നിസ്സംശയാ
സംശയഘ്നീ നിര്ഭവാ ഭവനാശിനീ..
ലളിതാസഹസ്രനാമത്തിൽ
നാം സ്ഥിരം ചൊല്ലുന്നത് മുകളിലെഴുതിയതു പോലെയാണ്.. ഭാസ്കരരായരും ഇവിടെ ഭവശബ്ദത്തെ
തന്നെയാണ് സ്വീകരിക്കുന്നത്.. ഭവം എന്നത് അര്ഥം സ്വീകരിക്കുക ഉത്പത്തിരാഹിത്യം
ആയതുകൊണ്ട് ദേവിയ്ക് നിര്ഭവാ എന്ന നാമം..അതായത് ദേവി
ഉത്പത്തിയില്ലാത്തവളാണ്.. ദേവിയുടെ ഗുണഭാവത്തെ നോക്കുകയാണെ തീര്ച്ചയായും ആ നാമം
ചേരുന്നുണ്ട്..ഭവനാശിനി എന്നതുകൊണ്ട്
സംസാരബന്ധത്തെ നശിപ്പിച്ച് മുക്തി പ്രദാനം ചെയ്യുന്നു എന്നും അര്ഥം സ്വീകരിക്കുന്നു..
എന്നാൽ ലളിതാസഹസ്രനാമത്തിലെ വ്യാഖ്യാനകാരന്മാരായ
ഭട്ടനാരായണനുൾപ്പടെ ഇവിടെ പറയുന്നത് നിര്ഭയാ ഭയനാശിനീ എന്നാണ്.. നിര്ഭവാ
ഭവനാശിനി എന്നല്ല.. പൂർവാപരം ചിന്തിക്കുമ്പോൾ ഇവിടെ ദേവിയുടെ നിര്ഭവത്വത്തെ
കുറിച്ചല്ല പറയുന്നത് മനുഷ്യരിലുണ്ടാകുന്ന
മാനസിക ഭാവത്തെ കുറിച്ചാണ് ഈ ഭാഗത്ത്
വര്ണിക്കുന്നത് ..പൂർവത്തിലെ നാമങ്ങളെ നോക്കുകയാണെ ചിന്താ, മോഹം, അഹംകാരം, മോഹം, മമത്വം, പാപം,
ക്രോധം, ലോഭം, സംശയം എന്നിവയെ നശിപ്പിക്കുന്നവളാണ് ദേവി.. ഈ രീതി നോക്കുകയാണെങ്കിൽ
ഭവത്വം എന്നത് മാനുഷികായ ക്രോധലോഭങ്ങളിലേക്ക് ചേര്ക്കുവാനാകില്ല.. അതുകൊണ്ട് തന്നെ ഭവത്വം എന്നത്
ഇവിടെ സ്വീകരിക്കുന്നതിനേക്കാൾ ഭയശബ്ദം ആണ് കൂടുതൽ സ്വീകാര്യമാകുക.. ഭയം
എന്നത് മാനുഷികഭാവമാണ്.. ഭയം എന്നതിന് ഭീതി എന്ന ഒരു അര്ഥം മാത്രമല്ല ഉള്ളത്.. ഭയം
എന്നതിന് രൌദ്രശക്ത്യാ തു ജനിതം ചിത്തവൈക്ലവ്യം ഭയം എന്നാണ് പറയുന്നത്..അതായത്
രൌദ്രശക്തികളാൽ ഉണ്ടാകുന്ന ഭയത്തിൽ നിന്ന് രക്ഷിക്കുന്നവളാണ് ദേവി.. അതേ പോലെ ദേവി സ്വയം നിര്ഭയയുമാണ്.. ഈ രീതിയിൽ
ചിന്തിച്ചാൽ നിര്ഭവാ എന്ന നാമത്തേക്കാൾ
നിര്ഭയ എന്ന നാമം ആകും കൂടുതൽ
ഇവിടെ യോജിക്കുക.. ഹരി ഓം
No comments:
Post a Comment