുക്കുന്നു..


ഋഷിശ്രേഷ്ഠന്മാരി പ്രധാനി എന്ന് പറയുന്ന വസിഷ്ഠന്റെ പത്നിയാണ് അരുന്ധതി. ഋഷി മരീചിയുടെ പത്നിയാണ് കല അവരുടെ പുത്രനും കൂടിയാണ് കശ്യപ. ബ്രഹ്മര്ഷിയായ അത്രിയുടേയും അനസൂയയുടേയും കഥ കേക്കാത്തവരു ചുരുക്കമാണ്.  മഹര്ഷി അംഗിരസ്സിന്റെ പത്നിയാണ് സുരൂപ. പുലസ്ത്യനാകട്ടെ കര്ദമപ്രജാപതിയുടെ പുത്രിയായ ഹവിര്ഭൂവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.  കശ്യപന്റെ പത്നിയായ അദിതിയി നിന്നാണ്  വാമനാവതാരം. വിശ്വാമിത്രനും മേനകയുടേയും കഥയും പ്രസിദ്ധമാണ്. മഹര്ഷി ഭാരദ്വാജനാകട്ടെ സുശീലയെന്ന പത്നിയിലൂടെ ഉണ്ടായ ഗാര്ഗന്റെ പിതാവുമാണ്.  ഭാരദ്വാജന്റെ തന്നെപുത്രനായി അപ്സരസ്ത്രീയി ഉണ്ടായതാണ് ദ്ര്രോണാചാര്യ.  മഹര്ഷി ഭൃഗു ആകട്ടെ വിവാഹം കഴിച്ചിരിക്കുന്നത് ദക്ഷപുത്രിയായ കയാതിയെയാണ്.  മഹര്ഷി ച്യവനനാകട്ടെ  വൈവസ്വതമനുവിന്റെ പുത്രിയായ അരുഷിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.  ഈ ഉദാഹരണങ്ങ നോക്കുകയാണെ  ഭാരതത്തിലെ പ്രധാനികളായ ഋഷിശ്രേഷ്ഠന്മാരെല്ലാവരും തന്നെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കാണാം
ഹരി ഓം